Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2025-26) പ്രതീക്ഷിത വളര്‍ച്ചനിരക്ക് 7.4 ശതമാനം നേടി എന്നത് ട്രംപ് ഇന്ത്യയ്‌ക്ക് മേല്‍ ചുമത്തിയ 50 ശതമാനം പിഴത്തീരുവ ഇന്ത്യയെ ഇതുവരെയും ബാധിച്ചില്ല എന്നതിന് തെളിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 05:40 pm IST
inIndia, Business

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ തുടരുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2025-26) പ്രതീക്ഷിത വളര്‍ച്ചനിരക്ക് 7.4 ശതമാനം നേടി എന്നത് ട്രംപ് ഇന്ത്യയ്‌ക്ക് മേല്‍ ചുമത്തിയ 50 ശതമാനം പിഴത്തീരുവ ഇന്ത്യയെ ഇതുവരെയും ബാധിച്ചില്ല എന്നതിന് തെളിവാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായാണ് കേന്ദ്ര സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്.

അടുത്ത സാമ്പത്തിക വര്‍ഷമായ 2026-27ല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് വരും സാമ്പത്തിക വര്‍ഷത്തിലും ട്രംപിന്റെ താരിഫ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ഇന്ത്യ മറികടക്കുമെന്ന് തന്നെയാണ് സൂചന. യുഎസിന് പുറത്തുള്ള വിപണികള്‍ കണ്ടെത്തി ഇന്ത്യയുടെ കയറ്റുമതി വ്യാപാരം വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി 2025ല്‍ യുകെ, 2026ല്‍ യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ചു. ഇന്ത്യയിലെ ഉല്‍പന്നങ്ങള്‍ക്ക് സീറോ തീരുവ വരുന്നതോടെ കൂടുതല്‍ കയറ്റുമതി നേടാമെന്നതാണ് ഇന്ത്യ ലക്ഷ്യമാക്കുന്നത്.

ആഗോള സാമ്പത്തിക രംഗം വെല്ലുവിളികള്‍ നേരിടുന്ന സമയത്തും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു. മൊത്ത സ്ഥിര മൂലധന രൂപീകരണം 7.8 ശതമാനം വര്‍ധിച്ചു. ഇതിന്റെ വിഹിതം ജിഡിപിയുടെ 30 ശതമാനമായി തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ റവന്യൂ റെസീപ്റ്റ് 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 11.6 ശതമാനം ആയി ഉയര്‍ന്നു, അതേസമയം റവന്യൂ ചെലവ് സ്ഥിരത കൈവരിച്ചു.

സേവന മേഖല രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ നട്ടെല്ലായെന്നും റിപ്പോര്‍ട്ട് പറയുന്നു. സേവന മേഖലയില്‍ 9.1ശതമാനം ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. എല്ലാ പ്രധാന ഉപ വിഭാഗങ്ങളിലും ഏകദേശം 8 ശതമാനം മുതല്‍ 9.9 ശതമാനം വരെ വളര്‍ച്ച നേടി. 2020ന്റെ ആദ്യ പകുതിയില്‍ ജിഡിപിയില്‍ സേവന മേഖലയുടെ പങ്ക് 53.6 ശതമാനമായി ഉയര്‍ന്നു.

രാജ്യം ശക്തമായ വ്യാവസായിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്റ്റീല്‍ സിമന്റ് എന്നിവയുടെ ഉത്പാദത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണുള്ളത്. ഔഷധ നിര്‍മാണത്തില്‍ മൂന്നാം സ്ഥാനവും കൈവരിച്ചതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ തൊഴില്‍ വിപണി സ്ഥിരത കൈവരിച്ചു. 56 കോടിപ്പേരാണ് ഇന്ത്യയില്‍ തൊഴില്‍രംഗത്തുള്ളത്. രാജ്യത്തിന്റെ സമ്പദ്‌വളര്‍ച്ചയുടെ നട്ടെല്ലെന്നാണ് തൊഴില്‍ വിപണിയെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്റെ 50ശതമാനം പിഴതീരുവ കയറ്റുമതി മേഖലയ്‌ക്ക് ആഘാതമായി എന്നത് നേരാണ്. കാരണം ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 18 ശതമാനവും യുഎസിലേക്ക് ആയിരുന്നു. ഇത് തിരിച്ചടിയുണ്ടാക്കി. ജിഎസ് ടി വെട്ടിക്കുറയ്‌ക്കുന്ന രീതിയില്‍ ആഭ്യന്തരനികുതി പരിഷ്‌കാരം ഏര്‍പ്പെടുത്തിയും ആദായനികുതി ഇളവുകള്‍ അനുവദിച്ചും പണപ്പെരുപ്പം നിയന്ത്രിച്ചും ആണ് ഇന്ത്യ ജിഡിപി വളര്‍ച്ചയെ ഉലയാതെ പിടിച്ചുനിര്‍ത്തിയത്.

പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചു. അതേസമയം, ആഗോളതലത്തിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം (2026-27) ഇന്ത്യയില്‍ പണപ്പെരുപ്പം ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും 2026-27 സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യ 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയില്‍ വളര്‍ച്ചാനിരക്ക് നേടും.

Tags: Nirmala SitharamanIndian economyEconomyEconomic SurveyWorld's fastest growing economy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.