Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 10:29 am IST
in Career
  • നിയമനം അസിസ്റ്റന്റ് എന്‍ജിനീയര്‍, എല്‍ഡി ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ടീച്ചര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (മെഡിക്കല്‍), അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മുതലായ തസ്തികകളില്‍
  • വിശദവിവരങ്ങള്‍ www.keralapsc.gov.in/notifications- ല്‍; ഓണ്‍ലൈനില്‍ ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) 609 മുതല്‍ 902/2025 വരെ കാറ്റഗറികളില്‍പ്പെടുത്തി വിവിധ തസ്തികകളിലക്കുള്ള റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചു. ജനറല്‍, സ്‌പെഷ്യല്‍, എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളില്‍പ്പെടുന്ന തസ്തികകള്‍, വകുപ്പ്, ശമ്പളം, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിജ്ഞാപനം ഡിസംബര്‍ 30, 31 തീയതികളിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ഫെബ്രുവരി 4 നകം അപേക്ഷിക്കേണ്ടതാണ്. ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍പ്പെടുന്ന ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-

ഇന്‍സ്‌പെക്ടര്‍ ഒാഫ് ലീഗല്‍ മെട്രോളജി, പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 43,400-91200 രൂപ. യോഗ്യത: ബിഎസ്‌സി (ഫിസികസ് ഒരു വിഷയമായിരിക്കണം) അല്ലെങ്കില്‍ ബിടെക് അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും മൂന്നുവര്‍ഷത്തെ തൊഴില്‍ പരിചയവും. പ്രായപരിധി 18-36 വയസ്. മലയാളത്തില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍), പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 35,600-75400 രൂപ. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഎസ്‌സി (കെമിസ്ട്രി), പ്രായപരിധി 19-36 വയസ്.

സെക്യൂരിറ്റി ഗാര്‍ഡ് (വിമുക്തഭടന്മാര്‍ക്ക് മാത്രം), ഗവ. സെക്രട്ടേറിയറ്റ്/കേരള പിഎസ്‌സി), പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 26500-60700 രൂപ. യോഗ്യത: എട്ടാം ക്ലാസ് പാസ് അല്ലെങ്കില്‍ ആര്‍മി സെക്കന്റ് ക്ലാസ്/തത്തുല്യം, ഉയരം 165 സെ.ീറ്റര്‍, നെഞ്ചളവ് 80-85 സെ.മീറ്റര്‍. പ്രായപരിധി 18-50 വയസ്.

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (ബിവറേജസ് കോര്‍പ്പറേഷന്‍), പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 9190-15,780 രൂ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം. പ്രായപരിധി 18-36 വയസ്. (നേരിട്ടുള്ള നിയമനത്തിന് പുറമെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്).

ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (വിവിധം) ജില്ലാതലത്തില്‍ നിയമനം. പ്രതീക്ഷിത ഒഴിവുകള്‍. ശമ്പളം 26500-60700 രൂപ. 14 ജില്ലകളിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, കെജിറ്റിഇ മലയാളം ആന്റ് ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് ലോവര്‍ സര്‍ട്ടിഫിക്കറ്റ്/തത്തുല്യം. പ്രായപരിധി 18-36 വയസ്. നേരിട്ടുള്ള നിയമനം.

സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴ്ന്ന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷിക്കാം.

അസിസ്റ്റന്റ് പ്രൊഫസര്‍: നിയോനാറ്റോളജി, എന്‍ഡോക്രിനോളജി, കാര്‍ഡിയോവാസ്‌കുലര്‍ ആന്റ് തൊറാസിക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി, ഓങ്കോപാതോളജി, റെസ്പിറേറ്ററി മെഡിസിന്‍, പള്‍മണറി മെഡിസിന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, ഫാര്‍മസി, നഴ്‌സിങ് സ്‌പെഷ്യാലിറ്റി വകുപ്പുകളിലാണ് അവസരം. (മെഡിക്കല്‍ വിദ്യാഭ്യാസം) ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനത്തിലുണ്ട്.

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2 (സംസ്ഥാന പ്രോസിക്യൂഷന്‍ സര്‍വ്വീസ്), പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 56500-118100 രൂപ. യോഗ്യത- അംഗീകൃത നിയമബിരുദം, ബാര്‍ കൗണ്‍സില്‍ അംഗത്വമുണ്ടാകണം. ക്രിമിനല്‍ കോടതികളില്‍ അഭിഭാഷകനായി 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 22-36 വയസ്. നേരിട്ടുള്ള നിയമനം.
ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഗ്രേഡ്-2, പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 55200-115300 രൂപ. യോഗ്യത- മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം/തത്തുല്യം. പ്രായപരിധി 23-36 വയസ്. ബോയിലര്‍ നിര്‍മാണത്തിലും ഗുണനിലവാര നിയന്ത്രണത്തിലുമുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നാഷണല്‍ സേവിങ്‌സ്, നേരിട്ടുള്ള നിയമനം, പ്രതീക്ഷിത ഒഴിവുകള്‍. ശമ്പളം 55200-115300 രൂപ. യോഗ്യത- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായപരിധി 18-36 വയസ്. പൊതുസമ്പര്‍ക്കവും പ്രസംഗിക്കാനുള്ള കഴിവ്, സെയില്‍സ് പ്രമോഷന്‍, ക്യാന്‍വാസിങ് എന്നിവയിലുള്ള അഭിരുചി അഭികാമ്യം.

ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍, ജേണലിസം, ഹോം സയന്‍സ്, സംസ്‌കൃതം, ഇംഗ്ലീഷ്, കന്നട, സോഷ്യോളജി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ഇക്കണോമിക്‌സ്. ഒഴിവുകളുടെ എണ്ണവും യോഗ്യതാ മാനദണ്ഡങ്ങളും ശമ്പളവുമെല്ലാം വിജ്ഞാപനത്തില്‍ ലഭിക്കും.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (കേരള ജല അതോറിറ്റി), പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 53900-118100 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത: സിവില്‍/മെക്കാനിക്കല്‍/കെമിക്കല്‍ എന്‍ജിനീയറിങ് ബിടെക്/തത്തുല്യം. പ്രായപരിധി 18-36 വയസ്.

ലക്ചറര്‍ ഇന്‍ കൊമേഴ്‌സ് പ്രാക്ടീസ് (ഗവ. പോളിടെക്‌നിക്കുകള്‍), ഒഴിവുകള്‍ 3, നേരിട്ടുള്ള നിയമനം. ശമ്പളം 51400-110300 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാസ് എംകോം, കൊമേര്‍ഷ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും. പ്രായപരിധി 20-39 വയസ്.

സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് സൂപ്രണ്ട്, ഒഴിവുകള്‍ 2, ശമ്പളം 50200-105300 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത- ബിഎസ്‌സി (മാത്തമാറ്റിക്‌സ്) ഫസ്റ്റ്/സെക്കന്റ് ക്ലാസ് ബിരുദം. പ്രായപരിധി 18-36 വയസ്.

കൂടുതല്‍ തസ്തികകളും വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനത്തിലുണ്ട്. പട്ടികജാതി/വര്‍ഗ്ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും മറ്റും നിയമാനുസൃത വയസ്സിളവ് ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Tags: careerKerala Public Service Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

psc
Kerala

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.