Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനിൽ ഇന്റർനെറ്റ് കട്ടാക്കി ഖമേനി ; വെല്ലുവിളിച്ച് സൗജന്യ സ്റ്റാർലിങ്ക് സേവനവുമായി എലോൺ മസ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 07:06 pm IST
inWorld

ടെഹ്റാൻ : ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇറാനിൽ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത് . ഖമേനി സർക്കാരിനെതിരെ സ്ത്രീകളടക്കം ശബ്ദമുയർത്തുന്നു. ഈ പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത് . പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഖമേനി സർക്കാർ രാജ്യത്തുടനീളം ഇന്റർനെറ്റ് പോലും പ്രവർത്തന രഹിതമാക്കി.

എന്നാൽ ഇപ്പോൾ ഖമേനി സർക്കാരിനെ വെല്ലുവിളിച്ച് പ്രതിഷേധക്കാരെ സഹായിക്കുന്നതിനായി ഇലോൺ മസ്ക് രംഗത്തെത്തിയിരിക്കുകയാണ്. മസ്കിന്റെ സ്പേസ് എക്സ് ഇറാനിൽ അതിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ “സ്റ്റാർലിങ്ക്” ആരംഭിച്ചു കഴിഞ്ഞു . എന്നാൽ ഇപ്പോൾ സ്റ്റാർലിങ്കും അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ് ഖമേനി. റഷ്യൻ സാങ്കേതികവിദ്യയും ചൈനീസ് ഉപകരണങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർക്കിടയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ ഇന്റർനെറ്റും സോഷ്യൽ മീഡിയയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയ ഖമേനി ഭരണകൂടം ജനുവരി 8 ന് രാജ്യത്തുടനീളമുള്ള ഇന്റർനെറ്റ് സേവനം കട്ടാക്കി .ക്ലൗഡ്ഫ്ലെയർ റഡാർ റിപ്പോർട്ട് അനുസരിച്ച്, ഇറാനിലെ ഇന്റർനെറ്റ് സേവനം ഇപ്പോൾ ഏറെ താഴ്ന്ന നിലയിലാണ്.VPN, പ്രോക്സി സേവനങ്ങളും നിഷ്ക്രിയമാണ്.

റുബിക, ഈറ്റ തുടങ്ങിയ സർക്കാർ നിരീക്ഷണത്തിലുള്ള ആപ്പുകളും തടഞ്ഞു. ബാങ്കിംഗ് സേവനങ്ങൾ, സ്നാപ്പ്, തപ്സി പോലുള്ള ക്യാബ് ബുക്കിംഗ് ആപ്പുകൾ, ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ, അന്താരാഷ്‌ട്ര ഫോൺ കോളുകൾ എന്നിവയും ഇറാനിൽ തടഞ്ഞു.

ഈ നടപടികൾ പ്രതിഷേധങ്ങളെ ശാന്തമാക്കുമെന്ന് സർക്കാർ കരുതിയെങ്കിലും പക്ഷേ അവ ജനരോഷം വർദ്ധിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു. അതുകൊണ്ടാണ് ഖമേനി സർക്കാരിനെതിരെ കൂടുതൽ ആളുകൾ തെരുവിലിറങ്ങുന്നത്. ജനുവരി 8 ന് സർക്കാർ ഇന്റനെറ്റ് സേവനം കട്ടാക്കിയതിനു പിന്നാലെ ജനുവരി 9 ന്, മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ്, ഇറാനിൽ സൗജന്യ സ്റ്റാർലിംഗ് ഇന്റർനെറ്റ് സേവനം ആരംഭിച്ചു. സ്റ്റാർലിംഗ് ടെർമിനലുകളുള്ള പ്രതിഷേധക്കാർ സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങി.

2022-ലെ മഹ്‌സ അമിനി പ്രസ്ഥാനത്തിലും 2019-ലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിലും സ്റ്റാർലിങ്ക് പ്രധാന പിന്തുണ നൽകി . ഇപ്പോൾ സ്റ്റാർലിംഗ് ഉപകരണങ്ങൾ കൈവശം വയ്‌ക്കുന്നതും അതിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതും ഇറാനിൽ നിരോധിച്ചിരിക്കുന്നു. എന്നിട്ടും ആയിരക്കണക്കിന് സ്റ്റാർലിംഗ് ടെർമിനലുകൾ രാജ്യത്തേക്ക് എത്തി.നിലവിൽ ഇറാനിൽ ഏകദേശം 40,000 മുതൽ 50,000 വരെ സ്റ്റാർലിംഗ് വരിക്കാർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇറാനിയൻ സർക്കാർ ശക്തമായ മിലിട്ടറി-ഗ്രേഡ് ജാമറുകൾ ഉപയോഗിക്കുന്നു. ഇത് സ്റ്റാർലിങ്കിന്റെ അപ്‌ലിങ്ക്, ഡൗൺലിങ്ക് ഡാറ്റയിൽ ഗണ്യമായ നഷ്ടം വരുത്തുന്നു. ജനുവരി 9 ആയപ്പോഴേക്കും ഈ നഷ്ടം 30 ശതമാനത്തിൽ നിന്ന് 80 ശതമാനമായി വർദ്ധിച്ചു.ടെർമിനലുകളെയും ഉപഗ്രഹങ്ങളെയും ബന്ധിപ്പിക്കുന്നതിന് സ്റ്റാർലിങ്ക് ജിപിഎസിനെ ആശ്രയിക്കുന്നതിനാൽ ഇറാനിയൻ അധികൃതർ ജിപിഎസ് സിഗ്നലുകളും തടസപ്പെടുത്തി.

തന്റെ 20 വർഷത്തെ ഗവേഷണ അനുഭവത്തിൽ, ഇറാനിയൻ സർക്കാർ സ്റ്റാർലിങ്ക് തടയാൻ ഉപയോഗിക്കുന്നതുപോലുള്ള സൈനിക-ഗ്രേഡ് ജാമറുകൾ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് മിയാൻ ഗ്രൂപ്പിലെ ഇന്റർനെറ്റ് ഗവേഷകനും ഇന്റർനെറ്റ് സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ റൈറ്റ്സ് ഡയറക്ടറുമായ അമീർ റാഷിദി, പറയുന്നത് . അത്തരം നൂതന സാങ്കേതികവിദ്യ ഇറാൻ തന്നെ വികസിപ്പിച്ചെടുത്തതാണെന്നും അല്ലെങ്കിൽ റഷ്യയോ ചൈനയോ ഇറാന് നൽകിയതാണെന്നും റാഷിദി പറഞ്ഞു.

Tags: irankhameni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.