Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഭാരത സമ്പദ്‌വ്യവസ്ഥ എന്നാല്‍ പരിഷ്‌കരണം, അതിജീവനം, നിശ്ചയദാര്‍ഢ്യം

means

അമിതാഭ് കാന്ത്byഅമിതാഭ് കാന്ത്
Dec 30, 2025, 08:03 am IST
inArticle

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ആഘാതങ്ങള്‍ ആഗോളതലത്തില്‍ അസ്ഥിരതയും അനിശ്ചിതത്വവും വര്‍ധിപ്പിച്ചു. ഭൗമരാഷ്‌ട്രീയ വിഭജനം, വ്യാപാര മേഖലയിലെ അനിശ്ചിതത്വം, വിതരണ ശൃംഖലകളിലെ അഴിച്ചുപണികള്‍, സാങ്കേതിക മേധാവിത്വത്തിനുവേണ്ടി നടന്ന പോരാട്ടം എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണ് 2025. അസ്വസ്ഥമായ ഇത്തരം ആഗോള സാഹചര്യങ്ങള്‍ക്കിടയിലും ഭാരതത്തിന്റെ സാമ്പത്തിക സ്ഥിരത വേറിട്ടുനില്‍ക്കുന്നു. 8.2% വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം കൈവരിച്ചത്. പണപ്പെരുപ്പം കുറഞ്ഞ നിലയിലാണെന്ന് മാത്രമല്ല, ധനക്കമ്മി നിയന്ത്രണവിധേയവുമാണ്. പലകുറി ആവര്‍ത്തിച്ച ബാഹ്യ ആഘാതങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര സാമ്പത്തിക ഭദ്രതയും അതിജീവനശേഷിയും ശക്തിപ്പെടുത്തുക എന്നതായിരുന്നു ഭാരതത്തിന്റെ നയം.

ഏതൊരു സുസ്ഥിര സമ്പദ്വ്യവസ്ഥയുടെയും അടിത്തറ ആഭ്യന്തര ആവശ്യകതയാണ്. ദശലക്ഷക്കണക്കിന് ഭാരതീയ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഉപഭോഗം ഉത്തേജിപ്പിക്കുന്നതില്‍ നികുതി നയം സുപ്രധാന പങ്കുവഹിക്കുന്നു. പ്രത്യക്ഷവും പരോക്ഷവുമായ നികുതി പരിഷ്‌കാരങ്ങള്‍ക്ക് ഈ വര്‍ഷം രാജ്യം സാക്ഷ്യം വഹിച്ചു. ഫെബ്രുവരിയിലെ ബജറ്റില്‍ 12 ലക്ഷം രൂപ വരെ ശമ്പളം നികുതിരഹിതമാക്കി ജനങ്ങളുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 1961-ലെ സങ്കീര്‍ണമായ ആദായനികുതി നിയമത്തെ 2025-ലെ ആദായനികുതി നിയമത്തിലൂടെ ലളിതമാക്കി. തുടര്‍ന്ന് സെപ്തംബറില്‍ ചരക്കുസേവന നികുതിയില്‍ വരുത്തിയ പരിഷ്‌കാരങ്ങളിലൂടെ രണ്ട് നിരക്കുകള്‍ മാത്രമുള്ള നികുതി ഘടനയും ലളിതമായ നികുതി നിര്‍വഹണ രീതികളും അവതരിപ്പിച്ചു. ഇതോടെ ഉപഭോക്തൃ മനോഭാവം മെച്ചപ്പെടുകയും ഉത്സവകാല വില്പന 6 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു. ഈ നീക്കങ്ങള്‍ വരുമാന നഷ്ടമുണ്ടാക്കുന്നവയല്ല. ഉപഭോഗവും വളര്‍ച്ചയും വര്‍ധിപ്പിക്കുന്നത് വരും വര്‍ഷങ്ങളില്‍ നികുതി സമാഹരണം ഉയരാന്‍ വഴിയൊരുക്കും. ആവശ്യകതയ്‌ക്കനുസരിച്ച് വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ ഈ മാറ്റങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ 55 മുതല്‍ 60% വരെ ആഭ്യന്തര ഉപഭോഗമാണ്. ഉപഭോഗം ഉയരുമ്പോള്‍ ഉല്പാദന ശേഷിയുടെ വിനിയോഗവും വര്‍ധിക്കുന്നു. ഉല്പാദനം പൂര്‍ണശേഷിയിലെത്തുന്നതോടെ സമ്പദ്വ്യവസ്ഥയില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത് വീണ്ടും തുടര്‍ച്ചയായി വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നു.

