Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശബരിമല: അയ്യപ്പ സന്നിധിയുടെ നിറപുണ്യം

പരശുരാമ പ്രതിഷ്ഠിതമായ 5 ശാസ്താ സന്നിധികള്‍

സുരേഷ് ബാബു പി.കെ.byസുരേഷ് ബാബു പി.കെ.
Dec 9, 2025, 05:37 am IST
inSamskriti

പമ്പയെന്ന കാലപ്രവാഹിനി: ആര്‍ജ്ജിക്കേണ്ടതും പരിത്യജിക്കേണ്ടതും
അച്ചന്‍കോവിലില്‍ നിന്ന് ശബരിമലയിലേക്കുള്ള യാത്ര കോന്നി മലനിരകളിലൂടെയാണ്. ജീവാമൃതംപോലെ നിറഞ്ഞ കാട്ടുചോലകളുടെ പുതുമയില്‍ ഒരു നിമിഷം വീഴുമ്പോള്‍, ദീര്‍ഘവും ദുഷ്‌കരവുമായ പാതയുടെ ക്ഷീണം മുഴുവന്‍ ഒഴുകിപ്പോകും.

അച്ചന്‍കോവിലയ്യന്റെയും കറുപ്പസ്വാമിയുടെയും പ്രസാദപുണ്യം നെറ്റിത്തടത്തിലല്ല, ഭക്തന്റെ അകക്കാമ്പിലാണ്.

ചഞ്ചലമായ ചിത്താവസ്ഥയുടെ മറുവശത്ത് അവര്‍ ചേര്‍ന്ന് വരച്ചിരിക്കുന്നത് പ്രയോഗജീവിതത്തെ ദിശാബോധത്തോടെ നയിക്കുന്ന ഒരു സൗമ്യതയും മനസ്സുറപ്പുമാണ്. അരുവികളിലെ സ്‌നാനം കൊണ്ട് ആ സമവാക്യം മാഞ്ഞുപോകില്ല; കൂടുതല്‍ തെളിയുന്നു.

പിന്നോട്ട് നോക്കാതെതന്നെ, പിന്നിട്ട പാതകളുടെ ഭൂമിശാസ്ത്രം ഇപ്പോള്‍ മനസ്സിലുണ്ട്; ശബരിമലയിലേക്കുള്ള കാനനപാതയാകെ ഒരു ശ്വാസഗതിപോലെ മുന്നിലുണ്ട്. ശ്വാസതാളത്തിനപ്പുറത്ത് കാത്തിരിക്കുന്നത് മഹാദര്‍ശനമാണെന്ന തിരിച്ചറിവ്, ശ്രദ്ധയും താഴ്മയും ചേര്‍ന്ന പാദചലനമായി മാറുന്നു.

പാതയുടെ ദുര്‍ഘടങ്ങള്‍ നീയറിയുകയില്ലെന്ന കറുപ്പസ്വാമിയുടെ അനുഗ്രഹം ഓര്‍മ്മയിലുണ്ട്. എന്നാല്‍ അതിനപ്പുറം ”ഉപേക്ഷിക്കേണ്ടതെല്ലാം നീ തന്നെയാണ്” എന്നൊരു ജാഗ്രതാനിര്‍ദ്ദേശം അതില്‍ ഒളിഞ്ഞിരുന്നതായി ഇപ്പോള്‍ മാത്രമാണ് തിരിച്ചറിയുന്നത്. അതിനായി തന്നെയാകാം ഈ ദീര്‍ഘയാത്രയും. പിന്നിട്ട് പോകേണ്ടത് വഴികളെ മാത്രമല്ല.

ആചാര്യ സാന്നിധ്യം: പാതയിലെ വെളിച്ചം

കുളത്തൂപ്പുഴയില്‍ നിര്‍മലതയെ പഠിപ്പിച്ചപോലെ ഒരാള്‍ കൂടെ നിന്നിരുന്നു. ആര്യങ്കാവില്‍ ഘനമായ ഉപദേശത്തിന്റെ ദിശ ചേര്‍ന്നു കൂടെ നടന്നു. അച്ചന്‍കോവിലില്‍ സമതുലിതമായ ചിന്തയുടെ ചെറുഭാരം പോലും മനസ്സില്‍ നിന്നെളുപ്പത്തില്‍ ഒഴിഞ്ഞുപോയി. അതുകൊണ്ട് ദൈര്‍ഘ്യമേറിയ യാത്ര എവിടെയും മുറിഞ്ഞില്ല; വഴിയുടെ ഏതെങ്കിലും വളവില്‍ ഇരുള്‍ പരന്നില്ല. നേരായ മാര്‍ഗം, സത്യമായ പാത; ഗുരുപ്രണാമം.

