ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിനുശേഷം , പാകിസ്ഥാനിലും പിഒകെയിലും നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പുനർനിർമ്മിച്ചതായി റിപ്പോർട്ടുണ്ട്. പുറത്ത് വന്ന വീഡിയോകളിൽ ബഹാവൽപൂർ, സവായ് നാല, മുസാഫറാബാദ് എന്നിവിടങ്ങളിലെ തീവ്രവാദ ഒളിത്താവളങ്ങളുടെ പുനർനിർമ്മാണം വ്യക്തമായി കാണിച്ചിരിക്കുന്നു. നേരത്തെ ചില ദേശീയ മാധ്യമത് ഈ തീവ്രവാദ താവളങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ പുറത്ത് വന്ന പുതിയ എക്സ്ക്ലൂസീവ് വീഡിയോയിൽ ഈ സ്ഥലങ്ങളിൽ പുതിയ മതിലുകളും പുതിയ ഇഷ്ടികകളും ഉപയോഗിച്ച് നടത്തിയ നിർമ്മാണം വ്യക്തമായി കാണിക്കുന്നു.
ആദ്യ വീഡിയോ ലഷ്കർ-ഇ-തൊയ്ബയുടെ സവായ് നാല ക്യാമ്പിൽ നിന്നുള്ളതാണ്. ഭീകരർ താമസിക്കാൻ ഉപയോഗിക്കുന്ന ഒരു ഒളിത്താവളമാണിതെന്ന് പറയപ്പെടുന്നു. ഓപ്പറേഷൻ സിന്ദൂരിൽ ക്യാമ്പ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, പക്ഷേ ഇപ്പോൾ പുനർനിർമിച്ചു.
രണ്ടാമത്തെ ചിത്രം പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ സ്ഥിതി ചെയ്യുന്ന ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമായ സൈദ ബിലാൽ ക്യാമ്പിന്റേതാണ്. ഓപ്പറേഷൻ സിന്ദൂരിലും ഈ സ്ഥലം ലക്ഷ്യമിട്ടിരുന്നു, സാരമായി കേടുപാടുകൾ സംഭവിച്ചു. പുതിയ മതിലുകളും പുതിയ ഇഷ്ടികകളും ഉപയോഗിച്ച് നിർമ്മാണം നടന്നതിന്റെ തെളിവുകൾ ഇപ്പോൾ ലഭ്യമാണ്.
തീവ്രവാദികളുടെ ഒളിത്താവളങ്ങൾ ഇന്ത്യ പൂർണ്ണമായും നശിപ്പിച്ചു
പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലും ഈ തീവ്രവാദ ഒളിത്താവളങ്ങളെക്കുറിച്ച് പരാമർശമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സായുധ സേന ഈ തീവ്രവാദ ഒളിത്താവളങ്ങൾ പൂർണ്ണമായും നശിപ്പിച്ചു. ഈ താവളങ്ങൾ പുനർനിർമ്മിക്കുന്നത് പാകിസ്ഥാനിൽ തീവ്രവാദ ഘടന പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിന്റെ സൂചനയാണ്.
അതിർത്തിക്കടുത്തുള്ള തീവ്രവാദ കേന്ദ്രങ്ങൾ മാത്രമല്ല അയൽരാജ്യത്തിനുള്ളിലെ അവരുടെ പിന്തുണക്കാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്നും പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തിൽ ഓപ്പറേഷൻ സിന്ദൂർ വളരെ പ്രധാനപ്പെട്ട മാറ്റമാണെന്ന് മുൻ കരസേനാ മേധാവി ജനറൽ എംഎം നരവാനെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
















