Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

താലി മാഹാത്മ്യം; വിവാഹവേളയില്‍ വധുവിന്റെ കഴുത്തില്‍ താലി കെട്ടുന്നത് എന്തിനാണ്?

ഡോ. രാജീവ്. എന്‍byഡോ. രാജീവ്. എന്‍
Jan 5, 2026, 06:11 am IST
inSamskriti

ഭാരതീയ വിവാഹത്തില്‍ ഏറ്റവും പവിത്രമായി കരുതുന്നതാണ് താലി. എന്നാല്‍ ആധുനിക സാമൂഹിക പശ്ചാത്തലത്തില്‍ താലിയില്‍ വന്ന മാറ്റങ്ങളെ വിലയിരുത്തുകയാണ് ഈ ലേഖനത്തില്‍.

സ്ത്രീകളുടെ മംഗല്യസൂത്രം, സിന്ദൂരരേഖയിലെ കുങ്കുമം എന്നിവ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായിരുന്നു ഈ നൂറ്റാണ്ടിന്റെ തുടക്കെവരെയും. എന്നാല്‍ ഇപ്പോഴത്തെ ഭൂരിഭാഗം സ്ത്രീകളും വിവാഹദിവസവും, തിരുവാതിരയ്‌ക്കും മാത്രമാണ് സിന്ദൂരരേഖയില്‍ കുങ്കുമവും കഴുത്തില്‍ താലിയും അണിയുന്നത്. വിവാഹവേളയില്‍ വധുവിന്റെ കഴുത്തില്‍ താലി കെട്ടുന്നത് എന്തിനാണ്? അതില്‍ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ? ഒരു താലിച്ചരടില്‍ എന്നെ കെട്ടിയിടാമെന്നുള്ള വിചാരം കളഞ്ഞേക്ക് എന്ന് ആക്രോശിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ ഇന്ന് സിനിമകളിലും സീരിയലുകളിലും ധാരാളം കാണാം. താലി ഒരു ബന്ധനമാണോ? അതോ ഒരു സുരക്ഷാ കവചമാണോ? വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും താലി നല്‍കുന്ന സോഷ്യല്‍ സെക്യൂരിറ്റി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന നിലപാടില്‍ വിവാഹ ബന്ധം തുടരാന്‍ തീരുമാനിച്ച ഒരു സഹപ്രവര്‍ത്തകയുടെ കാര്യം ഇത്തരുണത്തില്‍ ഓര്‍മ വരുന്നു.

താന്ത്രിക വിധി പ്രകാരം താലീസങ്കല്പം ദേവീപൂജയുമായി ഇഴ ചേര്‍ന്ന് കിടക്കുന്നു. ഭഗവതീ പൂജക്ക് കല്പിച്ചിട്ടുള്ള ശക്തി യന്ത്ര രൂപമാണ് താലിക്കു പിന്നിലുള്ളത്. എന്നാല്‍ താലി എന്ന പദത്തിന്റെ സാധാരണ വിവക്ഷ വിവാഹിതരായ അഥവാ സുമംഗലികളായ സ്ത്രീകള്‍ ധരിക്കുന്ന മുദ്ര എന്നാണ്. താലികെട്ട് എന്നത് വിവാഹത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളില്‍ ഒന്നാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ ഇതിനെ മിന്നുകെട്ട് എന്ന് പറയുന്നു. താലി എന്നത് ഹൈന്ദവരേ സംബന്ധിച്ചിടത്തോളം ദൈവിക മുദ്രയായാണ് കരുതപ്പെടുന്നത്. മംഗല്യസൂത്രം വരന്‍ വധുവിന്റെ കഴുത്തില്‍ അണിയിക്കുമ്പോള്‍ അവിടെ ഒരു ധാരണ രൂപപ്പെടുകയാണ്. പുരുഷനും സ്ത്രീയും പരസ്പരം ബന്ധിതരായി എന്നും അന്നുമുതല്‍ ഇരുവരും പരസ്പരം വിശ്വസ്തതയും സ്‌നേഹവും ആര്‍ദ്രതയും പരസ്പര വിധേയത്വവും പ്രകടിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യുകയാണ്.

താലി മഞ്ഞച്ചരടിലോ പൊന്‍നൂലിലോ കോര്‍ത്ത് കെട്ടുന്നത് വധുവിന്റെ കഴുത്തിന് പുറകില്‍ ആണ്. എന്നാല്‍ താലി ഹൃദയത്തിനു മുന്‍പില്‍ സ്ഥാനം പിടിക്കുന്ന രീതിയിലാണ് താലിച്ചരട് ബന്ധിക്കേണ്ടത്.