മണ്ണിന്റെ ഈര്‍പ്പം, ഇലകളുടെ ചത്വരം, ഒടിഞ്ഞുകിടക്കുന്ന മരച്ചില്ലകളുടെ ശബ്ദരഹിത സാക്ഷ്യം ഇതിന്റെയെല്ലാം ഓരോ അര്‍ത്ഥവും പറഞ്ഞുകൊണ്ട് അയാള്‍ ഇപ്പോഴും കൂടെയുണ്ട്.

പമ്പാനദിയിലെ പിതൃതര്‍പ്പണം ജീവപുണ്യങ്ങളുടെ നിഷ്‌കാമസമര്‍പ്പണം; കര്‍മ്മദോഷങ്ങളെ ശമിപ്പിക്കും. ആചാര്യന്റെ ഓര്‍മ്മപ്പെടുത്തല്‍ പലപ്പോഴും ഋജുവാണ്; സാവകാശമുള്ളതുമാണ് എന്നാല്‍ ഋതുക്കളെപ്പോലെ അതിന് വേഗമാറ്റവും വഴങ്ങും.

തര്‍പ്പണം കഴിഞ്ഞ് ഈറനണിഞ്ഞ പുണ്യനദീതീരത്ത് നില്‍ക്കുമ്പോള്‍, ഭക്തന്റെ ശ്വാസം കൂടുതല്‍ നേരെയാകും. മുന്നിലുള്ളത് ഉയര്‍ച്ചകളാണ്, കൈപിടിച്ചു കൂടെയുള്ളത് ആചാര്യകൃപയാണ്; തഥാ ശാസനം.

ശബരി: മലയായി മാറിയ പുണ്യതപസ്സ്

നീലിമലയുടെ കാട്ടോരങ്ങളിലൂടെയാണ് ഇപ്പോഴുള്ള യാത്ര. അയ്യപ്പസ്വാമിയുടെ ജീവിതത്തിന്റെ കഥാതന്തു നെയ്തിരിക്കുന്ന വഴികള്‍ ഇവിടെ തന്നെയാണ്. ശരണം വിളികളുടെ താളത്തില്‍ ഭക്തന്‍ മുന്നോട്ടു സഞ്ചരിക്കുമ്പോള്‍ മറ്റൊന്നും ആത്മാവില്‍ ഇല്ല; മനസ്സും ചിന്തകളും ഒരു അനുഭൂതിയെ സ്വീകരിക്കാന്‍ മാത്രമായി തുറന്നിട്ടിരിക്കുന്നു.
നീലിമലയുടെ കാല്‍നട വീഥികള്‍ക്ക് കാലങ്ങളെ പിന്തള്ളാനാകുമോ? ഭക്തന്റെ ചുവടുകള്‍ യുഗങ്ങളെ കടന്നുപോകുമോ?

ശരണമന്ത്രങ്ങള്‍ക്കൊപ്പം നടന്നുകയറിയ നീലിമല അവസാനിക്കുമ്പോള്‍, ഒരു പൂര്‍വ്വയുഗത്തിന്റെ വാതില്‍പ്പടി. ഇപ്പോള്‍ രാമലക്ഷ്മണന്മാര്‍ക്ക് താന്‍ തന്നെയെടുത്ത മാമ്പഴം നല്‍കുകയാണ് ശബരി; ജീവതത്വം നിറഞ്ഞ ഒരു പുഞ്ചിരി കാത്ത്, ജീവിതം മുഴുവന്‍ കൊടുംകാട്ടില്‍ തപസ്സുചെയ്ത സ്വാധി.

ശബരിയെ മനസ്സറിഞ്ഞു വണങ്ങിയിട്ട് വേണം ഇനിയുള്ള ചുവടുകള്‍. യുഗങ്ങള്‍ കവിഞ്ഞെത്തുന്ന അനുഭൂതിയാണ് അവള്‍ അറിഞ്ഞ രാമതത്ത്വം; അതിന്റെ വരംപോലെ ഒരു ശാന്തപ്രഭയാണ് ഇവിടെ പകരപ്പെടുന്നത്. സത്യമായൊരു മലയുടെ രൂപമായി അതുതന്നെ നിന്റെ മുന്നിലുണ്ട്. പൂര്‍വ്വാചാര്യരുടെ വാക്കുകളെ കാറ്റ് ചുമലേറ്റിയതുകൊണ്ടാണല്ലോ ശബരി കാലസ്ഥല പരിധികളെ ഉല്ലംഘിക്കുന്നത്.

