Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രണ്ടു കോടി വിഴുങ്ങിയിട്ടും മതിയായില്ല; വീണ്ടും വനിതാ സൗഹൃദ ഇടനാഴി വേണമെന്ന ആഗ്രഹവുമായി സിപിഐ നേതാവ്

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Jan 20, 2026, 04:19 pm IST
inThiruvananthapuram

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡില്‍ നഗരസഭയുടെ ഫണ്ടില്‍ നിന്നും 2 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച് മൂന്ന് വര്‍ഷത്തിനകം പൊളിച്ചുകളയുകയും ചെയ്ത വനിതാ സൗഹൃദ ഇടനാഴി വീണ്ടും പണിയണമെന്ന ആഗ്രഹവുമായി സിപിഐ നേതാവും കൗണ്‍സിലറുമായ രാഖി രവികുമാര്‍. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വെള്ളയമ്പലം തൈക്കാട് റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇടനാഴി പൊളിച്ചു മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

 

 

വിമന്‍സ് കോളജിലെയും കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. ബേക്കറി ജംഗ്ഷന്‍ മുതല്‍ വിമന്‍സ് കോളജ് വരെയും കോട്ടണ്‍ഹില്‍ സ്‌കൂളിനു മുന്നിലും ക്യാമറ സ്ഥാപിക്കല്‍, ഫുട്പാത്ത് നിര്‍മാണം, സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, ബസ് ഷെല്‍ട്ടര്‍ നിര്‍മാണം തുടങ്ങിയവയ്‌ക്കായാണ് 90,533,24 രൂപ വകയിരുത്തിയത്. എന്നാല്‍ എസ്റ്റിമേറ്റ് തുക കൂട്ടിക്കാണിക്കാനായി ഹാന്‍ഡ് റെയില്‍ സ്ഥാപിക്കാന്‍ ഗാല്‍വനൈസ്ഡ് അയണ്‍ പൈപ്പ് ഉപയോഗിക്കുന്നതിന് പകരം സ്‌റ്റെയിന്‍ലെസ് സ്റ്റീലും മേല്‍ക്കൂര നിര്‍മ്മാണത്തിന് പോളി കാര്‍ബണേറ്റ് ഷീറ്റുകളുമാക്കി റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കിയതോടെ തുക ഇരട്ടിയായി. കൂടാതെ വനിതാ നേതാക്കളുടെ ചിത്രങ്ങള്‍ ചുമരില്‍ പതിപ്പിക്കാന്‍ 20 ലക്ഷം രൂപയും കണക്കാക്കിയതോടെ എസ്റ്റിമേറ്റ് തുക രണ്ടുകോടിയായി.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുമ്പ് ഉദ്ഘാടനം നടത്തിയ വനിതാ സൗഹൃദ ഇടനാഴിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് അന്നത്തെ വഴുതക്കാട് വാര്‍ഡ് കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായിരുന്ന രാഖി രവികുമാറും മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്ന എസ്. പുഷ്പലതയുമായിരുന്നു. കെ. ശ്രീകുമാറായിരുന്നു മേയര്‍. 90.53 ലക്ഷം വകയിരുത്തിയ പദ്ധതിയുടെ പേരില്‍ കരാറുകാര്‍ കൈപ്പറ്റിയത് രണ്ടു കോടിയോളം രൂപ. പണി പൂര്‍ത്തിയാക്കും മുമ്പ് തന്നെ മുഴുവന്‍ തുകയും കരാറുകാര്‍ കൈപ്പറ്റുകയും ചെയ്തു.

എന്നാല്‍ കരാറില്‍ പറഞ്ഞിരുന്ന പണികളൊന്നും തന്നെ ചെയ്തിരുന്നില്ല. മാത്രമല്ല വിമന്‍സ് കോളജിന്റെ പ്രധാന ഗേറ്റ് മുതല്‍ വഴുതയ്‌ക്കാട് ഭാഗത്തെ ഗേറ്റ് വരെ ഏകദേശം 500 മീറ്റര്‍ നീളത്തില്‍ മാത്രമേ മേല്‍ക്കൂര സ്ഥാപിച്ചുള്ളൂ. 4 യൂണിറ്റ് സോളര്‍ പാനലുകള്‍ മാത്രമാണ് സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പ് മുമ്പ് സ്ഥാപിച്ച ഫുട്പാത്ത് ടൈലുകളും ഹാന്‍ഡ് റെയിലുകളും അതേപടി നിലനിര്‍ത്തി. ഇതിനും കോര്‍പ്പറേഷനിലെ കരാറുകാരന്‍ ബില്‍ തയ്യാറാക്കി. ക്യാമറയോ ബസ് ഷെല്‍റ്ററോ സ്ഥാപിച്ചില്ല. കോട്ടണ്‍ഹില്‍ സ്‌കൂളിനു മുന്നില്‍ ഒരു നിര്‍മ്മാണവും നടത്തിയില്ല. കരാര്‍ പ്രകാരമുള്ള ഒരു ജോലിയും ചെയ്യാതെയാണ് വകയിരുത്തിയ തുകയുടെ ഇരട്ടിപ്പണം കരാറുകാരനെ മുന്നില്‍ നിര്‍ത്തി ചിലര്‍ വിഴുങ്ങിയത്.

അമ്പത് ലക്ഷം രൂപ പോലും ചെലവഴിക്കാത്ത ഇടനാഴി നിര്‍മാണത്തിന് രണ്ടുകോടിയോളം രൂപ കരാറുകാര്‍ കൈപ്പറ്റുന്നത്. കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്‍ഭാഗം കരാര്‍ പ്രകാരമുള്ള ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തിയില്ല. അനധികൃതമായി നാലിരട്ടി തുക കരാറുകാരന് നല്‍കിയ സംഭവം പുറത്ത് വന്നതോടെ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന് ഇത് സംബന്ധിച്ച ഫയലും കാണാതായി.

എന്നാല്‍ വനിത സൗഹൃദ ഇടനാഴി വിണ്ടും പണിയണമെന്നതാണ് തന്റെ ആഗ്രഹമെന്ന് വഴുതക്കാട് വാര്‍ഡില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഖി രവികുമാര്‍ പറയുന്നു. രണ്ട്‌കോടി മുടക്കി പണിത് മൂന്ന് വര്‍ഷത്തിനകം പൊളിച്ച, അടിമുടി അഴിമതി നിറഞ്ഞ വനിത സൗഹൃദ ഇടനാഴി വീണ്ടും പണിയുമെന്ന രാഖി രവികുമാറിന്റെ പ്രഖ്യാപനത്തെ വാര്‍ഡിലെ ജനങ്ങള്‍ പക്ഷേ പിന്തുണയ്‌ക്കുന്നില്ല.

Tags: cpiThiruvananthapuramRakhi Ravikumarwomen coridor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.