Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിന്നല്‍ സന്ദര്‍ശനമെങ്കിലും അല്‍നഹ്യാന്റെ വരവിന് പ്രാധാന്യമേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 05:59 am IST
inIndia
ആദരം... ഭാരതത്തില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക കല്യാണ്‍ മാര്‍ഗിലുള്ള തന്റെ വസതിയില്‍ വച്ച് ഷാള്‍ അണിയിച്ച് ആദരിക്കുന്നു

ആദരം... ഭാരതത്തില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക കല്യാണ്‍ മാര്‍ഗിലുള്ള തന്റെ വസതിയില്‍ വച്ച് ഷാള്‍ അണിയിച്ച് ആദരിക്കുന്നു

ന്യൂദല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാന്റെ ഭാരത സന്ദര്‍ശനം വളരെ ചെറുതായിരുന്നു, വെറും രണ്ടു മണിക്കൂര്‍ മാത്രം. പക്ഷെ അത് ചൂണ്ടിക്കാട്ടുന്നത് ആഗോളതലത്തില്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന പ്രാധാന്യം. യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചാനയിച്ചുവെന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന്റെ തെളിവാണ്.

ഭാരതവും യുഎഇയും തമ്മിലുള്ള വ്യാപാര, വാണിജ്യ പ്രതിരോധ കരാറുകളായിരുന്നു പ്രധാനമെങ്കിലും തന്ത്രപ്രധാനങ്ങളായ മറ്റു ചില വിഷയങ്ങളുടെ ചര്‍ച്ചയായിരുന്നു പ്രധാനമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. യെമനിലെ വിമതര്‍ക്കായി യുഎഇ നടത്തിയ ചില ഇടപെടലുകളില്‍ സൗദിഅറേബ്യ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതാണ് സൗദിയെ പ്രകോപിപ്പിച്ചത്. ഇത്തരമൊരു കപ്പല്‍ സൗദി ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശം അവസ്ഥയിലാണ്. ബന്ധം മെച്ചപ്പെടുത്താനും പ്രശ്‌നം പരിഹരിക്കാനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണ്, രണ്ടു രാജ്യങ്ങള്‍ക്കും ഒരു പോലെ വേണ്ടപ്പെട്ട ഭാരതത്തെ സമീപിച്ചതെന്നാണ് സൂചന. ഏഷ്യന്‍ മേഖലയില്‍ മാത്രമല്ല ലോകമെങ്ങും ഭാരതത്തിന് ലഭിക്കുന്ന വലിയ പ്രാധാന്യവും സമാധാനത്തിന്റെ വക്താവ് എന്ന ഖ്യാതിയും നിത്യേന വര്‍ദ്ധിക്കുകയാണ്. മുന്‍കൂട്ടി തീരുമാനിക്കുക പോലും ചെയ്യാതെയാണ്, യുഎഇ പ്രസിഡന്റ് ഭാരതത്തില്‍ എത്തിയതും മോദിക്കൊപ്പം രണ്ടു മണിക്കൂര്‍ ചെലവിട്ടതും.

സൗദിയും പാകിസ്ഥാനും തുര്‍ക്കിയും ചേര്‍ന്ന് നാറ്റോ മാതൃകയില്‍ സൈനിക സഖ്യം ഉണ്ടാക്കിവരികയാണ്. യുഎഇ അടക്കം ഗള്‍ഫിലെ മറ്റൊരു രാജ്യവും ഇതിലില്ല. ഇപ്പോള്‍ ശത്രുപക്ഷത്തുള്ള സൗദി ഈ സഖ്യത്തിലുള്ളത് യുഎഇക്ക് ഭീഷണിയാണ്.

ഇറാനും യുഎസും തമ്മിലുള്ള പോരും ഗാസയിലെ വഷളാകുന്ന പ്രശ്‌നങ്ങളും എല്ലാം ഈ മേഖല നേരിടുന്ന പ്രതിസന്ധികളാണ്. ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നോയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

വാണിജ്യ വ്യാപാരക്കരാറുകള്‍
2030 ഓടെ ഉഭയകക്ഷി വ്യാപാരം 20,000 കോടി ഡോളറില്‍ എത്തിക്കാന്‍ ഉതകുന്ന വിവിധ കരാറുകളില്‍ ഭാരതവും യുഎഇയും ഒപ്പിട്ടിട്ടുണ്ട്. കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ യുഎഇക്ക് കൂടുതല്‍ പങ്കാളിത്തം ലഭ്യമാക്കുക, ഗുജറാത്തില്‍ ഫസ്റ്റ് അബുദാബി ബാങ്ക്, ഡിപി വേള്‍ഡ് എന്നിവയുടെ ഓഫീസുകള്‍ തുറക്കുക, ആണവ സാങ്കേതിക വിദ്യ, എഐ എന്നിവയില്‍ സഹകരണം ശക്തമാക്കുക തുടങ്ങിയവയാണ് കരാറുകളിലുള്ളത്. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2028 മുതല്‍ പത്തു വര്‍ഷം കൊണ്ട് യുഎഇയിലെ അഡ്‌നോക്ക് ഗ്യാസില്‍ നിന്ന് 0.5 മില്ല്യന്‍ മെട്രിക് ടണ്‍ പ്രകൃതി വാതകം വാങ്ങാനും ഭാരതം തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനമായ എച്ച്പിസിഎല്‍ ആകും ഇത് വാങ്ങുക.

ഡിജിറ്റല്‍ എംബസികള്‍ ഇരുരാജ്യങ്ങളിലും സ്ഥാപിക്കും. കരാറുകള്‍ ഇരുരാജ്യങ്ങളെ സംബന്ധിച്ചും വളരെ പ്രധാനമാണ്. മാത്രമല്ല മാസങ്ങള്‍ക്കു മുന്‍പ് യുഎഇയും ഭാരതവും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാറും ഒപ്പിട്ടിട്ടുണ്ട്. ഇതുവഴി ഭാരതത്തില്‍ നിന്ന് 99 ശതമാനം വസ്തുക്കളും തീരുവയില്ലാതെ യുഇഎയില്‍ വില്‍ക്കാം.

പത്ത് വര്‍ഷത്തിനിടെ അല്‍ നഹ്യാന്‍ നടത്തുന്ന അഞ്ചാമത്തെ ഭാരത സന്ദര്‍ശനമാണിതെന്നതും ചെറിയ കാര്യമല്ല. യുഎഇ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഭാരത സന്ദര്‍ശനം കൂടിയാണിത്.

 

Tags: Narendra ModiUAE PresidentSheikh Mohamed bin Zayed Al Nahyan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.