ജന വിശ്വാസം നേടിയ പരിഷ്‌കാരങ്ങള്‍

ഉപഭോക്തൃ ആവശ്യകത സുസ്ഥിരമാകണമെങ്കില്‍ ജനങ്ങളുടെ വരുമാനത്തില്‍ കൃത്യമായ വര്‍ധനയുണ്ടാകണം. പുതിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ ഇത് ഉറപ്പാക്കുന്നു. ഏകീകരിക്കപ്പെടാത്ത 29 നിയമങ്ങളെ നാല് ആധുനിക തൊഴില്‍ നിയമങ്ങളായി ഏകോപിപ്പിച്ചതിലൂടെ രാജ്യത്തെ തൊഴില്‍ മേഖല സംരംഭകര്‍ക്ക് സുതാര്യവും തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതവുമായി മാറി. ന്യായമായ വേതനത്തിനും മികച്ച തൊഴിലുടമ-തൊഴിലാളി ബന്ധത്തിനും സാമൂഹ്യ സുരക്ഷയ്‌ക്കും തൊഴിലിട സുരക്ഷയ്‌ക്കുമാണ് ഇതില്‍ മുന്‍ഗണന നല്‍കുന്നത്. രാജ്യത്തെ 64 കോടി തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനം ഉറപ്പാക്കുന്ന ഈ നിയമങ്ങള്‍ ഭാരതത്തിന്റെ വളര്‍ച്ചാ ഗാഥയ്‌ക്ക് കരുത്തുപകരുന്നു.

കുടുംബ വരുമാനം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ തുക ചെലവാക്കണോ സമ്പാദിക്കണോ അതോ രണ്ടും ചെയ്യണോ എന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതോടെ പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ വിഹിതവും വര്‍ധിക്കുന്നു. ആഗോളതലത്തില്‍ ഇത്തരം തുക ആഭ്യന്തര മൂലധന വിപണിയുടെ പ്രധാന സ്രോതസ്സാണ്. കമ്പനികളിലെയും പദ്ധതികളിലെയും സര്‍ക്കാര്‍ ബോണ്ടുകളിലെയും കടപ്പത്രങ്ങളിലും ഓഹരികളിലും ഇവ നിക്ഷേപിക്കുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് ഇന്ത്യയുടെ മൂലധന വിപണിയെ കൂടുതല്‍ കരുത്തുറ്റതാക്കുകയും മത്സരക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നത് സാമ്പത്തിക പരിഷ്‌കാരം എന്നതിലുപരി സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന ഉപാധികൂടിയാണ്.

ആവശ്യകത വര്‍ധിപ്പിച്ച് നിക്ഷേപത്തിന് ഉത്തേജനം നല്‍കുന്നതിനൊപ്പം നിക്ഷേപ സാഹചര്യങ്ങള്‍ ഈ വര്‍ഷം കൂടുതല്‍ ലളിതമാക്കിയിട്ടുമുണ്ട്. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കേവലം നികുതി നിരക്കുകളുടെ ഏകീകരണം മാത്രമായിരുന്നില്ല, മറിച്ച് രജിസ്‌ട്രേഷനും നിയമപാലന നടപടികളും വലിയതോതില്‍ എളുപ്പമാക്കി.

ഏകീകൃത മാനദണ്ഡങ്ങള്‍ക്ക് പകരം ഓരോ മേഖലയിലെയും അപകടസാധ്യത കണക്കിലെടുത്ത് ആവിഷ്‌കരിക്കുന്ന നിയമപാലന രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി പരിസ്ഥിതി, കെട്ടിടനിര്‍മാണ ചട്ടങ്ങളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന് എല്ലാ വ്യവസായങ്ങള്‍ക്കും 33% ഹരിത മേഖല വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തിയത് 1.2 ലക്ഷം ഹെക്ടര്‍ വ്യവസായ ഭൂമി ലഭ്യമാക്കാന്‍ സഹായിക്കും. പരിസ്ഥിതി അനുമതികള്‍ ലഭ്യമായ വ്യാവസായിക പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേകം അനുമതി തേടേണ്ടതില്ല. മലിനീകരണ സാധ്യത തീരെ കുറഞ്ഞ വ്യവസായങ്ങള്‍ക്കായി പുതുതായി രൂപീകരിച്ച ‘ശ്വേത വിഭാഗം’ ഇത്തരം മേഖലകളുടെ നിയമപരമായ ബാധ്യതകളും ചിലവുകളും കുറയ്‌ക്കും. മലിനീകരണ സാധ്യതയേറിയതും ഉയര്‍ന്ന സുരക്ഷാ ശ്രദ്ധ ആവശ്യമായതുമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് അവസരമൊരുക്കുന്നു.

