Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗ്രാമ സ്വരാജിന്റെ വഴിയേ നമുക്കു നീങ്ങാം

ജി. ജയപ്രകാശ് കാളികാവ് by ജി. ജയപ്രകാശ് കാളികാവ്
Dec 23, 2025, 10:12 am IST
in Article

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുമ്പോള്‍, ഗ്രാമത്തിന്റെ ആത്മാവിനെ തൊടുന്ന വികസനത്തെക്കുറിച്ച് ചിന്തിക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്. ഇവിടെയാണ് ഭാരതത്തിന്റെ നാഗരികതയില്‍ ഉദയം കൊണ്ട ‘ഗ്രാമ സ്വരാജ്’ എന്ന ആശയത്തിന്റെ പ്രസക്തി. ‘സ്വരാജ്’ എന്നത് രാഷ്‌ട്രീയ മുദ്രാവാക്യമല്ല. അതൊരു ജീവിതപദ്ധതിയാണ്. അതിന്റെ കാതല്‍ ‘സ്വ’ അഥവാ ‘സ്വയം’ എന്നതിലാണ്. ഓരോ വ്യക്തിയും സ്വയം തിരിച്ചറിയുന്നിടത്ത് അത് ആരംഭിക്കുന്നു. സ്വന്തം കാര്യങ്ങള്‍ സ്വയം ചിട്ടപ്പെടുത്താനുള്ള ശേഷി കൈവരിക്കുമ്പോഴാണ് അത് യഥാര്‍ത്ഥ ‘സ്വാതന്ത്ര്യം’ ആകുന്നത്. പുറത്തുനിന്നുള്ള സഹായം ആശ്രയിക്കാതെ, സ്വന്തം നാട്ടിലെ വിഭവങ്ങള്‍ ഉപയോഗിച്ച് സ്വാശ്രയത്വം കൈവരിക്കുമ്പോള്‍ അത് ‘സ്വദേശി’ എന്ന യഥാര്‍ത്ഥ സമൃദ്ധിയിലേക്ക് നയിക്കുന്നു. ഇത്തരത്തില്‍ സ്വയം ചിട്ടപ്പെടുത്തിയ ഗ്രാമങ്ങള്‍ സ്വന്തം വിധി സ്വയം എഴുതുന്നതിനെയാണ് ‘സ്വരാജ്’ എന്ന് വിളിക്കുന്നത്. ഈ ദര്‍ശനം വെറുമൊരു കിനാവല്ലെന്നും, ഇച്ഛാശക്തിയുണ്ടെങ്കില്‍ അത് പ്രാവര്‍ത്തികമാക്കാമെന്നും തെളിയിച്ച ഉജ്ജ്വല മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്.

ഭാരത ഗ്രാമങ്ങളുടെ വികസന ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ് മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലുള്ള ഹിവാരെ ബസാര്‍ എന്ന ഗ്രാമം. 1970-കളില്‍ കൊടും വരള്‍ച്ചയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടിയ പ്രദേശമായിരുന്നു ഇത്. കൃഷി നശിച്ച, കുടിവെള്ളത്തിന് പോലും ടാങ്കറുകളെ ആശ്രയിക്കേണ്ടി വന്ന ആ ഗ്രാമത്തെ ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നത് ‘ശിക്ഷാ ഗ്രാമം’ (Punishment posting place) എന്നായിരുന്നു. തൊഴിലില്ലായ്‌മയും നിരാശയും ഗ്രാമീണരെ മദ്യത്തിന് അടിമകളാക്കി. ഉപജീവനത്തിനായി 90 ശതമാനത്തോളം യുവാക്കളും നഗരങ്ങളിലേക്ക് നാടുവിട്ടു. എന്നാല്‍ 1989-ല്‍ സമഗ്രമായ കാഴ്ചപ്പാടില്‍ നിന്ന് ഗ്രാമത്തിന്റെ ജാതകം തിരുത്തിയെഴുതപ്പെട്ടു.

