Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജിഹാദി പ്രീണനവും ജനശ്രദ്ധ തിരിക്കലും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 27, 2025, 07:54 am IST
in Editorial

അര്‍ഹരായവര്‍ക്കെല്ലാം ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയാവുമത്രേ തഹസില്‍ദാര്‍മാര്‍ നല്‍കുന്ന ഈ കാര്‍ഡുകള്‍. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കാനാണ് ഇത്തരമൊരു കാര്‍ഡ് കൊണ്ടുവരുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുന്നത്. നിയമ വകുപ്പുമായി ആലോചിച്ച് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിനുള്ള കരടു ബില്ല് തയ്യാറാക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണത്രേ.

ഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന സിഎഎ നിയമം കൊണ്ടുവരികയും, അനധികൃത കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരും വോട്ടര്‍മാരായി മാറിയിരിക്കുന്നത് കണ്ടെത്തി ഒഴിവാക്കാന്‍ നടത്തുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെയും പശ്ചാത്തലത്തിലാണ് നേറ്റിവിറ്റി കാര്‍ഡുമായി ഇടതുമുന്നണി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബീഹാറില്‍ 30 ലക്ഷത്തോളം കള്ള വോട്ടര്‍മാരെയാണ് എസ്‌ഐആറിലൂടെ നീക്കം ചെയ്തത്. എസ് ഐആര്‍ നടപ്പാക്കുന്നു എന്നറിഞ്ഞതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മറ്റും വോട്ട് ബാങ്കായ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് പശ്ചിമ ബംഗാളില്‍ നിന്ന് സ്വന്തം രാജ്യമായ ബംഗ്ലാദേശിലേക്ക് കടന്നുകളഞ്ഞത്. ഡിഎംകെയും കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ എസ്‌ഐആറിനെ എതിര്‍ത്തെങ്കിലും തമിഴ്‌നാട്ടിലും കേരളത്തിലും ലക്ഷക്കണക്കിന് കള്ള വോട്ടര്‍മാര്‍ ഉള്ളതായി കണ്ടെത്തിയിരിക്കുകയാണല്ലോ.

അനധികൃത പൗരന്മാരെയും കള്ള വോട്ടര്‍മാരെയും കണ്ടെത്തി ഒഴിവാക്കുന്നത് ജനങ്ങള്‍ക്കെതിരായ നീക്കമായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ചെയ്യുന്നത്. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് എസ്‌ഐആര്‍ നടപ്പാക്കുന്നത്. പക്ഷേ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് ഈ പാര്‍ട്ടികള്‍ പെരുമാറുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്താക്കുന്നവരെ ഞങ്ങള്‍ ചേര്‍ത്തുപിടിക്കുന്നു എന്നാണ് ഈ പാര്‍ട്ടികള്‍ അവകാശപ്പെടുന്നത്. നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവന്നാല്‍ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഴിയുന്ന ബംഗ്ലാദേശികളെ പോലും ഭാവിയില്‍ വോട്ടര്‍മാരാക്കി മാറ്റാം എന്നാവും പിണറായി സര്‍ക്കാര്‍ വ്യാമോഹിക്കുന്നത്.

അസമിലെ ജനസംഖ്യയില്‍ വലിയൊരു ശതമാനം യഥാര്‍ത്ഥ ഭാരത പൗരന്മാരല്ലെന്നാണ് അടുത്തിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയത്. അവിടെ എസ്‌ഐആര്‍ നടപ്പാക്കുമ്പോള്‍ ഇവര്‍ പുറത്താകും. സ്വാഭാവികമായും ഇത്തരമൊരു നടപടി പാക്കിസ്ഥാന്റെയും മറ്റും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജിഹാദി ശക്തികള്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തിലുമുണ്ട് ഈ മനോഭാവമുള്ള ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും പോലുള്ള സംഘടനകള്‍. ഇടതുമുന്നണി സര്‍ക്കാരിനു ജനപിന്തുണയില്ലെന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണല്ലോ. ഈ സാഹചര്യത്തില്‍ ജിഹാദി ശക്തികളെ ചേര്‍ത്തു നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായാണ് നേറ്റിവിറ്റി കാര്‍ഡുമായി വരുന്നത്.

താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയല്ല, അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്ന വിചാരമാണ് പിണറായി വിജയനുള്ളത്. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്ക് കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരം. നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസാക്കിയാല്‍ തന്നെ നിയമമാകാന്‍ ഗവര്‍ണറുടെയും രാഷ്‌ട്രപതിയുടെയും അനുമതി വേണം. രാജ്യദ്രോഹപരമായ ബില്ലുകള്‍ പരിഗണനയ്‌ക്ക് വന്നാല്‍ ചവറ്റുകൊട്ടയിലായിരിക്കും അവയുടെ സ്ഥാനം. സര്‍വ്വകലാശാല വിസി മാരുടെ കാര്യത്തില്‍ ഉണ്ടായ തിരിച്ചടി പിണറായിയും കൂട്ടരും മറന്നിട്ടുണ്ടാവില്ലല്ലോ.

നേറ്റിവിറ്റി കാര്‍ഡ് ബില്ല് നിയമമാകാന്‍ പോകുന്നില്ലെന്ന് പിണറായി വിജയനുതന്നെ അറിയാം. ശബരിമല സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് അന്താരാഷ്‌ട്ര ബന്ധമുണ്ടെന്നും, കോടാനുകോടികളുടെ ഇടപാടില്‍ സിപിഎമ്മിലും സര്‍ക്കാരിലുമുള്ള പലര്‍ക്കും പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്. ഇതു സംബന്ധിച്ച പല വെളിപ്പെടുത്തലും മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രം കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പയറ്റുന്നത്.

Tags: Pinarayi VijayanKerala GovernmentJihadi AppeasementNativity cards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.