ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജന്റെ ‘ഷിക്കാഗോ സ്കൂൾ’ സാമ്പത്തിക ശാസ്ത്രം ഇന്ത്യയെ മെക്സിക്കോ പോലെയാക്കുമെന്ന് ശ്രീധർ വെമ്പു കൂലികുറഞ്ഞ തൊഴിലാളികളുടെ രാജ്യമാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മെക്സിക്കോ.
ഇന്ത്യ എങ്ങനെ സമ്പത്ത് വളർത്തിയെടുക്കണം, ഉയർന്ന ശമ്പളമുള്ള ജോലികളിലേക്ക് തൊഴിലാളികളെ എങ്ങിനെ ഉയർത്തണം എന്നീ വിഷയങ്ങളില്‍ സംഘപരിവാര്‍ പക്ഷക്കാരനായ ഐടി വ്യവസായി ശ്രീധര്‍ വെമ്പുവും കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ രഘുറാം രാജനും തമ്മില്‍ ഏറ്റുമുട്ടി. ഇവരുടെ വാദപ്രതിവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഈ ഏറ്റുമുട്ടലില്‍ ശ്രീധര്‍ വെമ്പു വ്യക്തമായ പോയിന്‍റുകള്‍ ഉയര്‍ത്തി രഘുറാം രാജനെ പ്രതിരോധത്തിലാക്കുകയായിരുന്നു.
സാമ്പത്തിക സിദ്ധാന്തത്തിന്റെ “ചിക്കാഗോ സ്കൂളി’ ന്റെ പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് രഘുറാം രാജന്റെ സാമ്പത്തിക വാദങ്ങളെന്ന് വെമ്പു വിശേഷിപ്പിച്ചു. വ്യാവസായിക നയത്തോട് യോജിപ്പില്ലാത്തവരാണ് ഷിക്കാഗോ സ്കൂളില്‍ പെട്ട സാമ്പത്തിക സിദ്ധാന്തക്കാരെന്നും ശ്രീധര്‍ വെമ്പു കുറ്റപ്പെടുത്തി. രഘുറാം രാജന്റെ ചിക്കാഗോ സ്കൂള്‍ സാമ്പത്തിക സിദ്ധാന്തം ഇന്ത്യയെ മെക്സിക്കോയുടെ സാമ്പത്തിക സാഹചര്യത്തിലേക്ക് നയിക്കും, അല്ലാതെ ഒരിക്കലും ജപ്പാനാകുന്നതിലേക്കോ തായ്‌വാനാകുന്നതിലേക്കോ ദക്ഷിണ കൊറിയയാകുന്നതിലേക്കോ ഇപ്പോഴത്തെ ചൈനയാകുന്നതിലേക്കോ നയിക്കില്ല. “ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ അല്ലെങ്കിൽ ചൈന തുടങ്ങിയ നിലവാരത്തിലേക്ക് പോകുന്നതിന് “ഏഷ്യ എങ്ങനെ പ്രവർത്തിക്കുന്നു” എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ വേതനത്തിൽ നിന്ന് ചൈന ഉയർന്നുവന്നു, ഇപ്പോൾ മെക്സിക്കോ പോലുള്ള രാജ്യങ്ങളെ ചൈന മറികടന്നു. കാരണം ചൈനയ്‌ക്ക് അറിവുണ്ട്, ഐപിയും ഉണ്ട്. എന്നാല്‍ മെക്സിക്കോയ്‌ക്ക് അതില്ല.”
ഈയിടെ നടത്തിയ ഒരു അഭിമുഖത്തിൽ, ആഭ്യന്തര സെമികണ്ടക്ടർ വ്യവസായം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യത്തെ സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജൻ ചോദ്യം ചെയ്തിരുന്നു. മിക്ക ചിപ്‌സെറ്റുകളും “ഭൂമിയില്‍ നിന്നും കള്ളക്കടത്തിലൂടെ കടത്തപ്പെടുന്ന വസ്തുവാണെന്നും ചൈനയും റഷ്യയും ഇതിനകം തന്നെ ചിപ് സെറ്റുകളെ ഭൂമിയില്‍ നിന്നും കൂട്ടത്തോടെ കട്ടെടുത്തുകൊണ്ടുപോയിക്കഴിഞ്ഞെന്നും ശ്രീധര്‍ വെമ്പു പറഞ്ഞു.
തമിഴ്‌നാടിനെ ഒരു ഉദാഹരണമായി അദ്ദേഹം കൂടുതൽ അവതരിപ്പിച്ചു. “എന്തൊക്കെ തരത്തിലുള്ള നിർമ്മാണ ജോലികളാണ് നിങ്ങൾക്ക് ലഭിക്കുന്നത്? പുറത്തുനിന്നും വരുന്ന ഉൽപ്പന്നഭാഗങ്ങള്‍ കൂട്ടിച്ചേർക്കുന്ന (അസംബിള്‍ ചെയ്യുന്ന) സംരംഭങ്ങളിൽ അവർ സാധാരണ ശമ്പളമാണ് നൽകുന്നത്. ചെന്നൈയിൽ ഡ്രൈവർക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്നോ ഒരു വീട്ടുജോലിക്കാരന് ലഭിക്കുന്ന ശമ്പളത്തിൽ നിന്നോ വ്യത്യാസമില്ലാത്തതാണ് ഈ ശമ്പളം. ഇത് പ്രതിമാസം 20,000 രൂപ. അത് അത്ര മികച്ചതല്ല. മികച്ച ജോലികൾ എങ്ങനെ നേടാമെന്ന് നമ്മൾ കണ്ടെത്തേണ്ടതുണ്ട്.” വികസിത സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ എന്ത് വികസന മാതൃക പിന്തുടരണം എന്നായിരുന്നു രഘുറാം രാജന്‍ വാദിക്കാന്‍ ശ്രമിച്ചത്.
