Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിരണ്ട് പാകിസ്ഥാന്‍; ഇന്ത്യന്‍ ഡ്രോണുകളുടെ ആക്രമണം ഭയന്ന് അതിര്‍ത്തിയില്‍ 30 ആന്‍റി-ഡ്രോണ്‍ സംവിധാനങ്ങള്‍ വിന്യസിച്ച് പാകിസ്ഥാന്‍

ഇന്ത്യൻ സൈന്യം 850 അപകടകരമായ കാമികാസെ (ആത്മഹത്യ) ഡ്രോണുകൾ വാങ്ങാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിരണ്ടുപോയ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 30ഓലം ആന്‍റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Dec 26, 2025, 09:57 pm IST
inIndia, World
പാകിസ്ഥാന്‍ ഇന്ത്യാ-പാക് അതിര്‍ത്തി നിയന്ത്രണരേഖലയിലെ പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സുഫ്ര ജാമിംഗ് ഗണ്ണൂം (ഇടത്ത്) ഡ്രോണുകളെ തകര്‍ക്കാനുള്ള സ്പൈഡര്‍ ആന്‍റിഡ്രോണ്‍ സംവിധാനവും (വലത്ത്)

പാകിസ്ഥാന്‍ ഇന്ത്യാ-പാക് അതിര്‍ത്തി നിയന്ത്രണരേഖലയിലെ പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സുഫ്ര ജാമിംഗ് ഗണ്ണൂം (ഇടത്ത്) ഡ്രോണുകളെ തകര്‍ക്കാനുള്ള സ്പൈഡര്‍ ആന്‍റിഡ്രോണ്‍ സംവിധാനവും (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യൻ സൈന്യം 850 അപകടകരമായ കാമികാസെ (ആത്മഹത്യ) ഡ്രോണുകൾ വാങ്ങാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിരണ്ടുപോയ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 30ഓളം ആന്‍റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു.

എവിടെയെല്ലാമാണ് പാകിസ്ഥാന്‍ ഡ്രോണുകളെ തകര്‍ക്കുന്ന സംവിധാനം സ്ഥാപിച്ചത്?

റാവലക്കോട്ട്, കോട് ലി, ഭിംബര്‍ സെക്ടറുകളിലാണ് പാകിസ്ഥാന്‍ ഈ ആന്‍റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യാ-പാക് അതിര്‍ത്തി നിയന്ത്രണ രേഖയിലുള്ളതാണ് ഈ പ്രദേശങ്ങള്‍. ഏത് നിമിഷവും ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് നടക്കുമെന്ന ഭയമാണ് പാകിസ്ഥാനെ ‍ഡ്രോണുകളെ തകര്‍ക്കാനുള്ള സംവിധാനം തിരക്കിട്ട് സ്ഥാപിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. മുറീ പ്രദേശത്തുള്ള 12ാം ഇന്‍ഫാന്‍റ്രി ഡിവിഷനും കോട് ലി-ഭീംബര്‍ മേഖലയിലെ സേനാവിഭാഗത്തിന്റെ മേല്‍നോട്ടമുള്ള 23ാം ഇന്‍ഫാന്‍റ്രി ഡിവിഷനുമാണ് ഈ ആന്‍റി ഡ്രോണ്‍ സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്.

പാകിസ്ഥാന്‍ സ്ഥാപിച്ചത് സ്പൈഡറും സുഫ്രയും അന്‍സയും

സ്പൈഡര്‍ എന്ന ആളില്ലാ ആകാശ വാഹനങ്ങളെ (യുഎവി) തകര്‍ക്കുന്ന ആന്‍റി ഡ്രോണാണ് പാകിസ്ഥാന്‍ സ്ഥാപിച്ചതില്‍ ഒരിനം.. പത്ത് കിലോമീറ്റര്‍ അകലെ വരെയുള്ള ഡ്രോണുകളെ ക്ഷണനേരത്തില്‍ നശിപ്പിക്കാന്‍ സ്പൈഡറിന് സാധിക്കും.പാകിസ്ഥാനിലെ കമ്പനിയായ ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍റ് ഡിഫന്‍സ് സൊലൂഷന്‍സ് (ജിഐഡിഎസ്) ആണ് സ്പൈഡര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സുഫ്ര എന്ന ജാമിംഗ് ഗണ്‍ ആണ് മറ്റൊന്ന്. ഇത് ഒന്നരകിലോമീറ്റര് വരെ അകലെയുള്ള കാമികാസെ ഡ്രോണുകളെ വരെ വെടിവെച്ചിടാന്‍ ഉപയോഗിക്കും. ഡ്രോണുകളിലെ ജിപിഎസും മറ്റും നിര്‍വ്വീര്യമാക്കാന്‍ (ജാം ചെയ്യാന്‍ ) ഈ സുഫ്ര തോക്കിന് സാധിക്കും. പാകിസ്ഥാനിലെ നാഷണല്‍ ഇലക്ട്രോണിക്സ് കോംപ്ലക്സ് (എന്‍ഇസിഒപി) ആണ് സുഫ്ര ജാമിംഗ് ഗണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

