Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശരത് പവാര്‍ കാത്ത് വെച്ചത് കാക്കകൊത്തിപ്പോയി; ഭര്‍ത്താവ് മരിച്ച് മൂന്നാം നാള്‍ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായതില്‍ കാരണമുണ്ട്

തന്റെ ഭര്‍ത്താവ് പടുത്തുയര്‍ത്തിയ എന്‍സിപി(അജിത് പവാര്‍) എന്ന പാര്‍ട്ടിയെ അപഹരിക്കാന്‍ പാര്‍ട്ടിക്കുള്ലളില്‍ നിന്നും പുറത്തുനിന്നും ചില നീക്കങ്ങളുണ്ടെന്ന് ഉറ്റ ചങ്ങാതിമാരായ മുഖ്യമന്ത്രി ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും പറഞ്ഞപ്പോള്‍ സുനേത്ര പവാറിന് രണ്ടാമതൊരു സംശയവും ഉണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2026, 12:58 am IST
inIndia

മുംബൈ: തന്റെ ഭര്‍ത്താവ് പടുത്തുയര്‍ത്തിയ എന്‍സിപി(അജിത് പവാര്‍) എന്ന പാര്‍ട്ടിയെ അപഹരിക്കാന്‍ പാര്‍ട്ടിക്കുള്ലളില്‍ നിന്നും പുറത്തുനിന്നും ചില നീക്കങ്ങളുണ്ടെന്ന് ഉറ്റ ചങ്ങാതിമാരായ മുഖ്യമന്ത്രി ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും പറഞ്ഞപ്പോള്‍ സുനേത്ര പവാറിന് രണ്ടാമതൊരു സംശയവും ഉണ്ടായില്ല. ഭര്‍ത്താവ് മരിച്ച ദുഖം ഉള്ളിലടക്കി, ഭര്‍ത്താവ് കെട്ടിപ്പൊക്കിയ പാര്‍ട്ടി കാല്‍ക്കീഴില്‍ നിന്നും ഒലിച്ചുപോകാതിരിക്കാന്‍ അവര്‍ എത്തുകയായിരുന്നു. സത്യപ്രതിജ്ഞാച്ചടങ്ങിന്റെ വേദിയിലേക്ക്. അവിടെ അവര്‍ മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്‌ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായിക്കൂടി മാറിയിരിക്കുകയാണ് സുനേത്ര പവാര്‍.

ഇതോടെ ഞെട്ടിയത് ശരത് പവാര്‍ ആണ്. അജിത് പവാറിനെ പിടിച്ച് തന്നോട് ഒപ്പമാക്കി അടുത്ത രാഷ്‌ട്രീയ കുതന്ത്രത്തിന് അദ്ദേഹം കുറെ നാളുകളായി പരിശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് എന്‍സിപിയെ ഒന്നാക്കാനുള്ള ചര്‍ച്ചകള്‍ അജിത് പവാറുമായി നടത്തിയത്. മഹാരാഷ്‌ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അജിത് പവാറുമായി സഖ്യം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ചിലയിടങ്ങളി‍ല്‍ മാത്രമേ അജിത് പവാര്‍ അത് അംഗീകരിച്ചുള്ളൂ.