ശബരിപീഠത്തില്‍ നില്‍ക്കുമ്പോള്‍ സംശയങ്ങള്‍ വിട്ടകലും; പിന്നെ, ശ്വാസതാളം നേരെയാവാനുള്ള ദൂരം മാത്രമാണ് പതിനെട്ട് പടികളിലേക്ക്. ‘തിടുക്കപ്പെടേണ്ട’ ശാസനാകാരുണ്യമാകുമിപ്പോള്‍ ഗുരുവിന്റെ വാക്കുകള്‍.

പതിനെട്ട് പടികള്‍: ആചാരനിര്‍മ്മിതം ആചാര്യപുണ്യം

ശബരിപീഠത്തിലെ യുഗസ്മരണകള്‍ മനസ്സില്‍ നിറച്ച് മുന്നോട്ടു നടക്കുമ്പോള്‍, സൂര്യതേജസ്സുപോലുള്ള പതിനെട്ട് പടികള്‍. കാലങ്ങളുടെ വ്രതാനുഷ്ഠാനവും ദിവസങ്ങളിലൂടെ നീണ്ട കാനനയാത്രയും കാട്ടുപാതകളും പാതയോരത്തെ കാഴ്ചകളും എല്ലാം ഇപ്പോള്‍ ഒരു ശ്വാസമായി ശമിക്കുന്നു. മുന്നില്‍ പടികള്‍ മാത്രം.

ഇവിടെയാണ് ആചാര്യന്റെ സാന്നിധ്യം അനന്തതയിലേക്ക് ലയിക്കുന്നത്. അവസാന മന്ത്രം അല്ല, അവസാനിക്കാത്ത മന്ത്രണം ഇത്രമാത്രം: ഇനി, ഞാന്‍ വേണ്ടതില്ല; പലതായി പറഞ്ഞതിനൊന്നും പലതില്ല അര്‍ത്ഥങ്ങള്‍ ”ശരണം, ശാസ്താവ് മാത്രം.”

അതിനുശേഷം അവന്‍ പറയേണ്ടതില്ല; പഠിപ്പിക്കേണ്ടതുമില്ല. പാഠങ്ങളൊക്കെയും ഒരൊറ്റ പ്രത്യക്ഷരത്തില്‍ അടങ്ങിയിരിക്കുന്നു: ”ശരണം, ശാസ്താവ് മാത്രം.” നമസ്‌കരിച്ചാലേ അറിയാനാവുന്ന നമ്രതയാണല്ലോ ആചാര്യന്‍; പതിനെട്ടു പടികളുടെ മഹാതത്ത്വം ചേര്‍ന്ന ഏകാക്ഷരം.

അയ്യപ്പ സന്നിധി: സത്യം

ശരണമന്ത്രം മാത്രം മനസ്സില്‍ നിറയുമ്പോള്‍ പടികള്‍ കയറുന്നില്ല; പതിനെട്ട് പടികളിലൂടെ ഭക്തന്‍ ഉയരുകയാണ്. ഇപ്പോള്‍ ഉപേക്ഷിക്കേണ്ടത് എന്തെന്നും നേടേണ്ടത് എന്തെന്നും അവന്‍ തന്നെ നിര്‍ണ്ണയിക്കും. അധികാരിയായി മറ്റാരുമില്ല.

സന്നിധാനത്ത് ദര്‍ശനം ഒന്നേയുള്ളു. കാലത്തെയാകെ പ്രഭാവലയമാക്കിയ കലിയുഗ ശിവരൂപത്തെ അറിയാന്‍ അത്രമാത്രം മതി. ഒരു മഹാദര്‍ശനത്തിന് ഒരുമാത്ര ദര്‍ശനം മതിയെന്നത് സത്യമായ തിരിച്ചറിവാണ്. ‘ശരണം, ശാസ്താവ് മാത്രം’ എന്നത് സത്യമായും ഒരു മഹാദര്‍ശനമാണ്.

ദര്‍ശനശേഷം കല്ലിടുക്കുകളൊന്നില്‍ വെറുതെ ഇരിക്കുമ്പോള്‍, കര്‍പ്പൂരവും നെയ്യും എരിഞ്ഞുചേര്‍ന്ന മണവും, ശരണമന്ത്രങ്ങള്‍ ശാന്തതയില്‍ അലിഞ്ഞുചേര്‍ന്ന സ്വരവും പൂ
ങ്കാവനത്തിന്റെ പുണ്യമായി അനുഭവിച്ചറിയാം. അതിനെ വാക്കുകളാക്കാന്‍ ശ്രമിക്കുമ്പോള്‍, അത് വഴുതിപ്പോകും.

Tags: Lord AyyappaAyyappa devoteeSabarimala pilgrimage season
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

Samskriti

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

Samskriti

എന്താണ് അയ്യപ്പന്‍ തീയാട്ട്?

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.