Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ എളുപ്പത്തില്‍ വഴങ്ങുന്ന ഒരാളല്ല മോദി: പുടിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 07:05 am IST
inIndia

ന്യൂദല്‍ഹി: സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ എളുപ്പത്തില്‍ വഴങ്ങുന്ന ഒരാളല്ല മോദി. നരേന്ദ്ര മോദിയെപ്പോലൊരു നേതാവ് ഭാരതത്തിന്റെ ഭാഗ്യമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഭാരത സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത ജനതയ്‌ക്ക് അവരുടെ നേതാവില്‍ അഭിമാനം കൊള്ളാം. അചഞ്ചലവും ലളിതവുമായ നിലപാടുകളാണ് അദ്ദേഹത്തിന്റേത്. നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം. ഭാരതവും അതുതന്നെയാണ് ചെയ്യുന്നതെന്നും പുടിന്‍ പറഞ്ഞു.

ഭീകരതക്കെതിരായ ഭാരതത്തിന്റെ പോരാട്ടങ്ങളെ മോസ്‌കോ പൂര്‍ണമായും പിന്തുണയ്‌ക്കും. ഭീകരവാദത്തെ നേരിടുന്നതില്‍ ഭാരതമെന്നും റഷ്യയുടെ സഖ്യകക്ഷിയാണ്. പഹല്‍ഗാം ആക്രമണത്തെ റഷ്യ നേരത്തെ അപലപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് അനുശോചനം അറിയിക്കുകയും, ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്ക് റഷ്യ പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ റഷ്യയും ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിട്ടിട്ടുണ്ട്, ഈ അനുഭവം വിഷയത്തില്‍ തങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ സഹായിച്ചു. ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. മോദിയുടെ മോസ്‌കോ സന്ദര്‍ശനവും പുടിന്‍ ഓര്‍മിച്ചു. തന്റെ വസതിയില്‍ ഒരുമിച്ച് ഇരുന്ന് ചായ കുടിക്കുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. രസകരമായിരുന്നു അന്നത്തെ സംഭാഷണങ്ങള്‍, പുടിന്‍ പറഞ്ഞു. ഭാരതത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്‌ക്കും മാറ്റങ്ങള്‍ക്കും പ്രധാന കാരണം മോദിയുടെ നേതൃത്വമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൈകാര്യം ചെയ്തിരുന്ന രീതിയില്‍ തന്നെ ഇപ്പോഴും കാര്യങ്ങള്‍ മുന്നോട്ട് പോകാനാവില്ല. ഇന്ന് ദല്‍ഹിയോടുള്ള ലോകത്തിന്റെ സമീപനം മാറിക്കൊണ്ടിരിക്കുകയാണ്. മോദി ജീവിക്കുന്നതു തന്നെ ഭാരതത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും ഭാരതമാണ്.

ഭാരത- റഷ്യ പങ്കാളിത്തം ഏതെങ്കിലും രാജ്യത്തിനെതിരായല്ല, ദേശീയ താല്‍പര്യങ്ങളില്‍ അധിഷ്ഠിതമാണ്. ഇരു രാജ്യങ്ങളുടേയും സഹകരണത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആരും ഇതുവരെ ഞങ്ങളെ സമീപിച്ചിട്ടില്ല. മോസ്‌കോയുടേയും യുഎസിന്റെ ലക്ഷ്യങ്ങള്‍ രണ്ടാണ്. ട്രംപിന് അദ്ദേഹത്തിന്റേതായ അജണ്ടകളും ലക്ഷ്യങ്ങളുമുണ്ട്. റഷ്യയുമായുള്ള ബന്ധം കാരണം ഭാരതത്തിന്റെ ഊര്‍ജ മേഖല വളരുന്നതില്‍ ചില ആഗോള ശക്തികള്‍ക്ക് സന്തോഷമില്ല. ഉപരോധങ്ങള്‍ക്കിടയിലും ഉഭയകക്ഷി ഊര്‍ജ സമവാക്യം സ്ഥിരമായി തുടരുന്നുണ്ട്.

അതേസമയം ഉക്രൈനുമായുള്ള യുദ്ധത്തിന് തുടക്കം കുറിച്ചത് റഷ്യ അല്ലെന്നും പുടിന്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട് ഉക്രൈനാണ് റഷ്യയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. സമാധാന പരമായ പാതയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റഷ്യ ശ്രമം നടത്തിയിരുന്നു. അത് ഫലം കണ്ടില്ല. റഷ്യയുടെ ലക്ഷ്യം കൈവരിച്ചശേഷം യുദ്ധം അവസാനിപ്പിക്കും, പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Tags: Narendra Modi#PutinInIndia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.