Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 10:14 am IST
inUS

ദോഹ: നിക്കോളാസ് മഡൂറോയെ പിടികൂടിയ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയോ എന്നാണ് ആശങ്ക. ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേലയിലെ നിലവിലെ സംഭവവികാസങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തർ. ഈ സാഹചര്യത്തിൽ സംയമനം പാലിക്കാനും, സംഘർഷം ലഘൂകരിക്കാനും, നിലനിൽക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഉചിതമായ മാർഗമായി സംഭാഷണം സ്വീകരിക്കാനും ഖത്തർ ആഹ്വാനം ചെയ്തു.

ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടറും അന്താരാഷ്‌ട്ര നിയമത്തിന്റെ സ്ഥാപിത തത്വങ്ങളും പാലിക്കണമെന്ന ഖത്തറിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് ഉറപ്പിച്ചു പറയുന്നു. 2026 ജനുവരിയുടെ തുടക്കത്തിൽ വെനസ്വേലയിൽ അരങ്ങേറിയ നാടകീയമായ സൈനിക ഇടപെടലുകളും പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റും സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

രാജ്യത്ത് വർധിച്ചുവരുന്ന സംഘർഷാവസ്ഥ ഒട്ടും ആശാവഹമല്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു. അമേരിക്കൻ സേനയുടെ മിന്നൽ നീക്കത്തിലൂടെ നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയ സംഭവത്തിന് പിന്നാലെ വെനസ്വേലയിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.

ഈ സാഹചര്യത്തിൽ, കൂടുതൽ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കാൻ എല്ലാ കക്ഷികളും അങ്ങേയറ്റം സംയമനം പാലിക്കണമെന്ന് ഖത്തർ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്‌ക്കും സമാധാനത്തിനും മുൻഗണന നൽകിക്കൊണ്ട് മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സംഭാഷണങ്ങളിലൂടെയുള്ള ആശയവിനിമയമാണ് ഉചിതമായ മാർഗ്ഗമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്‌ട്ര നിയമങ്ങളും യു എൻ ചാർട്ടറും അനുസരിച്ചുള്ള സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ഖത്തർ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ രാജ്യം അമേരിക്കൻ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണെന്ന പ്രഖ്യാപനങ്ങൾക്കിടയിൽ, സാധാരണക്കാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

അതേസമയം വെനസ്വേലെ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ ലക്ഷ്യമാക്കി യുഎസ് സൈന്യം നടത്തിയ സംയുക്ത സൈനിക നീക്കത്തിനിടയിൽ, അദ്ദേഹം ഭാര്യയോടൊപ്പം സുരക്ഷിത മുറിയിലേക്ക് മാറാൻ ശ്രമിച്ചിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. കാരക്കസിലെ വസതിയിൽ സൈന്യം എത്തുമ്പോൾ മഡുറോ സുരക്ഷിത മുറിയുടെ വാതിലിനരികെ വരെ എത്തിയെങ്കിലും, വാതിൽ അടയ്‌ക്കുന്നതിന് മുൻപേ സൈന്യം വളഞ്ഞതോടെ കീഴടങ്ങേണ്ട സാഹചര്യമുണ്ടായതായും ട്രംപ് വെളിപ്പെടുത്തി.

‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന പേരിൽ നടത്തിയ ഈ സൈനിക നടപടിയുടെ തയ്യാറെടുപ്പുകളും നിർണായക നിമിഷങ്ങളും വിശദീകരിച്ച വാർത്താസമ്മേളനത്തിലാണ് ട്രംപ് ഈ വിവരങ്ങൾ പങ്കുവച്ചത്. മഡുറോയുടെ വസതിയുടെ മാതൃക നിർമിച്ച് ഡെൽറ്റ ഫോഴ്‌സ് മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ശക്തമായ സുരക്ഷയോടെ സ്ഥാപിച്ച ലോഹവാതിലുകൾ തകർത്ത് അകത്ത് കടക്കാനുള്ള മാർഗങ്ങളും പരിശീലനത്തിന്റെ ഭാഗമായിരുന്നു.

സിഐഎയുടെ പ്രത്യേക സംഘം ഓഗസ്റ്റ് മുതൽ വെനസ്വേലയിലുണ്ടായിരുന്നു. മഡുറോയുടെ ദിനചര്യയും നീക്കങ്ങളും സുരക്ഷാ സംവിധാനങ്ങളും വിശദമായി നിരീക്ഷിച്ചു. ദൗത്യത്തിന് നാല് ദിവസം മുൻപ് ട്രംപ് ഔദ്യോഗിക അനുമതി നൽകിയെങ്കിലും, മികച്ച കാലാവസ്ഥ ലഭിക്കാൻ ഇന്റലിജൻസ് നിർദേശപ്രകാരം നടപടി താൽക്കാലികമായി മാറ്റിവച്ചു. അവസാനം ശനിയാഴ്ച പുലർച്ചെയോടെ ദൗത്യം വിജയകരമായി നടപ്പാക്കി. ഫ്ലോറി‍ഡയിലെ പാം ബീച്ചിലെ വസതിയിൽ നിന്ന് ട്രംപും അദ്ദേഹത്തിന്റെ സംഘവും ഈ സൈനിക നീക്കം തത്സമയം നിരീക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: QatarVenezuelan President Nicolas Maduro
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.