Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ അംഗങ്ങള്‍ക്കിടയിലുണ്ടാകുന്ന പതിവ് അഭിപ്രായവ്യത്യാസങ്ങളെ അഭൂതപൂർവമായ "ആഭന്തര പ്രതിസന്ധി"യായി ചിത്രീകരിക്കാന്‍ ഇന്ത്യൻ എക്സ്പ്രസ് ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 08:49 pm IST
inIndia
കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ അംഗങ്ങള്‍ക്കിടയിലുണ്ടാകുന്ന പതിവ് അഭിപ്രായവ്യത്യാസങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭൂതപൂർവമായ “ആഭന്തര പ്രതിസന്ധി”യായി ചിത്രീകരിക്കാന്‍ ഇന്ത്യൻ എക്സ്പ്രസ് ശ്രമം. സെപ്റ്റംബർ 23ന്, ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര തയ്യാറാക്കിയ റിപ്പോർട്ട് പരമ്പരയിലൂടെ, തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭൂതപൂർവമായ അഭിപ്രായഭിന്നതയുണ്ടെന്ന് സ്ഥാപിക്കാനാണ് ഇന്ത്യൻ എക്സ്പ്രസ് ശ്രമിച്ചത്.. ഇതുവഴി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതലയുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയത്.  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കുക എന്ന ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തൃണമൂല്‍ നേതാവ് മമത ബാനര്‍ജി ഇപ്പോഴേ ഗ്യാനേഷ് കുമാറിന്റെ രാജിയും ബംഗാളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു കഴിഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ടയോ??

ഇന്ത്യയുടെ ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ക്കുക എന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായി ഇന്ത്യന്‍ എക്സ്പ്രസ് ലേഖനത്തിനെ കണ്ടാലും തെറ്റ് പറയാനാവില്ല. ഇന്ത്യയിലെ മോദി സര്‍ക്കാര്‍ ഭരണം അട്ടിമറിക്കാന്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശ്രമിച്ചുവരികയാണ്. ഒരു കലാപത്തിലൂടെ മോദി ഭരണം അട്ടിമറിക്കാനാണ് ഇപ്പോഴത്തെ അവരുടെ ശ്രമം. സിജെപി ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ കലാപം അതിന്റെ ഒരു ലഘുപരീക്ഷണമായിരുന്നു. അവിടെ നടന്നത് പരീക്ഷകളുടെ നടത്തിപ്പിന്റെ ചുമതളയുള്ള എന്‍ടിഎ എന്ന സ്ഥാപനത്തിനും വിദ്യാഭ്യാസമന്ത്രിയ്‌ക്കും എതിരായ കലാപമായിരുന്നു.

കോടതിവിധികളെ തുടര്‍ച്ചയായി അപലപിച്ച് സുപ്രീംകോടതിയില്‍ വിശ്വാസമില്ലാതാക്കുന്നതുപോലെ തെരഞ്ഞെടുപ്പ് ഫലങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെയും തുടര്‍ച്ചയായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ചുമതലയുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഈ ഇന്ത്യന്‍ എക്സ്പ്രസ് ലേഖന പരമ്പര? മോദിജി അധികാരത്തിൽ വന്ന 2014 മുതൽ എല്ലാ പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികളെയും ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സ് കീഴടക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കോൺഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും ബിജെപിവിരുദ്ധ മാധ്യമങ്ങളും ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നതെന്ന ബിജെപി വക്താവ് സംപിത് പത്രയുടെ അഭിപ്രായം ഇവിടെ പ്രസക്തമാകുന്നു.