ഹൃദയത്തിന്റെ രൂപത്തില്‍ നിന്നാണ് (ശ്രീചക്രാന്തര്‍ഗത ത്രികോണത്തിന്റെ പരിഷ്‌കൃത രൂപം എന്നും കാണുന്നു) ഇതു രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. താലിയുടെ അഗ്രഭാഗത്ത് മഹാദേവനും, മധ്യഭാഗത്ത് മഹാവിഷ്ണുവും ചുവട്ടില്‍ ബ്രഹ്‌മാവും വസിക്കുന്നു എന്നാണ് സങ്കല്‍പം. അതായത് സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികളുടെ ആവാസകേന്ദ്രം കൂടിയാണ് താലി. ത്രിഗുണങ്ങളാകുന്ന (സത്വ രജ തമോ ഗുണങ്ങള്‍) മൂന്ന് ഇഴകളാല്‍ പിരിച്ചെടുത്ത നൂലിനാണ് താലിച്ചരട് എന്ന് പറയുന്നത്.

‘വിശുദ്ധി ചക്ര നിലയാ രക്ത വര്‍ണ്ണാ ത്രിലോചനാ’ എന്ന് മഹാമായയെ ശ്രീ ലളിതാ സഹസ്രനാമത്തില്‍ വിശേഷിപ്പിക്കുന്നു. വിശുദ്ധി ചക്രം മനുഷ്യന്റെ കഴുത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലളിതാംബിക ഏക മുഖത്തോടെ വസിക്കുന്ന സ്ഥലവും അവിടെയാണ്. താലി കെട്ടുമ്പോള്‍ അതിന്റെ കെട്ട് വരുന്നത് സ്ത്രീയുടെ കഴുത്തിന് പിന്നില്‍ ഉള്ള വിശുദ്ധിചക്രത്തിലാണ്. സത്വ രജ തമോ ഗുണങ്ങളാകുന്ന ത്രിഗുണങ്ങള്‍ ഇഴ ചേരുന്ന ചരടില്‍ ബ്രഹ്‌മാ വിഷ്ണു മഹേശ്വരന്മാരാകുന്ന ത്രിമൂര്‍ത്തികള്‍ വസിക്കുന്ന താലി കോര്‍ത്ത് ലളിതാംബിക സ്ഥിതി ചെയ്യുന്ന വിശുദ്ധി ചക്രത്തില്‍ കെട്ടുമ്പോള്‍ അതിനൊരു ആത്മീയ പരിവേഷം ലഭിക്കുന്നു. അതായത് താലി ജീവാത്മാവാകുന്ന പ്രപഞ്ചത്തിന്റെ മറ്റൊരു സ്വരൂപമായി സുമംഗലിമാരുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറുന്നു. അങ്ങനെയുള്ള താലി സ്ത്രീകള്‍ അവരുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെ കണക്കാക്കി ഹൃദയത്തോട് ചെത്ത് വച്ച് നെടുമംഗല്യത്തിനായി നിത്യവും പ്രാര്‍ത്ഥിക്കുന്നു. പ്രകൃതി പുരുഷ സംഗമമാണ് ജീവന്റെ ആധാരം. പ്രകൃതി അമ്മയും സ്ത്രീയുമാണ്. പുരുഷന്‍ പരമാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. ജീവാത്മാവാകുന്ന പ്രപഞ്ച സ്വരൂപമായ താലി പരമാത്മാവായ പുരുഷന്‍ അണിയിക്കുമ്പോള്‍ ജീവന് ഈശ്വരനെന്നപോലെ സ്ത്രീയുടെ സംരക്ഷണം പുരുഷന്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

