Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

അജി ബുധനൂര്‍byഅജി ബുധനൂര്‍
Aug 20, 2026, 11:27 am IST
inKerala

തിരുവനന്തപുരം: മില്‍മയില്‍ സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ് – കാറ്റഗറി നമ്പര്‍ 460/2024) തസ്തികയില്‍ പിഎസ്‌സി നടത്തിയ പരീക്ഷയിലും തിരിമറി. മതിയായ യോഗ്യത ഇല്ലാതെ നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് പിഎസ്‌സി അംഗീകരിച്ച് ഇഷ്ടക്കാരെ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു. യോഗ്യത സംബന്ധിച്ച് മില്‍മയില്‍ നിന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും പിഎസ്‌സി ചട്ടം ലംഘിക്കുകയായിരുന്നു. മതിയായ യോഗ്യത പിഎസ്‌സി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നെങ്കിലും അഭിമുഖ പരീക്ഷയില്‍ പ്രത്യേക താത്പര്യപ്രകാരം എല്ലാം അട്ടിമറിച്ചു.

മില്‍മയില്‍ കരാര്‍ മുഖേന മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടായി ജോലി നോക്കിയിരുന്ന ശ്രീജിത്ത് ആര്‍. നായരെയാണ് പിഎസ്‌സി പ്രത്യേക പരിഗണന നല്‍കി റാങ്ക് ലിസ്റ്റില്‍ ഒന്നാമനാക്കിയത്. മാനേജീരിയല്‍ തസ്തികയിലേക്ക് എഫ്എംസിജി, ഡയറി, ഫുഡ് സേഫ്റ്റി എന്നിവയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് യോഗ്യത. ശ്രീജിത്ത് ആര്‍. നായര്‍ക്ക് ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയമാണുള്ളത്. ഓണ്‍ലൈന്‍ പരീക്ഷ കഴിഞ്ഞ് നാലാം റാങ്കിലെത്തിയ ശ്രീജിത് അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തായി. ഒന്നാം റാങ്കുകാരനായ അരുണ്‍ സോമന്‍ മൂന്നാം റാങ്കിലുമായി.

2024ല്‍ പിണറായി സര്‍ക്കാരിന്റെ സ്വാധീനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റായി മില്‍മ തിരുവനന്തപുരം മേഖല യൂണിയനില്‍ ശ്രീജിത് ജോലിയില്‍ പ്രവേശിച്ചു. നിയമനത്തിനെതിരെ ക്ഷീര വികസന വകുപ്പില്‍ പരാതി എത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തി. സര്‍ക്കാരിന്റെയോ രജിസ്ട്രാറുടെയോ അനുമതി ഇല്ലാതെ നിയമിച്ചതിനാല്‍ നിയമനം അസാധുവാക്കിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതോടെ സര്‍ക്കാര്‍ സ്വാധീനത്തില്‍ മില്‍മയില്‍ സീനിയര്‍ മനേജര്‍ തസ്തികയിലേക്ക് പിഎസ്‌സിയെക്കൊണ്ട് വിജ്ഞാപനവും പുറപ്പെടുവിച്ചു.

ശ്രീജിത് മില്‍മയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് 2024 ജനുവരി 22നാണ്. മില്‍മയില്‍ ഉള്‍പ്പെടെ ജോലി നോക്കിയ പ്രവൃത്തി പരിചയം വച്ചുനോക്കിയാല്‍ ഒമ്പത് വര്‍ഷവും എട്ട് മാസവുമേ ആയിട്ടുള്ളൂ. രണ്ടര വര്‍ഷം ജോലി നോക്കിയത് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റായിട്ടായതിനാല്‍ മാനേജീരിയല്‍ തസ്തികയില്‍ ഈ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാനാകില്ല. എന്നാല്‍ ഈ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ ഹാജരാക്കിയാണ് അഭിമുഖ പരീക്ഷയില്‍ ശ്രീജിത്താണ് ഒന്നാം റാങ്കിലെത്തിയത്. സര്‍ക്കാര്‍ അസാധുവാക്കിയ നിയമനത്തില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് പോലും മില്‍മയില്‍ നിന്ന് നല്‍കാനും പാടില്ല. മില്‍മയില്‍ കരാര്‍ ജോലിയില്‍ പ്രതിദിനം 4000 രൂപ ശമ്പളും ടിഎ, ഡിഎ തുടങ്ങിയ അലവന്‍സുകളും നല്‍കിയിരുന്നു. പിഎസ്‌സി വഴി ജോലി ലഭിക്കുമ്പോള്‍ പ്രതിമാസം 2 ലക്ഷത്തോളം രൂപ ശമ്പളമായി ലഭിക്കും. സാധാരണ മില്‍മയില്‍ ജോലി നോക്കുന്ന ജിവനക്കാര്‍ സ്ഥാനക്കയറ്റത്തിലൂടെയാണ് ഈ തസ്തികയില്‍ എത്തുന്നത്. തിരുവനന്തപുരം ഒഴികെ എല്ലാ യൂണിയനുകളിലും ഇത്തരത്തിലാണ് നിയമനം. എന്നാല്‍ തിരുവനന്തപുരം മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനാല്‍ മറ്റ് ജീവനക്കാര്‍ക്ക് ഇനി സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയില്ല.

Tags: MilmaKerala Public Service CommissionMilma Senior Manager examPSC rigging
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.