ഇതിന് മറുപടിയായി, ശ്രീധര്‍ വെമ്പു എക്സില്‍ ഒരു നീണ്ട പോസ്റ്റ് പങ്കുവെച്ചു. വികസിത സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ എന്ത് വികസന മാതൃക പിന്തുടരണം എന്നതിനെ ചുറ്റിപ്പറ്റിയാണ് ശ്രീധര്‍ വെമ്പു താഴെപ്പറയുന്ന വാദമുഖങ്ങള്‍ ഉയര്‍ത്തിയത്. “ബൗദ്ധിക സ്വത്ത് (IP) നിർമ്മിക്കുന്നതിലും സ്വന്തമാക്കുന്നതിലും പരാജയപ്പെടുകയും കയറ്റുമതി സേവനങ്ങളെ വളരെയധികം ആശ്രയിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ സാമ്പത്തിക മാതൃക മാറ്റിയാലേ ഇന്ത്യയ്‌ക്ക് സമ്പന്നമാകാനും തൊഴിലാളികള്‍ക്ക് കൂടുതള്‍ വരുമാനം നേടാനും കഴിയൂ എന്നതായിരുന്നു ശ്രീധര്‍ വെമ്പുവിന്റെ വാദം.
“നമുക്ക് ആവശ്യമാണെന്ന് ഞാൻ സമ്മതിക്കുന്ന ഉയർന്ന ശമ്പളമുള്ള ജോലികൾ ഉയർന്ന മൂല്യവർദ്ധനവിൽ നിന്നാണ് വരിക. അതിനർത്ഥം നമ്മൾ ഗവേഷണ വികസനം നടത്തുക മാത്രമല്ല, ഇന്ത്യ ബൗദ്ധികസ്വത്ത് (IP) സ്വന്തമാക്കുകയും അതിന്റെ ഫലമായി ലഭിക്കുന്ന സാമ്പത്തിക മൂല്യവർദ്ധനവ് പിടിച്ചെടുക്കുകയും വേണം. അപ്പോൾ മാത്രമേ ഇന്ത്യയിൽ അധികം IP ഇല്ലാത്ത ഉൽപ്പന്നങ്ങളിൽ പോലും (ഐഫോൺ പോലുള്ളവ) ഇന്ത്യയിലെ ജീവനക്കാര്‍ക്ക് പണം ലഭിക്കൂ,” വെമ്പു എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതി.
ഈ പോയിന്‍റ് വിശദീകരിക്കാന്‍ ശ്രീധര്‍ വെമ്പു അമേരിക്കയിലെ എൻവിഡിയ എന്ന പ്രതിവർഷം 200 ബില്യൺ ഡോളറിലധികം മൊത്ത ലാഭം നേടുന്ന കമ്പനിയെക്കുറിച്ചുള്ള ഉദാഹരണം ചൂണ്ടിക്കാട്ടി. .
“… എൻവിഡിയ ജീവനക്കാരിൽ 24 ശതമാനം ഇന്ത്യയിലാണ്, ഭൂരിഭാഗവും ഗവേഷണ വികസന മേഖലയിലാണ്. ഇനി ബില്‍ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് എന്ന കമ്പനിയെക്കുറിച്ച് പരിശോധിക്കാം. പ്രതിവർഷം ഏകദേശം 230 ബില്യൺ ഡോളറിന്റെ മൊത്ത ലാഭമുണ്ട് മൈക്രോസോഫ്റ്റിന്. കൂടാതെ അതിന്റെ ഗവേഷണ വികസന ജീവനക്കാരിൽ 10 ശതമാനം ഇന്ത്യയിലാണ്. ഇന്ത്യയുടെ സാമ്പത്തിക മൂല്യം എൻവിഡിയ ചേർത്ത മൂല്യത്തിന്റെ 24 ശതമാനത്തിനടുത്തോ മൈക്രോസോഫ്റ്റ് ചേർത്ത മൂല്യത്തിന്റെ 10 ശതമാനത്തിനടുത്തോ കാണില്ല, ”വെമ്പു എക്‌സിൽ എഴുതി. “ലോകത്തിലെ പ്രധാന ബൗദ്ധിക സ്വത്തവകാശമുള്ള (ഐപി) സമ്പന്നമായ കമ്പനികളെ നോക്കുകയാണെങ്കിൽ, അവയെല്ലാം ഇന്ത്യയിൽ ഗണ്യമായ ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്നു. എന്നാൽ ഈ കമ്പനികൾ ചേർക്കുന്ന സാമ്പത്തിക മൂല്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഇന്ത്യയിൽ ലഭിക്കുന്നുള്ളൂ.”















