Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സത്യപ്രതിജ്ഞ 21ന് ; മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2025, 02:21 pm IST
inKerala

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് നടക്കും. കാലാവധി ഡിസംബര്‍ 20ന് പൂര്‍ത്തിയാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടേയും സത്യപ്രതിജ്ഞ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള തീയതികളില്‍ നടത്തണം.

സംസ്ഥാനത്തെ ജില്ല/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകള്‍ എന്നിവയില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് അതത് പഞ്ചായത്തിന്റെ വരണാധികാരികളാണ്. മുനിസിപ്പല്‍ കൗണ്‍സിലുകളുടെ കാര്യത്തില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് സര്‍ക്കാര്‍ പ്രത്യേകം നാമനിര്‍ദേശം ചെയ്തിട്ടുള്ള വരണാധികാരികളായിരിക്കും. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ജില്ലാ കളക്ടര്‍മാര്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കും.

ഗ്രാമപഞ്ചായത്തുകളില്‍ തദ്ദേശ സ്വയംഭരണവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും മുനിസിപ്പല്‍ കൗണ്‍സിലുകളിലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലും അതത് മുനിസിപ്പല്‍ കൗണ്‍സില്‍/മുനിസിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിമാരും സത്യപ്രതിജ്ഞക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. ജില്ലാ ജോ. ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കും. ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍മാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിജ്ഞയെടുക്കല്‍ ചടങ്ങുകള്‍ ജില്ലാ കളക്ടര്‍മാര്‍ ഏകോപിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന അംഗത്തെ കണ്ടെത്തി ആദ്യ പ്രതിജ്ഞയെടുക്കുന്നതിന് ഹാജരാകാന്‍ രേഖാമൂലം ആവശ്യപ്പെടണം. മറ്റുള്ള അംഗങ്ങള്‍ക്കും ചടങ്ങില്‍ സംബന്ധിക്കാന്‍ രേഖാമൂലം അറിയിപ്പു നല്‍കണം. ത്രിതല തദ്ദേശ സ്ഥാപനങ്ങളുടെയും മുനിസിപ്പല്‍ കൗണ്‍സിലുകളുടെയും സത്യപ്രതിജ്ഞ രാവിലെ 10നും മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ പകല്‍ 11.30 നുമാണ് നടക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍ക്ക് ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞ ചെയ്യിക്കണം. സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യയോഗം ചേരും. ആദ്യം പ്രതിജ്ഞ ചെയ്ത അംഗം അധ്യക്ഷത വഹിക്കും. ഈ യോഗത്തില്‍ പ്രസിഡന്റ്/ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍/ഡെപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച അറിയിപ്പ് സെക്രട്ടറി നല്‍കും.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിക്കുന്ന തീയതിയില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റ്/വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരണാധികാരികള്‍ നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് വരണാധികാരികളും കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ജില്ലാ കളക്ടര്‍മാരും നടത്തും.

ഭരണസമിതിയുടെ കാലാവധി 2025 ഡിസംബര്‍ 20ന് പൂര്‍ത്തിയാകാത്ത മലപ്പുറം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് 22നും ചോക്കോട് ഗ്രാമ പഞ്ചായത്ത് 26നും തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് 2026 ജനുവരി 16നും മംഗലം ഗ്രാമ പഞ്ചായത്ത്, വെട്ടം ഗ്രാമ പഞ്ചായത്ത്, തിരുനാവായ ഗ്രാമ പഞ്ചായത്ത്, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ 2026 ഫെബ്രുവരി 1നും സ്ഥാനമേല്‍ക്കും.

Tags: Local body electionSwearingmayor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.