Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഓരോ സൃഷ്ടിയും ലക്ഷ്യത്തിലേക്ക് തൊടുത്ത അസ്ത്രത്തിനു തുല്യം

മായാമയമായ സ്ഥൂലപ്രപഞ്ചം -2

പ്രസന്നന്‍ ബി. കട്ടച്ചിറbyപ്രസന്നന്‍ ബി. കട്ടച്ചിറ
Dec 30, 2025, 05:49 am IST
inSamskriti

ഏതൊരു ജന്മവും രൂപംകൊള്ളാന്‍ ഉതകുന്നതായ സംവിധാനം ഈശ്വരനാല്‍ മുന്നേതന്നെ അതിസൂക്ഷ്മതയില്‍ രൂപപ്പെട്ടവയാണ്. അതില്‍ ബാഹ്യ ഇടപെടല്‍ സാധ്യമല്ല. അതുകഴിഞ്ഞുള്ള സൂക്ഷ്്മതല സംവിധാനം സൃഷ്ടിയുടെ ഇച്ഛാശക്തിയാല്‍ തരാതരസംയോഗ ഉപാധിയാല്‍ മനസംയോഗത്തിലൂടെ തയ്യാറാക്കാന്‍ കോടിക്കണക്കിന് അതിസുക്ഷ്മ കണങ്ങളെ തയ്യാറാക്കിനിര്‍ത്തിയിരിക്കുന്നു. അതിലൊന്ന് ബാഹ്യ ഇച്ഛാശക്തിക്കനുപാതമായി ഇരുമനസ്സുകളുടെ ഐക്യം നിലനിര്‍ത്തി അതില്‍നിന്നും ശക്തമായ ഒരു സൃഷ്ടി രൂപപ്പെടുന്നു. ഈ സൃഷ്ടിക്ക് അതിനാധാരമായ എല്ലാ അറിവും വിപുലമാകത്തക്കവിധം (സോഫ്റ്റവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത കമ്പ്യൂട്ടര്‍ പോലെ) നിലകൊള്ളും. ഇങ്ങനെ രൂപപ്പെട്ട സൃഷ്ടിയിലേക്ക് ആ സൃഷ്ടിക്കുള്‍ക്കൊള്ളാന്‍ പാകമായ ഏതറിവും ഗുരുക്കന്മാരാല്‍ സമയോചിതമായി ഓരോ തലങ്ങളിലൂടെ നിറയ്‌ക്കപ്പെടും. എല്ലാ അറിവും എല്ലാ തലത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയല്ല. ഒരറിവ് തനിക്കുള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അതില്ലെന്നല്ല അതിനര്‍ത്ഥം. എന്നാല്‍ ഇന്നു സംഭവിക്കുന്നത് അങ്ങനെയാണ്. പൗരാണികമായ അറിവ് ഇന്നുള്ളവര്‍ പുച്ഛിച്ചു തള്ളാന്‍ കാരണവും ഇതാണ്. മറ്റൊരാളുടെ ബുദ്ധിക്ക് അനുകൂലമാകാത്തതിനെ മറ്റൊരു വഴിയിലൂടെത്തിച്ചു പഴയതു മുഴുവന്‍ തുടച്ചുമാറ്റിക്കളയുകയെന്നതാണ് കാലങ്ങളായി നടന്നുവരുന്നത്.

നിശ്ചിത സ്ഥലമെത്താന്‍ അനേക വഴിയുള്ളതില്‍ താന്‍ കണ്ടവഴിയാണു ശരിയെന്നുപറയുന്നപോലെ. എന്നാല്‍ എല്ലാ വഴിയും അവസ്ഥാനുസരണം ശരിയാണെന്നു മനസിലാക്കാത്തവരാണ് നാമോരോരുത്തരും.

അതുപോലെയാണ് ദേവതാസങ്കല്പവും. ഒരു വിളയെ പരിപോഷിപ്പിക്കുന്ന കര്‍ഷകന്‍ ആ വിളക്കൊരു ദേവതയാണ്. അപ്രകാരം മറ്റു പലതിനും മറ്റു പലതാണു ദേവത. ഫലത്തില്‍ എല്ലാം ഒന്നുമാണ്. എന്നാല്‍ സ്വകര്‍മ്മത്തെ മന്ദീഭവിപ്പിക്കുന്ന, ബോധത്തെ ഉത്തേജിപ്പിക്കുവാന്‍ ഉതകുന്ന ക്രീയയ്‌ക്ക് ഇവയെല്ലാം ഒന്നായിനിലകൊള്ളും. കൃഷിയിലെ കീടബാധക്കു വിഷപ്രയോഗം പോലെ, കര്‍മ്മഭംഗത്തിനു ദേവാരാധനയും ക്ഷേത്രദര്‍ശനവും ഗുണംചെയ്യും. ഇപ്രകാരമുള്ള ഉത്തേജനമാണ് ദേവതകളാലും ക്ഷേത്രങ്ങളാലും മനസിനെ സമനിലയിലെത്തിക്കാന്‍ ഉതകുന്ന ക്രീയകള്‍. അല്ലാതെ ഈശ്വരനിശ്ചയമായ കര്‍മ്മത്തെ മാറ്റാന്‍ ആകുകയില്ല. അതിനാല്‍ ഈശ്വരനേയും ദേവതയേയും തമ്മില്‍ കൂട്ടിക്കുഴക്കരുത്.

തൊടുത്തുവിട്ട അസ്ത്രം കണക്കെയാണ് ഓരോസൃഷ്ടിയും. അസ്ത്രത്തിന് പ്രത്യേക താല്പര്യമൊന്നും ഇല്ല. ലക്ഷ്യത്തില്‍ കൊള്ളുന്നതിലൊ കൊള്ളാതിരിക്കുന്നതിലൊ അസ്ത്രത്തിന് പങ്കൊന്നുമില്ല. അസ്ത്രത്തില്‍ ആവാഹിച്ചിട്ടുള്ള ബാഹ്യശക്തിയിലാണ് അതിന്റെ മേന്മ. ഇന്നത്തെ മിസൈലുകളും വ്യത്യസ്തമല്ല. ഇതേ അവസ്ഥ തന്നെയാണ് ഓരോ സൃഷ്ടിക്കുമുള്ളത്. സൃഷ്ടിയില്‍ ആവാഹിച്ച സംവിധാനം അതിനെ നയിക്കും. വേവലാതിയെല്ലാം ബാഹ്യപ്രേരണയാല്‍ ഉളവാകുന്നതാണ്. ലക്ഷ്യം ഭേദിച്ചാലും ഇല്ലങ്കിലും അസ്ത്രത്തിന് അറിവുള്ളവര്‍ മേന്മ കല്പിക്കില്ല. ഇതുതന്നെയാണ് സൃഷ്ടിയുടെ അവസ്ഥയും. ഇതറിയാവുന്ന ബ്രഹ്‌മജ്ഞാനികള്‍ സ്ഥൂലശരീരത്തിന് പ്രാധാന്യം കല്പിക്കുന്നില്ല.

Tags: VedaHinduismHindu Dharma samskriti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Spiritual

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

പുതിയ വാര്‍ത്തകള്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.