എന്‍സിപിയിലെ രണ്ട് ഘടകങ്ങളും – ശരത് പവാര്‍ പക്ഷവും അജിത് പവാര്‍ പക്ഷവും- ഒന്നാകണമെന്ന് അജിത് പവാറിന് ആഗ്രഹമുണ്ടായിരുന്നു എന്ന് ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും അജിത് പവാര്‍ അതിന് പൂര്‍ണ്ണമായി സമ്മതം മൂളിയിരുന്നോ എന്ന് അറിയുന്നില്ല. എന്തായാലും ഭര്‍ത്താവിന്റെ മരണത്തോടെ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ നേതൃത്വത്തില്‍ സുനേത്ര പവാറിനെ അച്ഛന്റെ എന്‍സിപിയുടെ നിഴലില്‍ നിര്‍ത്താന്‍ ശ്രമം ഉണ്ടായിരുന്നു. പക്ഷെ സുനേത്ര അതിന് പൂര്‍ണ്ണമായുൂം വഴങ്ങിയില്ല എന്നതിന് ഉദാഹണമാണ് ശനിയാഴ്ച അവര്‍ ഉപമുഖ്യമന്ത്രിയാകുന്നതിന് സത്യപ്രതിജ്ഞാവേദിയില്‍ എത്തിയ സംഭവം തെളിക്കുന്നത്. ശരത് പവാറിന്റെ എന്‍സിപിയുമായി ലയിച്ചാല്‍ തന്റെ ഭര്‍ത്താവ് അഹോരാത്രം പണിപ്പെട്ട് നേടിയ ഉപമുഖ്യമന്ത്രി പദവിയും മന്ത്രിസ്ഥാനങ്ങളും പിന്നീട് കൈമോശം വന്നെങ്കിലോ എന്ന ഭയവും സുനേത്ര പവാറിനുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് ഇത്ര തിരക്കിട്ട ഈ സത്യപ്രതിജ്ഞാനീക്കം നടത്തിയതെന്ന് അറിയുന്നു.പരിചയ സമ്പന്നനായ അജിത് പവാറിനെ തഴഞ്ഞ് സ്വന്തം മകള്‍ സുപ്രിയ സുലെയെ എന്‍സിപിയുടെ നേതാവായി ശരത് പവാര്‍ വാഴിച്ചതോടെയാണ് അജിത് പവാര്‍ ഇടഞ്ഞത്. പാര്‍ട്ടിയിലെ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തേക്കാള്‍ സ്വന്തം പിന്‍ഗാമിയായി മകളെ വാഴിച്ച് കുടുംബരാഷ്‌ട്രീയം കളിച്ച നേതാവാണ് ശരത് പവാര്‍. ഇതില്‍ അജിത് പവാറിനേക്കാള്‍ വേദന സുനേത്രയ്‌ക്കുണ്ട്.

ഇപ്പോള്‍ ശരത് പവാര്‍ പറഞ്ഞത് കുടുംബത്തെ അറിയിക്കാതെയാണ് സുനേത്ര സത്യപ്രതിജ്ഞ ചെയ്തതെന്നാണ്.സുനേത്ര ധിക്കാരം കാട്ടി എന്നാണ് ശരത് പവാര്‍ പറയാതെ പറഞ്ഞിരിക്കുന്നത്.

തന്റെ രാജ്യസഭാ എംപി സ്ഥാനം മൂത്ത മകന് നല്‍കാനും സുനേത്ര തീരുമാനിച്ചു. നേരത്തെ അജിത് പവാര്‍ വഹിച്ചിരുന്ന വകുപ്പുകള്‍ എന്‍സിപിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേലും ഛഗന്‍ഭൂജ് ബാലും മുഖ്യമന്ത്രി ഫഡ്നാവിസിനെ കാണാന്‍ എത്തിയെങ്കിലും അത് വിഫലമായി. വകുപ്പുകളെല്ലാം സുനേത്ര പവാര്‍ തന്നെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്. സുനേത്ര പവാര്‍ തന്നെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായും ചുമതല ഏറ്റിരിക്കുകയാണ്.അതായത് ഭര്‍ത്താവിന്റെ പാര്‍ട്ടിയുടെ എല്ലാ അധികാരങ്ങളും സുനേത്ര കയ്യടക്കിയിരിക്കുകയാണ്. ഇതെല്ലാം ഞെട്ടിച്ചത് ശരത് പവാറിനെയും മകള്‍ സുപ്രിയ സുലെയെയും മാത്രമല്ല, എന്‍സിപിയിലെ മറ്റ് സീനിയര്‍ നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും ഛഗന്‍ ഭുജ്ബലിനെയും കൂടിയാണ്.

Tags: NcpSharad Pawarsupriya suleSunetra PawarNCP AjitpawarDeputy CM Maharashtra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

India

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.