Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സ്വര്‍ണ്ണക്കൊള്ളയിലും ഇന്‍ഡി സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 09:21 am IST
inEditorial

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണസംഘം കോണ്‍ഗ്രസ് നേതാക്കളും എംപിമാരുമായ അടൂര്‍ പ്രകാശിനെയും ആന്റോ ആന്റണിയേയും ചോദ്യം ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി കോണ്‍ഗ്രസ് നേതാവ് സോണിയയെ രണ്ട് തവണ സന്ദര്‍ശിക്കുകയുണ്ടായി. ഇതിന് അവസരമൊരുക്കിയത് അടൂര്‍ പ്രകാശും ആന്റോ ആന്റണിയുമാണെന്ന വിവരം അന്വേഷണ ഏജന്‍സിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അടൂര്‍ പ്രകാശും ആന്റോ ആന്റണിയും പറയുന്നത് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. സോണിയയെ ദല്‍ഹിയിലെ വസതിയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സന്ദര്‍ശിച്ചത്. കോണ്‍ഗ്രസുകാരനായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്താണത്രേ പോറ്റി സോണിയയെ കണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം പ്രസിഡന്റുമാരായ എന്‍. വാസു, എ. പത്മകുമാര്‍ തുടങ്ങിയവരുടെ പോറ്റിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎമ്മിനുള്ള പങ്ക് വ്യക്തമാക്കുന്നതായിരുന്നു ഇത്. എന്നിട്ടും തൊടുന്യായങ്ങള്‍ പറഞ്ഞ് ഇവര്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് സോണിയയും ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂടിക്കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനോട് പ്രതികരിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞാല്‍ കൂടുതല്‍ കുടുങ്ങുമെന്ന് കരുതിയാവാം നിശബ്ദത പാലിച്ചത്. എന്നാല്‍ അടൂര്‍ പ്രകാശിനെയും ആന്റോ ആന്റണിയെയും എസ്ഐടി ചോദ്യം ചെയ്തേക്കുമെന്നു വന്നതോടെ കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ്.

സിപിഎം ഭരണം നടത്തിയിരുന്ന കാലത്തു മാത്രമല്ല കോണ്‍ഗ്രസിന്റെ ഭരണകാലത്തും ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള തകൃതിയായി നടന്നിട്ടുണ്ട്. ദ്വാരപാലക ശില്പവും ശ്രീകോവിലിന്റെ കട്ടിളപ്പാളിയും വാതിലുകളും മറ്റുമായി ബന്ധപ്പെട്ടു മാത്രമല്ല കൊള്ള നടന്നിട്ടുള്ളത്. കൊടിമരം, വാജിവാഹനം പതിനെട്ടാം പടി, അഷ്ടദിക് പാലകന്മാര്‍ തുടങ്ങിയവയും മോഷണത്തിന്റെ പരിധിയിലേക്ക് വന്നിരിക്കുന്നു. സ്വാഭാവികമായി കോണ്‍ഗ്രസിന്റെ ഭരണകാലത്തും ഇത് നടന്നിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് സോണിയയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയെ കാണേണ്ടത്.

കോണ്‍ഗ്രസ് ഭരണകാലത്തും ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നിട്ടുണ്ട് എന്നതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ബലം. ഞങ്ങള്‍ക്കു മാത്രമല്ല നിങ്ങള്‍ക്കും പങ്കുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ളവര്‍ പറയാതെ പറയുന്നത്. ഞങ്ങള്‍ തെറ്റുകാരാണെങ്കില്‍ നിങ്ങളും തെറ്റുകാരാണ്, നമുക്ക് പരസ്പരം സഹകരിക്കേണ്ടിവരും. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇതിന്റെ സൂചനയുണ്ട്.

ശബരിമലയുടെ കാര്യത്തില്‍ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാത്തവരാണ് കോണ്‍ഗ്രസ് നേതൃത്വം. യുവതീ പ്രവേശന സംഭവത്തില്‍ അതിനെതിരെ ഫലപ്രദമായി യാതൊന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സിപിഎമ്മിന്റെ സ്വര്‍ണ്ണക്കൊള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍ വിഷയമാക്കിയ കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിശബ്ദത പാലിക്കുകയാണ്. ഇത് എന്തുകൊണ്ടാണെന്ന സംശയം ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. തങ്ങളുടെ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വന്നതോടെ ആയിരിക്കാം ഈ നിശ്ശബ്ദത.

ഇപ്പോള്‍ ചിത്രം വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ മാത്രമല്ല സ്വര്‍ണ്ണക്കൊള്ളയിലും ഇന്‍ഡി സഖ്യമുണ്ട്. അതുകൊണ്ട് പിണറായി സര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും ഒത്തുകളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എസ്ഐടി ഇപ്പോള്‍ത്തന്നെ സിപിഎമ്മിന്റെ പിടിയിലാണ്. കോടതിയുടെ ജാഗ്രത ഇക്കാര്യങ്ങളില്‍ ഉണ്ടായേ തീരൂ.

 

Tags: Sonia Gandhiഉണ്ണികൃഷ്ണന്‍ പോറ്റിശബരിമല സ്വര്‍ണ്ണക്കൊള്ളപ്രയാര്‍ ഗോപാലകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.