Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാകുന്നു; ഗാസയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള പട്ടാളക്കാരില്‍ തുര്‍ക്കിക്കാര്‍ വേണ്ടെന്നും ഇസ്രയേല്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഗാസയില്‍ സമാധാനം സൃഷ്ടിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ വിവിധ മുസ്ലിംരാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരില്‍ തുര്‍ക്കിക്കാര്‍ വേണ്ടെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 07:25 pm IST
inWorld
തുര്‍ക്കി പ്രസി‍ഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

തുര്‍ക്കി പ്രസി‍ഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ജെറുസലെം: തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഗാസയില്‍ സമാധാനം സൃഷ്ടിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ വിവിധ മുസ്ലിംരാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരില്‍ തുര്‍ക്കിക്കാര്‍ വേണ്ടെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍. കാരണം തുര്‍ക്കി പട്ടാളക്കാര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് പകരം ഗാസയിലെ ഹമാസിനെ പിന്തുണച്ച് ഇസ്രയേലി പട്ടാളക്കാര്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു സംശയിക്കുന്നു.

സോമാലിയ ലാന്‍റ് എന്ന പുതിയ രാജ്യത്തെ സ്വതന്ത്ര പരമാധികാരരാജ്യമായി ഐക്യരാഷ്‌ട്രസഭയില്‍ ഇസ്രയേല്‍ പിന്തുണച്ചത് തുര്‍ക്കിയെ ശുണ്ഠി പിടിപ്പിച്ചിരിക്കുകയാണ്. കാരണം 1991ല്‍ സൊമാലിയ സര്‍ക്കാര്‍ തകര്‍ന്നപ്പോള്‍ അതില്‍ നിന്നും രൂപം കൊണ്ട രാജ്യമാണ് സൊമാലിയലാന്‍റ്. ഇതിനെ സൊമാലിയ അംഗീകരിക്കുന്നില്ല. മുസ്ലിം രാജ്യമായ സൊമാലിയയെ ശക്തമായി പിന്തുണയ്‌ക്കുന്ന രാജ്യമാണ് തുര്‍ക്കി. ഇപ്പോള്‍ സൊമാലിയലാന്‍റിനെ ഇസ്രയേല്‍ അംഗീകരിക്കുന്നതോടെ അത് സൊമാലിയയ്‌ക്കും അവരെ അംഗീകരിക്കുന്ന തുര്‍ക്കിക്കും എതിരായ വെല്ലുവിളി ആയി മാറും.

ഇസ്ലാമിനെ ശക്തമായി പിന്തുണയ്‌ക്കുന്ന തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ പലസ്തീന്‍ എന്ന രാഷ്‌ട്രത്തെ അംഗീകരിക്കുന്ന നേതാവാണ്. മുസ്ലിം രാജ്യങ്ങളുടെ നേതാവായി അറിയപ്പെടുന്ന ആളാണ് എര്‍ദോഗാന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയ്‌ക്കും അത് ബോധ്യമായതാണ്. തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഏറ്റവുമാദ്യം സഹായവുമായി കടന്നുചെന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ അതെല്ലാം മറന്ന് മുസ്ലിം രാജ്യം എന്ന ഒരൊറ്റ പരിഗണന നല്‍കി എര്‍ദോഗാന്‍ പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാനുള്ള ഡ്രോണുകളും മിസൈലുകളും നല്‍കുകയായിരുന്നു. അതിന് ശേഷം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്. ഇസ്ലാമിക മതഭ്രാന്തുള്ള എര്‍ദോഗാന്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന്  ബെഞ്ചമിന്‍ നെതന്യാഹു കണക്കുകൂട്ടുന്നു.

സിറിയയില്‍ അസാദ് ഭരണകൂടത്തെ അട്ടിമറിച്ച ശേഷം അവിടുത്തെ സര്‍ക്കാരില്‍ നിര്‍ണ്ണായകസ്വാധീനം തുര്‍ക്കി നേടിയെടുത്തിട്ടുണ്ട്. സിറിയ അതിര്‍ത്തിയില്‍ കുര്‍ദ്ദുകളെ ഇല്ലാതാക്കാന്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ വ്യാപൃതരാണ് തുര്‍ക്കി. ഭാവിയില്‍ സിറിയയും തുര്‍ക്കിയും ഇറാനെ പിന്തുണച്ചേക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു കരുതുന്നു. അങ്ങിനെയെങ്കില്‍ തുര്‍ക്കിക്ക് ആധിപത്യമുള്ള സിറിയ ഒരു വലിയ ഭീഷണിയായി മാറുമെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നു.

തുര്‍ക്കിയും ഇസ്രയേലും തമ്മില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലും ശത്രുതയിലാണ്. ഗ്രീസും സൈപ്രസുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ഇസ്രയേല്‍. അതുവഴി മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ ഈസ്റ്റ്മെഡ് പൈപ്പ്ലൈന്‍ സ്ഥാപിക്കാനും ഇസ്രയേല്‍ ശ്രമിക്കുകയാണ്. യൂറോപ്പിലേക്ക് തുര്‍ക്കിയെ ഒഴിവാക്കിക്കൊണ്ട് ഗ്യാസ് എത്തിക്കാനുള്ള പദ്ധതിയാണ് ഈ പൈപ്പ് ലൈന്‍. തുര്‍ക്കി ഈ പൈപ്പ്ലൈനിനെതിരെ പലകാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

 

Tags: Gaza HamasMuslim leader erdoganIsraelBenjamin NetanyahuTurkeyErdoganPresident Recep Tayyip ErdoğanSomalia landSyria issue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.