Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപത്തിലെ മുഖ്യപ്രതിയായ ഉമര്‍ഖാലിദ്; സൊഹ്റാന്‍ മംദാനിയും മറ്റും വരുന്നത് കലാപകാരിയെ വെള്ളപൂശാന്‍

ഉമര്‍ഖാലിദിനെ അനുകൂലിച്ച് കൊണ്ട് സൊഹ്റാന്‍ മംദാനിയും എട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും രംഗത്ത് വന്നത് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ്. ഉമര്‍ഖാലിദിന് ഏത് വിധേനെയും ജാമ്യം നേടിക്കൊടുക്കുക എന്ന കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ അജണ്ടയ്‌ക്കാണ് പിന്തുണ ലഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 09:03 pm IST
inIndia
ഉമര്‍ഖാലിദ് ഇടക്കാലജാമ്യത്തിന് ശേഷം തീഹാര്‍ ജയിലിലേക്ക് കയറുന്നു (ഇടത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (നടുവില്‍) ഉമര്‍ ഖാലിദിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ (വലത്ത്)

ഉമര്‍ഖാലിദ് ഇടക്കാലജാമ്യത്തിന് ശേഷം തീഹാര്‍ ജയിലിലേക്ക് കയറുന്നു (ഇടത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (നടുവില്‍) ഉമര്‍ ഖാലിദിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ (വലത്ത്)

 

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ദല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ ഉമര്‍ഖാലിദിന്റെ കേസില്‍ സുപ്രീംകോടതി വാദം കേട്ടുവരികയാണ്. അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ല. അതിനിടെ ഉമര്‍ഖാലിദിനെ അനുകൂലിച്ച് കൊണ്ട് സൊഹ്റാന്‍ മംദാനിയും എട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും രംഗത്ത് വന്നത് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ്. ഉമര്‍ഖാലിദിന് ഏത് വിധേനെയും ജാമ്യം നേടിക്കൊടുക്കുക എന്ന കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ അജണ്ടയ്‌ക്കാണ് പിന്തുണ ലഭിക്കുന്നത്. വാസ്തവത്തില്‍ വാദം കേട്ടുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാണെന്നിരിക്കെ മംദാനിയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും അങ്ങിനെ ചെയ്യുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കരുതുന്നു. ഉമര്‍ ഖാലിദിന്റെ പിതാവ് സയ്യിദ് ഖാസിം റസൂല്‍ ഇല്യാസ് ഈയിടെ മകന്റെ കാര്യം നേരിട്ട് ബോധിപ്പിക്കാന്‍ ന്യൂയോര്‍ക്കില്‍ പോയി മേയറായ സൊഹ്റാന്‍ മംദാനിയെ കണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൊഹ്റാന്‍ മംദാനി ഒരു കത്തെഴുതിയതെന്ന് കരുതപ്പെടുന്നു.

സഹോദരിയുടെ വിവാഹത്തിന് എന്ന പേരില്‍ മാനുഷിക പരിഗണന ഉണര്‍ത്തി കപില്‍ സിബല്‍ ഉമര്‍ ഖാലിദിന് ഈയിടെ ഡിസംബര്‍ 16 മുതല്‍ 29 വരെ ജാമ്യം വാങ്ങിക്കൊടുത്തിരുന്നു ജാമ്യം കഴിഞ്ഞ കഴിഞ്ഞ ദിവസം ഉമര്‍ ഖാലിദ് തീഹാര്‍ ജയിലില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസില്‍നിന്നും ഉമര്‍ ഖാലിദിന് അനുകൂലമായുള്ള സമ്മര്‍ദ്ദ തന്ത്രം.

53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപമുള്‍പ്പെടെ രാജ്യമാകെ കലാപം പടര്‍ത്തി മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു പ്രതികളുടെ ശ്രമമെന്ന് ദല്‍ഹി പൊലീസിന് വേണ്ടി വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു വാദിച്ചിരുന്നു. 53 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത കലാപമായിരുന്നു 2020ല്‍ നടന്ന ദല്‍ഹി കലാപം.

