മലേഷ്യയിലെ ബിസിനസ്സ്മാനും മാലിക് സ്ട്രീംസ് കോർപറേഷൻ എന്ന നിർമാണ–വിതരണ കമ്പനിയുടെ ഉടയുമായ അബ്ദുൽ മാലിക്കിന്റെ ഗൃഹപ്രവേശ ചടങ്ങിൽ അതിഥിയായി എത്തി നടൻ വിജയ്. ‘ജനനായകൻ’ ഓഡിയോ ലോഞ്ച് മലേഷ്യയിൽ സംഘടിപ്പിച്ചത് അബ്ദുൽ മാലിക്കായിരുന്നു.
‘ജനനായകൻ’ ഓഡിയോ ലോഞ്ചിനു വന്ന സമയത്തായിരുന്നു ഗൃഹപ്രവേശവും സംഘടിപ്പിച്ചത്. ‘ജനനായകൻ’ സിനിമ മലേഷ്യയിൽ വിതരണത്തിനെടുത്തിരിക്കുന്നതും അബ്ദുൽ മാലിക് ആണ്.വിജയ്‍യുടെ ബിസിനസ്സ് പങ്കാളി കൂടിയാണ് ഇദ്ദേഹം.കോടികൾ ചെലവഴിച്ചാണ് മാലിക് ഈ ആഡംബര വസതി പണി കഴിച്ചിരിക്കുന്നത്.രാഷ്‌ട്രീയ പ്രമുഖരും ബിസിനസ്സുകാരും പങ്കെടുത്ത ചടങ്ങിൽ ഏക സിനിമാ താരം വിജയ് മാത്രമായിരുന്നു.
Moments from the housewarming, a meaningful milestone and a dream come true, shared with family and friends who made it even more special ✨
Heartfelt thanks to everyone who was present and turned this day into a beautiful memory. Special gratitude to Thalapathy Vijay for… pic.twitter.com/q35sn2TJT6
— Malik Streams Corporation (@malikstreams) January 15, 2026
















