ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗാര്‍മേളയുടെ ഇരുപതാം പതിപ്പ് ഇന്ന്. സര്‍ക്കാരില്‍ പുതുതായി നിയമനം ലഭിച്ച 51,000ലേറെ പേര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും.
ഇന്നത്തെ മേളയോടെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി നിയമനം ലഭിച്ചവര്‍ 12.75 ലക്ഷമായി.
നിയമന ഉത്തരവുകള്‍ ലഭിക്കുന്നവരെ ഉച്ചയ്‌ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 45 കേന്ദ്രങ്ങളിലാണ് റോസ്ഗാര്‍മേള. സാമ്പത്തികകാര്യ, റവന്യൂ വകുപ്പുകള്‍, റെയില്‍വെ, ആഭ്യന്തര, ആരോഗ്യ-കുടുംബ ക്ഷേമ പ്രതിരോധ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലാണ് നിയമനം.
