പൗരത്വബില്ലിനെതിരായ സമരം എന്ന നിലയില്‍ ദല്‍ഹിയിലെ കാമ്പസുകളില്‍ നടന്ന സമരം പൊടുന്നനെ പുറത്തേക്കും പടരുകയായിരുന്നു. പിന്നീടാണ് ഇന്ത്യയിലെ പല നഗരങ്ങളിലും ഇതിന് സമാനമായ കലാപങ്ങള്‍ നടന്നുവെന്നും മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചന സമരക്കാര്‍ക്കുണ്ടായിരുന്നു എന്നും വെളിപ്പെട്ടത്. യുഎപിഎ 1967 നിയമത്തിലെ 43ഡി (5) പ്രകാരം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലാത്ത വിധത്തിലുള്ള തെളിവുകളാണ് എസ്. വി. രാജു കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്. 2020 സെപ്തംബറിലും നവമ്പറിലും സമര്‍പ്പിച്ച കുറ്റപത്രപ്രകാരം യുഎപിഎയിലെ 16(1)എ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തത്. അത്പ്രകാരം മരണം വരെ തടവ് ശിക്ഷ നല്‍കാവുന്ന കുറ്റങ്ങളാണ് ഇത്.

ദല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളായ ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. യുഎപിഎ ചുമത്തിയാണ് ഇവരെ‍ തടവിലിട്ടിരിക്കുന്നത്. നിരവധി പേര്‍ പ്രതിസ്ഥാനത്തുള്ള കേസായതിനാല്‍ കുറ്റപത്രം തയ്യാറാക്കാന്‍ വര്‍ഷങ്ങളെടുത്തു.

ഇവര്‍ രാജ്യവിരുദ്ധമായി പ്രസംഗിക്കുന്ന വീഡിയോകള്‍ ദല്‍ഹി പൊലീസിന് വേണ്ടി അഡ്വ. എസ് വി. രാജു സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ ഇവയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സിലിഗുരി എന്ന ഇടുങ്ങിയ പ്രദേശത്തെ റോഡുകളില്‍ തടസ്സമുണ്ടാക്കാന്‍ ഇവര്‍ പല പ്രസംഗങ്ങളിലും ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയുടെ ചിക്കന്‍ നെക്ക് (കോഴിക്കഴുത്ത്) എന്നാണ് സിലിഗുരി അറിയപ്പെടുന്നത്. സിലിഗുരിയില്‍ റോഡുകള്‍ തടഞ്ഞ് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത സ്ഥിതിവിശേഷമുണ്ടാക്കുക എന്ന കലാപാഹ്വാനം ഉമര്‍ ഖാലിദ് നടത്തിയിരുന്നു. ഇതിന്റെ വീഡിയോകളും എസ്.വി. രാജു സമര്‍പ്പിച്ചിരുന്നു. ആളുകളുടെ സാമ്പത്തിക സുരക്ഷ തടയുക എന്ന യുഎപിഎയിലെ ഗുരുതരമായ കുറ്റമാണ് ഉമര്‍ ഖാലിദ് ചെയ്തത്.

ഇത്രയും കാലം വിചാരണ കൂടാതെ ഒരാളെ ജയിലി‍ല്‍ അടയ്‌ക്കാന്‍ കഴിയില്ലെന്നും ജാമ്യം നല്‍കി പിന്നീട് കേസ് വിചാരണ നടത്തട്ടെ എന്നുമുള്ള വാദമാണ് കപില്‍ സിബല്‍ ഉയര്‍ത്തുന്നത്. രാജ്യദ്രോഹമായ കുറ്റം ചെയ്ത കുറ്റവാളികള്‍ക്കും ജാമ്യം നല്‍കണമെന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. മാത്രമല്ല, നൂറുകണക്കിന് പ്രതികളും സാക്ഷികളും ഉള്‍പ്പെട്ട ഈ കലാപക്കേസില്‍ എഫ് ഐ ആര്‍ തയ്യാറാക്കുക എന്നത് തന്നെ ദല്‍ഹി പൊലീസിന് ശ്രമകരമായ ദൗത്യമായിരുന്നു.

ആസൂത്രിത കലാപത്തിന്റെ വീഡിയോ
ദല്‍ഹിയിലെ ചാന്ദ്ബാഗില്‍ പൗരത്വ വിരുദ്ധപ്രക്ഷോഭത്തിന്റെ ഭാഗമായി കലാപകാരികള്‍ അവിടുത്തെ സിസിടിവി ക്യാമറകള്‍ തുണികൊണ്ട് മറച്ച ശേഷം വടി ഉപയോഗിച്ചാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്. ഒരു പൊലീസുദ്യോഗസ്ഥനെയും ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെയും കലാപകാരികള്‍ തല്ലിക്കൊന്നുവെന്നും അഡ്വ. എസ്. വി. രാജു വാദിച്ചിരുന്നു. കെട്ടിടങ്ങളുടെ മുകളില്‍ നിന്നും കലാപകാരികള്‍ കയര്‍ കെട്ടി താഴേക്ക് ആസിഡ് ബോംബുകള്‍ വലിച്ചെറിഞ്ഞിരുന്നു. ഈ ആസിഡ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു.