താലി പല രൂപങ്ങളില്‍ കാണപ്പെടുന്നു. സ്ഥല കാല വ്യത്യാസം, ജാതി മത വ്യത്യാസം, ഗോത്ര വ്യത്യാസം എന്നിവയൊക്കെ അനുസരിച്ച് ഇതില്‍ ഭേദമുണ്ട്. പ്രധാനമായും സ്വര്‍ണത്തിലാണ് താലി നിര്‍മിക്കുന്നത്. പൊന്നിന്‍ താലി, ചെറു താലി, ഇരട്ടത്താലി, നാഗപടത്താലി, ഇളക്കത്താലി, എന്നിങ്ങനെ പല രൂപത്തിലും പേരുകളിലും താലികളുണ്ട്. പുരാണങ്ങളിലും സംഘകാല കൃതികളിലും വൈവിധ്യമാര്‍ന്ന താലികള്‍ പ്രചാരത്തിലുണ്ടായിരുന്നതായി കാണാം. ഉദാഹരണത്തിന് പുലിപ്പല്ലു താലി, പിന്‍മണിത്താലി, നാഗപടത്താലി, മംഗലനൂല്‍താലി, മാണിക്യ താലി, മണിത്താലി, പൂത്താലി, പപ്പടത്താലി, സീതത്താലി, കുമ്പളത്താലി എന്നീ പേരുകള്‍ അവയില്‍ ചിലതാണ്. ഏതാണ്ട് എല്ലാ സമുദായങ്ങളിലും വരന്‍ തന്നെ വധുവിന്റെ കഴുത്തില്‍ താലി കെട്ടുന്നതാണ് പതിവ്. എന്നാല്‍ അപൂര്‍വമായി വധുവിന്റെ പിതാവോ വരന്റെ അമ്മയോ സഹോദരിയോ താലി കെട്ടുന്ന രീതിയും നിലവിലുണ്ട്.

ദേവീക്ഷേത്രങ്ങളില്‍ മംഗല്യഭാഗ്യത്തിനായി പട്ടും താലിയും വഴിപാടു സമര്‍പ്പിക്കുന്നു. വിവാഹത്തിലെ ഏറ്റവും പ്രധാന ചടങ്ങിന് ഉപയോഗിക്കുന്ന താലി സ്ത്രീകള്‍ അവരുടെ ജീവിതാവസാനം വരെയോ ഭര്‍ത്താവിന്റെ വിയോഗം വരെയോ നിധി പോലെ ശരീരത്തിലണിയുന്നു. എന്നാല്‍ ഇന്ന് എല്ലാ സുമംഗലികളും താലി അണിയുന്നതായി കാണുന്നില്ല.

കതിര്‍മണ്ഡപം എന്ന പേരില്‍ പുറത്തിറങ്ങിയ മലയാള സിനിമയില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് ദക്ഷിണാമൂര്‍ത്തി സ്വാമി ഈണമിട്ട ”കതിര്‍മണ്ഡപം സ്വപ്‌ന സ്വരമണ്ഡപം” എന്നു തുടങ്ങുന്ന ഒരു ഗാനമുണ്ട്. കല്യാണവുമായി ഏറ്റവും ബന്ധപ്പെട്ട കാര്യമാണ് താലി. അത് കെട്ടുന്നതോ കതിര്‍മണ്ഡപത്തില്‍ നിറപറയ്‌ക്കും നിലവിളക്കിനും മുമ്പിലും. അതിലെ ഏറെ അര്‍ത്ഥവത്തായ വരികളിലൂടെ ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കും. പ്രദക്ഷിണമോ വെറും ചടങ്ങ് മാത്രമതു പിന്തുടരാമെന്ന പ്രതിജ്ഞയല്ലോ! അതുപോലെ താലികെട്ട് എന്നത് വെറുമൊരു ചടങ്ങു മാത്രമാണോ?ആചാരപ്പെരുമയില്‍ തലമുറകളായി കൈമാറിവരുന്ന ചിട്ട വട്ടങ്ങള്‍ എന്തിന്റെ പേരിലായാലും ലംഘിക്കപ്പെടേണ്ടതുണ്ടോ? ആലോചിക്കേണ്ട കാര്യമാണത്.

പിന്‍കുറിപ്പ്: താലിക്കു ചില ദേശാന്തര അര്‍ത്ഥങ്ങളും കണ്ടുവരുന്നു. ചില ഇടങ്ങളില്‍ ഇതിനു താമ്രവല്ലി, പാത്രം എന്നീ അര്‍ത്ഥങ്ങളും കല്പിച്ചു കാണുന്നു. സ്ഥാലി എന്ന സംസ്‌കൃത പദം ലോപിച്ചു താലിയായി ഭക്ഷണവുമായി ബന്ധപ്പെട്ടും ഈ പേര് പ്രയോഗത്തിലുണ്ട്.

Tags: WeddingHinduismHindu traditionthali mahatmyaWomen's Mangalya Sutrasaffron in the Sindoora Rekha
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.