ഗ്രാമത്തിന്റെ യഥാര്‍ത്ഥ പ്രശ്നം വെള്ളമാണെന്നും, അതിനുള്ള പരിഹാരം മണ്ണിലാണെന്നും അവര്‍ തിരിച്ചറിഞ്ഞു. അതോടെ, ഗ്രാമസഭയെ ശക്തിപ്പെടുത്തി. രാഷ്‌ട്രീയത്തിന് അതീതമായി ഗ്രാമവാസികള്‍ ഒന്നു ചേര്‍ന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ക്കൊപ്പം ഗ്രാമീണരുടെ അധ്വാനവും (ശ്രമദാനം) ചേര്‍ത്തുകൊണ്ട് അവര്‍, മലമുകളില്‍ നിന്ന് ഒഴുകിവരുന്ന മഴവെള്ളം തടഞ്ഞുനിര്‍ത്തി മണ്ണിലിറക്കി. ഹിവാരെ ബസാറിന്റെ വിജയരഹസ്യം അവരുടെ അച്ചടക്കമായിരുന്നു. വികസനത്തിനായി അവര്‍ അഞ്ച് കടുത്ത തീരുമാനങ്ങള്‍ (പഞ്ച സൂത്രങ്ങള്‍) എടുത്തു: മരം മുറിക്കില്ല, മൃഗങ്ങളെ അഴിച്ചുവിട്ടു മേയ്‌ക്കില്ല, മദ്യം പൂര്‍ണ്ണമായി നിരോധിക്കും, കുടുംബാസൂത്രണം നടപ്പിലാക്കും, വികസനത്തിനായി സൗജന്യമായി അധ്വാനിക്കും. ഇതിനൊപ്പം, ‘വാട്ടര്‍ ബജറ്റിങ്’ എന്ന വിപ്ലവകരമായ ആശയവും നടപ്പിലാക്കി. ഓരോ വര്‍ഷവും ലഭിക്കുന്ന മഴയുടെ അളവ് നോക്കി, കുടിവെള്ളത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കും വേണ്ട വെള്ളം മാറ്റിവെച്ച ശേഷം ബാക്കി വെള്ളം കൃഷിക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. മഴ കുറഞ്ഞ വര്‍ഷങ്ങളില്‍ കരിമ്പ്, വാഴ തുടങ്ങിയ കൂടുതല്‍ വെള്ളം ആവശ്യമുള്ള കൃഷികള്‍ അവര്‍ ഗ്രാമസഭയില്‍ വെച്ച് നിരോധിച്ചു. ഈ അച്ചടക്കം ഫലം കണ്ടു. ഭൂഗര്‍ഭജലവിതാനം ഉയര്‍ന്നു, കിണറുകള്‍ നിറഞ്ഞു, കൃഷി ലാഭകരമായി. നാടുവിട്ടവര്‍ തിരികെ വന്നു. ഇന്ന് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരായ കര്‍ഷകരുള്ള, ദാരിദ്ര്യരേഖയ്‌ക്ക് താഴെ ആരുമില്ലാത്ത സമ്പന്ന ഗ്രാമമാണ് ഹിവാരെ ബസാര്‍.

‘ഹിവാരെ ബസാര്‍ ജലത്തിലൂടെ സ്വരാജ് കണ്ടെത്തിയപ്പോള്‍, മറ്റു പല ഗ്രാമങ്ങളും തനതായ വഴികളിലൂടെ വികസനത്തിന്റെ മാതൃകകളായി. തമിഴ്നാട്ടിലെ ഓടന്തുറൈ പഞ്ചായത്ത് കാറ്റാടി യന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും, അത് സര്‍ക്കാരിന് വില്‍ക്കുകയും ചെയ്തുകൊണ്ട് ‘ഊര്‍ജ്ജ സ്വയംപര്യാപ്തത’ കൈവരിച്ചു. രാജസ്ഥാനിലെ പിപ്ലാന്ത്രി ഗ്രാമം പെണ്‍കുട്ടികളുടെ ജനനത്തെ പ്രകൃതി സംരക്ഷണവുമായി ബന്ധിപ്പിച്ചു. അവിടെ ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ ഗ്രാമം 111 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. പെണ്‍കുട്ടികളുടെ പേരില്‍ ബാങ്ക് നിക്ഷേപം ആരംഭിക്കുകയും, സ്ത്രീശാക്തീകരണവും പരിസ്ഥിതി സംരക്ഷണവും ഒരേസമയം സാധ്യമാക്കുകയും ചെയ്തു. ഗുജറാത്തിലെ പുന്‍സരി ഗ്രാമം വൈ-ഫൈയും സിസിടിവിയും അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഗ്രാമത്തില്‍ എത്തിച്ചു. മേഘാലയയിലെ മൗലിന്‍നോംഗ് ശുചിത്വത്തെ സംസ്‌കാരമാക്കി മാറ്റി ‘ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’ എന്ന ഖ്യാതി നേടി. നമ്മുടെ കേരളത്തിലും മാറ്റത്തിന്റെ മാതൃകകളുണ്ട്; വിഷരഹിത പച്ചക്കറി കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുത്ത ആലപ്പുഴയിലെ കഞ്ഞിക്കുഴിയും, മരങ്ങളെ സംരക്ഷിച്ച് വായ്‌പ നല്‍കുന്ന വയനാട്ടിലെ മീനങ്ങാടിയും ഉദാഹരണങ്ങളാണ്.