വിമാനങ്ങളെ വരെ വെടിവെച്ചിടാന്‍ കഴിയുന്ന റഡാറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒയര്‍ലികോണ്‍ ജിഡിഎഫ് 35 എംഎം ഡബിള്‍ ബാരല്‍ ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്ണുകളും വിന്യസിച്ചിട്ടുണ്ട്. താഴ്ന്നു പറക്കുന്ന മിസൈലുകളെ വരെ നശിപ്പിക്കാന്‍ ശേഷിയുള്ള അന്‍സ മാര്‍ക് 2, അന്‍സ് മാര്‍ക് 3 എന്നീ ആളുകള്‍ക്ക് വഹിച്ചുകൊണ്ട് നടക്കാന്‍ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമാണിത്. ഒയെര്‍ലികോണ്‍ കോണ്‍ട്രെയ്വ്സ് എന്ന സ്വിസ് കമ്പനിയില്‍ നിന്നാണ് ഈ വ്യോമപ്രതിരോധ ഗണ്‍ വാങ്ങിയിരിക്കുന്നത്. ഈ സ്വിസ് കമ്പനിയെ ഈയടുത്ത കാലത്ത് റെയിന്‍മെറ്റല്‍ എന്ന ജര്‍മ്മന്‍ കമ്പനി ഏറ്റെടുത്തിരുന്നു. അതിനാല്‍ ജര്‍മ്മന്‍ കമ്പനിയുടെ ഉപകമ്പനിയാണ് ഒയെര്‍ലികോണ്‍ കോണ്‍ട്രെയ്വ്സ്.

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നില്‍ ഇന്ത്യയുടെ ഡ്രോണുകള്‍ പാകിസ്ഥാനില്‍ വന്‍നാശം വിതച്ചതിന്റെ ഭീതിയിലാണ് അടിയന്തരമായി ഡ്രോണുകളെ തകര്ക്കാനുള്ള ഈ രണ്ട് ആയുധങ്ങള്‍ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്.

2000 കോടിക്ക് 850 ആത്മഹത്യ ഡ്രോണുകള്‍ ഇന്ത്യ വാങ്ങുന്നു

ഏകദേശം 2000 കോടി രൂപയുടെ കാമികാസെ ഡ്രോണുകളാണ് ഇപ്പോള്‍ ഇന്ത്യ വാങ്ങാന്‍ പോകുന്നത്. കരസേന മാത്രല്ല, ഇന്ത്യൻ വ്യോമസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും പ്രത്യേക സേനകളും ഈ ഡ്രോണുകള്‍ ഉപയോഗിക്കും. ഇന്ത്യൻ സൈന്യം തങ്ങളുടെ ഫയർ പവർ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് 850 കാമികാസെ ഡ്രോണുകൾ സ്വന്തമാക്കുന്നത്. കാമികാസെ ഡ്രോണുകളെ ലോയിറ്ററിംഗ് യുദ്ധോപകരണങ്ങൾ എന്നും വിളിക്കും. ദീർഘനേരം വായുവിൽ പറക്കുന്ന ഡ്രോണുകളാണിവ. നശിപ്പിക്കേണ്ട ലക്ഷ്യസ്ഥാനം കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ അവിടേക്ക് പറന്ന് വീണ് നാശം വിതയ്‌ക്കും. ഈ മാസം ഒടുവിലോ ജനവരിയിലോ നടക്കുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) യോഗത്തിൽ മിക്കവാറും ഈ നിർദ്ദേശം പാസാക്കപ്പെടും. ഒരു ഫാസ്റ്റ് ട്രാക്ക് പ്രക്രിയയിൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യന്‍ ഡ്രോണ്‍ നിര്‍മ്മാതാക്കളില്‍ നിന്നായിരിക്കും ഈ കമികാസെ ഡ്രോണുകള്‍ വാങ്ങുക. ഇന്ത്യയുടെ കാലഭൈരവ പോലുള്ള ഡ്രോണുകള്‍ 3000 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള മീഡിയം-ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് വിഭാഗത്തില്‍പ്പെട്ടവയാണ്. 30 മണിക്കൂര്‍ വരെ ഒറ്റയടിക്ക് പറക്കാന്‍ കഴിയും. ഇവ കൂടുതല്‍ അപകടകാരികളാണ്.

