Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്നത് 40 ശതമാനം കമ്മീഷന്‍ ഭരണം,കേന്ദ്ര ഫണ്ട് ദുരുപയോഗത്തില്‍ കേന്ദ്ര അന്വേഷണം വരും: രാജീവ് ചന്ദ്രശേഖര്‍

രണ്ടായിരത്തിന് താഴെ മാത്രമേ കിച്ചന്‍ ബിന്നുകള്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളുവെന്നും ബാക്കി അന്‍പത്തിയെട്ടായിരം കിച്ചണ്‍ ബിന്നുകളുടെ തുക മേയറും ഉദ്യോഗസ്ഥരും സിപിഎമ്മും കൂടി കൊള്ളയടിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 06:51 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: വര്‍ഷങ്ങളായി നടത്തുന്ന കോടികളുടെ അഴിമതികള്‍ തുടരാനാണ് ഇടതുപക്ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നാല്‍പത് കമ്മീഷന്‍ ഭരണമാണ് നഗരസഭയില്‍ നടക്കുന്നത്. നഗരവികസനത്തിനായി നല്‍കിയ ശതകോടികളുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതില്‍ സിപിഎം ഭരണസമിതി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടേണ്ടിവരും. കിച്ചണ്‍ ബിന്‍ അഴിമതി മുതല്‍ 300 കോടി രൂപയുടെ പൊതുമരാമത്ത് അഴിമതികള്‍ വരെ സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ നടന്നതിന്റെ തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പുറത്തുവിട്ടു.

തിരുവനന്തപുരം നഗരസഭ 2016 മുതല്‍ 2025 വരെ ഉറവിട മാലിന്യ സംസ്‌കരണത്തിനായി നടപ്പിലാക്കിയ 15.5 കോടി രൂപയുടെ കിച്ചന്‍ ബിന്‍ പദ്ധതിയില്‍ നടന്നത് വന്‍ അഴിമതിയും കൊള്ളയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍പറഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പദ്ധതികള്‍ക്ക് ടെന്‍ഡര്‍ വേണമെന്ന നിയമം ലംഘിച്ച് നടപടികള്‍ പാലിക്കാതെ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ഒമേഗ എക്കോടെക്ക് കമ്പനിയെ നഗരസഭ പദ്ധതി നടത്തിപ്പ് ഏല്‍പ്പിച്ചു. എന്നാല്‍ ശുചിത്വ മിഷന്റെ അംഗീകാരം ഒമേഗ എക്കോടെക്കിന് ഇല്ലാത്തത് ചൂണ്ടി കാണിച്ചപ്പോള്‍ പദ്ധതി ഐ ആര്‍ ടി സിയെ ഏല്‍പ്പിക്കുകയും, ഉപകരണങ്ങള്‍ ഒമേഗ എക്കോടെക്കില്‍ നിന്ന് തന്നെ വാങ്ങണമെന്ന നിബന്ധന കരാറില്‍ വയ്‌ക്കുകയും ചെയ്തു.

പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന് പറഞ്ഞ് 2019 ല്‍ ഒന്‍പത് കോടി രൂപ ഒമേഗ എക്കോടെക്കിന് തന്നെ നല്കി. മറ്റൊരു പതിന്നൊന്ന് ലക്ഷത്തി പതിമൂന്നായിരത്തി നൂറ്റി പതിനാല് രൂപ നഗരസഭയില്‍ വേതനം വാങ്ങി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന സുഗതന്‍ എന്ന വ്യക്തിക്ക് ഒമേഗാ ഇന്‍ഫോടെക്കിന് വേണ്ടി നല്കിയതായും രേഖയുണ്ട്. ഇക്കാര്യത്തില്‍ ബി ജെ പി യുടെ ആവശ്യപ്രകാരം വിജിലന്‍സ് കേസ് എടുത്തപ്പോള്‍ അന്വേക്ഷിക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് നിയോഗിച്ചത് ഒമേഗ എക്കോടെക്കിന്റെ ഉല്പന്നങ്ങള്‍ തന്നെ വാങ്ങണമെന്ന് ഐ ആര്‍ ടി സിയോട് നിഷ്‌കര്‍ഷിച്ച ഉമ്മു സല്‍മ എന്ന ഉദ്യോഗസ്ഥയെ.ഒരു ബിന്‍ 1440 രൂപയ്‌ക്ക് വിതരണം ചെയ്യാമെന്ന് പറഞ്ഞ കരാറുകാരനെ ഒരു സി പി എം കൗണ്‍സിലറുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവാക്കി. പര്‍ച്ചേസ് കമ്മിറ്റിയുടെ ഒരു കോടി എന്ന പരിധി ലംഘിച്ചാണ് ഒമേഗാ എക്കോടെക്കിന് അനുമതി നല്കിയെതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പദ്ധതി പ്രകാരം എത്തുന്ന കിച്ചന്‍ ബിന്‍ നഗരസഭയുടെ സെന്‍ട്രല്‍ സ്റ്റോറില്‍ സൂക്ഷിക്കേണ്ടതിന് പകരം ആതാത് സോണല്‍ ഓഫിസുകളില്‍ കുറച്ച് വീതം കൊണ്ട് വച്ച് ബിന്നിന്റെ എണ്ണത്തിന്റെ കണക്ക് പെരുപ്പിച്ച് കാണിച്ചു. കണക്കില്‍ അറുപതിനായിരം കിച്ചന്‍ ബിന്‍ ഉണ്ടെന്ന് നഗരസഭ പറയുന്ന നഗര പരിധിയില്‍ രണ്ടായിരത്തിന് താഴെ മാത്രമേ യഥാര്‍ത്ഥത്തില്‍ ബിന്നുകള്‍ ഉള്ളുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതിന്റെ തെളിവാണ് അറുപതിനായിരം കിച്ചണ്‍ ബിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തൊണ്ണൂറായിരം കിലോ ഇനോക്കുലം വേണ്ട സ്ഥാനത്ത് നഗരസഭ വാങ്ങുന്നത് മൂവായിരം കിലോ മാത്രമാണെന്നുള്ളത്. ഇതിനര്‍ത്ഥം രണ്ടായിരത്തിന് താഴെ മാത്രമേ കിച്ചന്‍ ബിന്നുകള്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളുവെന്നും ബാക്കി അന്‍പത്തിയെട്ടായിരം കിച്ചണ്‍ ബിന്നുകളുടെ തുക മേയറും ഉദ്യോഗസ്ഥരും സിപിഎമ്മും കൂടി കൊള്ളയടിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നഗരസഭയുടെ മരാമത്ത് പണികളില്‍ നാല്പതു ശതമാനമാണ് ഉദ്യോഗസ്ഥരും പാര്‍ട്ടിയും കൂടി കൊള്ളയടിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് സി പി എം നേതാവ് പ്രസിഡന്റായ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആണെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. മരാമത്ത് പണികളില്‍ അധിക പണികളും കൂടി കൂട്ടി ചേര്‍ത്ത് റിവൈസ്ഡ് എസ്റ്റിമേറ്റ് നല്‍കി പണം വെട്ടുന്ന രീതിയുടെ ഭാഗമായാണ് മരാമത്ത് പണികളുടെ മുന്നൂറ് കോടി രൂപയുടെ ഫയലുകള്‍ നഗരസഭയില്‍ ആഡിറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ കാണാതാക്കിയത് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയെ സി പി എം വെള്ളരിക്കാപ്പട്ടണമാക്കി മാറ്റി. അഴിമതി മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യവും രാഷ്‌ട്രിയവും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ എല്‍ഡിഎഫും യുഡിഎഫും അഴിമതി നടത്തുന്നത് നമ്മള്‍ എത്ര കൊല്ലമായി സഹിക്കുന്നു. എന്തുകൊണ്ടാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനങ്ങളുടെയോ നഗരത്തിന്റെയോ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിയാത്തത്. ഉത്തരം ലളിതമാണ്. സിപിഎമ്മിന്റെ അഴിമതി രാഷ്‌ട്രീയം തന്നെയാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം കട്ട് മുടിക്കുന്ന അഴിമതിക്കാരെ തുറന്ന് കാട്ടാനും അന്വേഷണത്തിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും സമയമായിരിക്കുന്നു.
സര്‍ക്കാരിന്റെ പണം രാഷ്‌ട്രീയക്കാരുടെ കീശയിലേക്ക് പോവരുത്. രാഷ്‌ട്രീയക്കാര്‍ക്ക് തട്ടിക്കൊണ്ടുപോകാനുള്ളതല്ല ജനങ്ങളുടെ പണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷം പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അഴിമതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. അഴിമതിയാണ് ഈ രണ്ടുകൂട്ടരുടേയും രാഷ്‌ട്രീയം. ഈ അഴിമതിയില്‍ അന്വേഷണം നടക്കണം. ഇതില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനം തയാറായില്ലങ്കില്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് . കുടിവെള്ളമാണോ, റോഡാണോ, സീവേജ് ആണോ, ഡ്രൈനേജ് ആണോ, തെരുവുനായ ശല്യമാണോ, ഇതെല്ലാം പരിഹരിക്കേണ്ട ഉത്തരവാദിത്തം കോര്‍പ്പറേഷന്റേതാണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ 45 കൊല്ലമായി ഭരിച്ചത് എല്‍ഡിഎഫ് ആണ്. 45 കൊല്ലം മുമ്പ് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇന്നും പരിഹരിക്കാതെ തുടരുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റം കൊണ്ടുവരണം. അഴിമതി രഹിത ഭരണം ജനങ്ങളുടെ അവകാശമാണെന്നും രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു.

ബി ജെ പി സിറ്റി ജില്ല അദ്ധ്യക്ഷന്‍ കരമന ജയന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ് സുരേഷ്, അനുപ് ആന്റണി , സംസ്ഥാന ഉപാദ്ധ്യക്ഷ ആര്‍. ശ്രീലേഖ ( Retd.IPS ), സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവരും പങ്കെടുത്തു.

Tags: CorruptionvoteCommissionThiruvananthapuram CorporationKitchen BincpmbjpcongressRajeev Chandrasekhar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.