ഇതില്‍നിന്നെല്ലാം ഊര്‍ജ്ജമുള്‍ക്കൊണ്ട്, വരാനിരിക്കുന്ന അഞ്ചുവര്‍ഷം നമ്മുടെ ഗ്രാമങ്ങളെ ‘മാതൃകാ ഗ്രാമങ്ങള്‍’ ആക്കി മാറ്റാന്‍ വ്യക്തമായൊരു കാഴ്ചപ്പാട് ആവശ്യമാണ്.

വികസനത്തിന് പ്രധാനമായും അഞ്ച് മേഖലകളിലാണ് മാറ്റം കൊണ്ടുവരേണ്ടത്. 1. കുട്ടികള്‍ക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കണം. നാടിനെയും സംസ്‌കാരത്തെയും സ്നേഹിക്കുന്ന തലമുറയെ വാര്‍ത്തെടുക്കണം. 2. ആരോഗ്യം: ചികിത്സയേക്കാള്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കണം. പോഷകാഹാരക്കുറവ് ഇല്ലാത്ത, രോഗവിമുക്തമായ ഗ്രാമമായി മാറണം. ഇതിനായി ശുചിത്വം, യോഗ, ആയൂര്‍വ്വേദം എന്നിവയുടെ പ്രചാരണം ഗ്രാമതലത്തില്‍ നടത്തണം. 3. സ്വാശ്രയത്വം: തൊഴില്‍ തേടി അന്യനാടുകളിലേക്ക് പോകേണ്ടി വരരുത്. ഇതിനായി ജൈവകൃഷി, ഗോസംരക്ഷണം, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയിലൂടെ ഗ്രാമത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കണം. 4. സാമൂഹിക സമന്വയം. ജാതി-മത-രാഷ്‌ട്രീയ വേര്‍തിരിവുകള്‍ക്കപ്പുറം ഗ്രാമം ഒരൊറ്റ കുടുംബമായി മാറണം. എല്ലാവരും സമരസതയോടെ ജീവിക്കുന്ന സാഹചര്യമൊരുങ്ങണം. 5. സുരക്ഷയും സംസ്‌കാരവും. ‘ലഹരിവിമുക്ത ഗ്രാമം’ എന്ന ലക്ഷ്യം കൈവരിക്കണം.

ഇവയെല്ലാം നടപ്പിലാക്കാന്‍ ഗ്രാമത്തിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കൊപ്പം, ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ഒരു ‘ഗ്രാമ വികാസ് സമിതി’ രൂപീകരിക്കുന്നത് ഉചിതമായിരിക്കും. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും തീരുമാനിക്കുന്നതും ഈ സമിതിയായിരിക്കണം. കൂടാതെ, ഗ്രാമത്തിലെ എല്ലാ വീടുകളിലും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്യുന്ന ‘കുടുംബ സമ്പര്‍ക്ക’ രീതി നടപ്പിലാക്കണം.

സ്ത്രീകളുടെ ഉന്നമനത്തിനായി സ്വയം സഹായ സംഘങ്ങളും മാതൃസമിതികളും സജീവമാക്കണം. ‘മാതൃശക്തി’യുടെ പൂര്‍ണ്ണമായ പങ്കാളിത്തമില്ലാതെ ഒരു വികസനവും പൂ
ര്‍ണ്ണമാകില്ല. മാതൃകാ ഗ്രാമം എന്നത് ‘വിവാദങ്ങളില്ലാത്ത, പട്ടിണിയില്ലാത്ത, തൊഴിലില്ലായ്‌മ ഇല്ലാത്ത, ലഹരിവിമുക്തമായ’ സ്വാശ്രയ ഗ്രാമമായിരിക്കും. കേരളത്തിന്റെ പുതിയ ഗ്രാമ ഭരണസമിതികള്‍ക്ക് ഈ ദിശയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയട്ടെ.

Tags: organic farmingGram Swarajഗ്രാമ സ്വരാജ്cow protectionagricultural value-added productssmall scale industries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

രാജ്ഭവനിലെ കാലിത്തൊഴുത്തില്‍ പശുവിന് ആഹാരം നല്‍കുന്ന ഗവര്‍ണര്‍
Kerala

ഓണത്തിന് പച്ചക്കറിക്കിറ്റ്, ‘മെയ്ഡ് ഇന്‍ രാജ്ഭവന്‍’ ഉപ്പേരി; രാജ്ഭവനില്‍ കൃഷിത്തോട്ടമൊരുങ്ങുന്നു

Kerala

കേന്ദ്ര ഫണ്ട് തട്ടാന്‍ രാസവള കര്‍ഷകര്‍ക്ക് ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് നല്കുന്നു; നിശ്ചിത ശതമാനം കര്‍ഷകരെ ജൈവ കൃഷിക്കാരായി കാണിക്കാൻ നിർദേശം

India

60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്; 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍, ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം

India

ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.