Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദ് ബന്ധം ഉള്ള നവാബ് മാലികിനെ അജിത് പവാര്‍ മുന്നില്‍ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ അസ്വസ്ഥത; മുംബൈ മുനിസിപ്പല്‍ തെര. ബിജെപി 137 സീറ്റില്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും സംഘവുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രത്യേകകോടതിയുടെ വിചാരണ നേരിടുന്ന നവാബ് മാലികിനെ മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അജിത് പവാര്‍ മുന്നില്‍ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 06:41 pm IST
inIndia
എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് നവാബ് മാലിക്

എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് നവാബ് മാലിക്

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും സംഘവുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രത്യേകകോടതിയുടെ വിചാരണ നേരിടുന്ന നവാബ് മാലികിനെ മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അജിത് പവാര്‍ മുന്നില്‍ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ വിമര്‍ശനം. ഈ കേസില്‍ നവാബ് മാലിക് തല്‍ക്കാലം ജാമ്യത്തില്‍ പുറത്തുവന്നെങ്കിലും 2026ല്‍ വീണ്ടും കേസില്‍ വിചാരണ തുടങ്ങാനിരിക്കുകയാണ്. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപി (അജിത് പവാര്‍) നേതാവ് അജിത് പവാര്‍ മഹാരാഷ്‌ട്ര സര്‍ക്കാരിലെ ഉപമുഖ്യമന്ത്രികൂടിയാണ്.

അതേ സമയം ഇക്കുറിയും നവാബ് മാലികാണ് എന്‍സിപി (അജിത് പവാര്‍) പാര്‍ട്ടിയെ മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്നും നയിക്കുകയെന്ന് അജിത് പവാര്‍ പറയുന്നു. ഇതില്‍ വിട്ടുവീഴ്ചയ്‌ക്ക് അജിത് പവാര്‍ ഒരുക്കമല്ല. മാത്രമല്ല നവാബ് മാലികിന്റെ കുടുംബാംഗങ്ങളെല്ലാം മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. നവാബ് മാലിക്കിന്റെ സഹോദരന്‍ കപ്റ്റന്‍ മാലിക്, നവാബ് മാലിക്കിന്റെ സഹോദരി സയീദ ആരിഫ് ഖാന്‍, കപ്റ്റന്‍ മാലിക്കിന്റെ മരുമകള്‍ ബുഷറ മാലിക് എന്നിവര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുമാണ്.

ബിജെപി-ഏക്നാഥ് ഷിന്‍ഡേ ശിവസേന- അജിത് പവാര്‍ പക്ഷം എന്‍സിപി എന്നിവര്‍ ചേര്‍ന്നതാണ് മഹായുതി എന്ന കൂട്ടുമുന്നണി എങ്കിലും  മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ പാര്‍ട്ടി 100 സീറ്റുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കുകയാണ്.

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഉള്‍പ്പെടെ മഹാരാഷ്‌ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മാത്രം 227 വാര്‍ഡുകളാണ് ഉള്ളത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ 227 വാര്‍ഡുകളില്‍ ബിജെപിയും ഏക് നാഥ് ഷിന്‍ഡേ ശിവസേനയും കൈകോര്‍ത്ത് സഖ്യമുന്നണിയായി മത്സരിക്കും. ഇതില്‍ ബിജെപി 137 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ഷിന്‍ഡേ ശിവസേന ബാക്കിയുള്ള 90 സീറ്റുകളില്‍ മത്സരിക്കും. മറ്റ് 28 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ തീരുമാനമായിട്ടില്ല.  രണ്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ അജിത് പവാര്‍ എന്‍സിപി പക്ഷവും ഷിന്‍ഡേ ശിവസാനയും തമ്മില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അജിത് പവാര്‍ പറയുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പറേഷനിലും പിംപ്രി-ചിഞ്ചിവാഡ് മുനിസിപ്പല്‍ കോര്‍പറേഷിനും ആണ് സഖ്യത്തിന് ശ്രമം നടക്കുന്നത്.

ബിജെപിയും സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍സിപിയും തമ്മില്‍ സൗഹൃദമത്സരം പല മുനിസിപ്പല്‍ സീറ്റുകളിലും നടക്കും. ജനുവരി 15നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ 25 വര്‍ഷമായി ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ നേതൃത്വത്തിലാണ് ഇവിടെ ഭരണം നടക്കുന്നത്. ഇക്കുറി ഉദ്ധവ് താക്കറെയും രാജ് താക്കറെയും കൈകോര്‍ത്താണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനെ നേരിടുന്നത്.

Tags: Mumbai Municipal CorporationbjpEknath ShindeMahayutiBMC electionsNawab MalikKaptan MalikNCP Ajit Pawar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.