ഒന്നാം ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ച ഡ്രോണുകള്‍

കാമികാസെ ഡ്രോണുകള്‍ക്ക് പുറമെ ഇന്ത്യ ഒന്നാം ഓപ്പറേഷന്‍ സിന്ദൂറില്‍ ഹാരൊപ് ഡ്രോണുകള്‍, നാഗാസ്ത്ര 1 ഡ്രോണുകള്‍ എന്നിവയും ഉപയോഗിച്ചിരുന്നു. റഡാർ സംവിധാനങ്ങളെ ആക്രമിക്കുന്നതിനാണ് ഇസ്രയേലില്‍ നിന്നും സംഭരിച്ച ഹാർപി(ഹാരൊപ്) ഡ്രോണുകള്‍ പാകിസ്ഥാനില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ വന്‍നാശം വിതച്ചിരുന്നു. ‘ശത്രു വ്യോമ പ്രതിരോധത്തെ തകര്‍ക്കാന്‍ പ്രത്യേക കഴിവ് ഹാരൊപ് ഡ്രോണുകള്‍ക്ക് ഉണ്ട്. ഉയർന്ന സ്‌ഫോടനാത്മകമായ ഒരു വാർഹെഡ് ഇതിലുണ്ട്. ഒപ്പം ലക്ഷ്യങ്ങളെ സ്വയം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രത്യേക റഡാറും ഇതില്‍ ഉണ്ട്.ദൃഷ്ടി10, തപസ് എന്നീ ആളില്ലാ ഡ്രോണുകള്‍ ഇന്ത്യാ പാക് അതിര്‍ത്തികളില്‍ രഹസ്യവിവരശേഖരണത്തിന് ഉപയോഗിച്ചിരുന്നു. നാഗാസ്ത്ര 1 എന്ന കമികാസെ വിഭാഗത്തില്‍പ്പെട്ട ‍‍‍‍ഡ്രോണുകള്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഭീകരവാദകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. ഒരു കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള നാഗാസ്ത്രയ്‌ക്ക് 30 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. ലക്ഷ്യസ്ഥാനത്ത് രണ്ട് മീറ്ററിനുള്ളില്‍ കൃത്യം നിര്‍വ്വഹിക്കുമെന്നതിനാല്‍ അനാവശ്യ നാശം ഉണ്ടാക്കില്ല. ജിപിഎസുകള്‍ ഘടിപ്പിച്ച ഡ്രോണുകളായതിനാല്‍ നാഗാസ്ത്ര 1ന് കൃത്യത കൂടും. ഇന്ത്യ 2024ല്‍ യുഎസില്‍ നിന്നും വാങ്ങിയ ആയിരം മുതല്‍ രണ്ടായിരം കിലോമീററര്‍ വരെ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള, ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി കണ്ടെത്തി നശിപ്പിക്കാന്‍ ശേഷിയുള്ള എംക്യ 9ബിയും ഫലപ്രദമായിരുന്നു. ഇസ്രയേല്‍ ടെക്നോളജിയില്‍ ബെംഗളൂരുവിലെ ആല്‍ഫ കമ്പനി നിര്‍മ്മിച്ച സ്കൈ സ്ട്രൈക്കര്‍ എന്ന കാമികാസെ ഡ്രോണുകളും പാകിസ്ഥാനിലെ ഭീകരവാദപരിശീലന ക്യാമ്പുകളില്‍ നാശം വിതച്ചിരുന്നു. ഇസ്രയേല്‍ സഹകരണത്തോടെ നിര്‍മ്മിച്ച ഹെറോണ്‍ ഡ്രോണുകളും പാകിസ്ഥാനെ മാരകമായി മുറിവേല്‍പിച്ചിരുന്നു.

Tags: Operation SindoorOperation Sindoor 2Nagastra1kamikaze dronesIndian dronesHaropSkystrikerSufra Jamming gunSpyder anti drone system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.