ആം ആദ്മിനേതാവ് താഹില്‍ ഹുസൈന്‍ കലാപകാരികള്‍ക്ക് പണം നല‍്കി
ആം ആദ്മിയുടെ കൗണ്‍സിലറായിരുന്ന താഹിര്‍ ഹുസൈന്‍ വഴി ദല്‍ഹിയില്‍ കലാപം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1.30 കോടി രൂപ കടലാസ് കമ്പനികള്‍ വഴി ഹവാല പണമായി വിതരണം ചെയ്യപ്പട്ടിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ അലുമ്നി അസോസിയേഷന്‍ വഴി ഷിഫ ഉര്‍ റഹ്മാന്‍ പണം ശേഖരിച്ചിരുന്നു. ഇതിന് കള്ള ബില്ലുണ്ടാക്കി. ഇതെല്ലാം തെളിവ് സഹിതമാണ് എസ്.വി. രാജു വാദിച്ചത്. പൗരത്വ ബില്ലിനെതിരായ കലാപം നടക്കുന്ന ഇടങ്ങളിലെല്ലാം ഈ പണം എത്തിക്കാനായിരുന്നു പദ്ധതി. പക്ഷെ അതിന് മുന്‍പ് റെയ്ഡില്‍ ഹൈദറുടെ മുറിയില്‍ നിന്നും ഈ പണം പിടിച്ചെടുത്തു. ഇഡിയാണ് ഈ പണം എവിടെ നിന്നും എങ്ങോട്ട് എന്ത് ആവശ്യത്തിന് ഒഴുകി എന്നതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയത്.

ഉമര്‍ഖാലിദിന്റെ ഭൂതകാലത്തില്‍ ആളുകളെ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനശൈലി കാണാം
പ്രധാനപ്രതിയായ ഉമര്‍ഖാലിദിന്റെ ഭൂതകാലം പരിശോധിച്ചാല്‍ ആളുകളെ കേന്ദ്രസര്‍ക്കാരിനെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനശൈലി കാണാനാവും. ഉമര്‍ഖാലിദിന്റെ നിര്‍ദേശപ്രകാരമാണ് ഷെര്‍ജീല്‍ ഇമാം ജെഎന്‍യു സര്‍വ്വകലാശാലയിലെ മുസ്ലിം വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ഒരു വാട്സാ പ് ഗ്രൂപ്പ് സ്ഥാപിച്ചതെന്ന് അഡ്വ. എസ്. വി. രാജു വാദിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വാദം. 2020ലായിരുന്നു 53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപം നടന്നത്. അതിന് മുന്‍പ് 2019 ഡിസംബര്‍ എട്ടിന് ദല്‍ഹിയിലെ ഷഹീന്‍ ബാദിലെ സമരത്തില്‍ റോഡ് തടസ്സമുണ്ടാക്കാന്‍ ഉമര്‍ ഖാലിദ് ഷെര്‍ജീല്‍ ഇമാമിനോട് ആവശ്യപ്പെട്ടിരുന്നു. ജാമിയ മിലിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഡിസംബര്‍ 13നും 15നും ഇടയിലുള്ള സമയങ്ങളില്‍ ഉമര്‍ ഖാലിദിനെ ഈ പ്രദേശത്ത് കണ്ടതിന്റെ ഫോണ്‍ ലൊക്കേഷന്‍ റെക്കോഡും എസ്. വി. രാജു സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. സെയ്ഫുള്‍ ഇസ്ലാമും ആസിഫ് തന്‍ഹയും അപ്പോള്‍ ഉമര്‍ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. കലാപം ആളിക്കത്തിക്കല്‍ തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. ചില വിദ്യാര്‍ത്ഥികള്‍ കലാപത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ കലാപം ആളിക്കത്തിക്കാനാണ് ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും നിര്‍ദേശിച്ചിരുന്നത് എന്നതിന് വാട് സാപ് ചാറ്റ് തെളിവുകളും എസ്.വി. രാജു പുറത്തുവിട്ടിരുന്നു.

Tags: Chicken Neckumar-khaliddelhi riotBangladeshKapil sibalAnti CAA protestSuperme CourtZohran Mamdani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.