ചെറിയ വീഴ്ചകളെ കുറ്റകൃത്യമാക്കുന്ന രീതി ഒഴിവാക്കി ഇരുനൂറിലധികം നിയമഭേദഗതികള്‍ ‘ജന്‍ വിശ്വാസ്’ പരിഷ്‌കാരങ്ങളിലൂടെ നടപ്പാക്കുകയും കാലഹരണപ്പെട്ട നൂറുകണക്കിന് നിയമങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഇതിന് പുറമെ വിവിധ സംസ്ഥാന സര്‍ക്കാരുകളും ആയിരത്തിലേറെ കുറ്റകൃത്യങ്ങളെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കി. ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി അനുമതി, നിര്‍മാണ അനുമതി എന്നിവയില്‍ സംസ്ഥാനങ്ങള്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി ലഭിക്കാന്‍ വഴിയൊരുക്കുന്നു. ജന്‍ വിശ്വാസ് പദ്ധതിയുടെ അടുത്ത ഘട്ടം ഉടന്‍ നടപ്പാക്കാനൊരുങ്ങുകയാണ്. നിയന്ത്രണങ്ങളിലധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയില്‍ നിന്ന് വിശ്വാസാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ ഈ നീക്കങ്ങള്‍ സൂചിപ്പിക്കുന്നു.

ആഗോളതലത്തിലെ അസ്ഥിരതയ്‌ക്കും അനിശ്ചിതത്വത്തിനുമിടയിലും ഭാരതത്തിന്റെ വികസന ലക്ഷ്യങ്ങളില്‍ വ്യാപാരം നിര്‍ണായക പങ്കുവഹിക്കുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ 1908-ലെയും 1925-ലെയും 1958-ലെയും പഴയ നിയമങ്ങള്‍ പരിഷ്‌കരിച്ച് സമുദ്ര ഭരണനിര്‍വഹണം ആധുനികവത്കരിച്ചു. ഈ പരിഷ്‌കാരങ്ങളിലൂടെ ഭാരതത്തിന്റെ സമുദ്ര നിയമങ്ങള്‍ ആഗോള നിലവാരത്തിലേക്കുയര്‍ന്നു. രേഖാപരമായ സങ്കീര്‍ണതകള്‍ കുറയ്‌ക്കുന്നതും ഭരണനിര്‍വഹണം ശക്തമാക്കുന്നതും ചരക്കുനീക്ക ചെലവുകള്‍ കുറയ്‌ക്കാനും ഭാരതത്തിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും.

ആഗോളതലത്തിലെ അസ്ഥിരതയ്‌ക്കും അനിശ്ചിതത്വത്തിനുമിടയിലും കരുത്തോടെ നിലകൊള്ളുകയാണ് ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിശ്വാസ്യത, ലാളിത്യം, നയപരമായ സ്ഥിരത എന്നിവയാല്‍ അടയാളപ്പെടുത്തിയ നിര്‍ണായക പരിഷ്‌കാരങ്ങളുടെ വര്‍ഷമാണ് 2025. ഈ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക അത്ര എളുപ്പമല്ല; വലിയ രാഷ്‌ട്രീയ ഇച്ഛാശക്തിയും മൂലധനവും ഇതിന് അനിവാര്യമാണ്. സുസ്ഥിര വളര്‍ച്ച എന്നത് കേവലം സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ മാത്രമല്ല, മറിച്ച് രാജ്യത്തെ സ്ഥാപനങ്ങളുടെയും നിയമവ്യവസ്ഥകളുടെയും ഗുണനിലവാരത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന അടിസ്ഥാന സാമ്പത്തിക വസ്തുതയെ ഈ പരിഷ്‌കാരങ്ങള്‍ അടിവരയിടുന്നു. ഇനി ഈ പാത പിന്തുടരേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.

(ജി-20 മുന്‍ ഷെര്‍പ്പയും നിതി ആയോഗ് മുന്‍ സി.ഇ.ഒയുമാണ് ലേഖകന്‍)

Tags: SurvivalIndian economyREFORMdetermination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.