ഏകകണ്ഠമായ തീരുമാനങ്ങളെടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രവും കമ്മീഷന്റെ നിയമപരമായ പ്രവർത്തന ചട്ടക്കൂടിന്റെ പ്രാധാന്യവും അവഗണിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പുകളെ മാത്രം ഇന്ത്യന്‍ എക്സ്പ്രസ് ഇതിനായി ആശ്രയിച്ചു. ‘നിയമവിരുദ്ധമായി’ ഫോം 6 മാറ്റി, വോട്ടർ വിവരങ്ങള്‍ ദല്‍ഹിയില്‍ കേന്ദ്രീകരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഇന്ത്യന്‍ എക്സ്പ്രസ് നിരത്തിയത്. എന്നാല്‍ പത്രത്തിന്റെ ഈ നാടകീയമായ അവകാശവാദങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടികളും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (ERO) നേരിട്ടുള്ള സാക്ഷ്യപ്പെടുത്തലുകളും തകര്‍ക്കുന്നു. സൻസേഷണൽ ആയ തലക്കെട്ടുകൾക്ക് വേണ്ടി വസ്തുതകളെ അവഗണിക്കുകയായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ് ചെയ്തത്.. “തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭന്തര പ്രതിസന്ധി”, “നിയമവിരുദ്ധമായ ഫോം6”, “ദല്‍ഹിയില്‍ അധികാര കേന്ദ്രീകരണം”, “തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിയിലെ സംശയം” തുടങ്ങിയ തലക്കെട്ടുകള്‍ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിച്ചത്. ഇന്ത്യന്‍ എക്സ്പ്രസ് കുറെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അതിനെ പിന്തുണയ്‌ക്കുന്ന തെളിവുകൾ നിരത്താന്‍ പത്രത്തിന് ആവുന്നുമില്ല.

സെപ്റ്റംബർ 23ന്, റിതിക ചോപ്ര തയ്യാറാക്കിയ റിപ്പോർട്ട് പരമ്പരയിലൂടെ, തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭൂതപൂർവമായ അഭിപ്രായഭിന്നതയുണ്ടെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അവകാശപ്പെട്ടത്. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR), ഫോം 6, വോട്ടർ പട്ടിക സോഫ്റ്റ്‌വെയർ, വോട്ടർമാരെ ചേർക്കലും നീക്കം ചെയ്യലും, മറ്റ് ഭരണപരമായ തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 10 മാസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ​​ജോഷിയും കുറഞ്ഞത് 14 തവണയെങ്കിലും വിയോജിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതായിരുന്നു ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രധാന കണ്ടെത്തൽ.
തുടർന്ന്, ആ വിയോജിപ്പുകളെ അടിസ്ഥാനമാക്കി അവർ വലിയൊരു കഥ മെനയുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം ദൽഹിയിൽ കേന്ദ്രീകരിക്കപ്പെടുന്നു, നിയമപരമായ അധികാരമുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ മറികടക്കുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഫീൽഡ് തലത്തിലുള്ള തീരുമാനങ്ങളെ അട്ടിമറിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷൻ തകർച്ച നേരിടുന്നു എന്നിങ്ങനെയായിരുന്നു പോകുന്നു ആ വാദങ്ങൾ.

എന്നാൽ ഇതിൽ ഒരു പ്രശ്നമുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് അവതരിപ്പിച്ച തെളിവുകൾ ആ നിഗമനങ്ങളെയൊന്നും നേരിട്ട് സാധൂകരിക്കുന്നില്ല. ഇതിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നേരിട്ട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസിന്റെ ലേഖനത്തെ തള്ളി സെപ്റ്റംബർ 23-ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ഒന്നിലധികം അംഗങ്ങളുള്ള ഒരു ഭരണഘടനാപരമായ സ്ഥാപനമാണെന്നും, രേഖാമൂലമുള്ള കുറിപ്പുകൾ, നിരീക്ഷണങ്ങൾ, സാങ്കേതിക നിർദ്ദേശങ്ങൾ, ആഭന്തര പരിശോധനകൾ എന്നിവ തങ്ങളുടെ പ്രവർത്തനത്തിന്റെ സാധാരണ ഭാഗമാണെന്നും ഈ പത്രക്കുറിപ്പില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കരട് തയ്യാറാക്കുന്ന ഘട്ടത്തിൽ ചോദ്യങ്ങള്‍ ഉയരുന്നത് സാധാരണ ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും, അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് കമ്മീഷന്‍ അംഗങ്ങള്‍ തമ്മില്‍ നടക്കുന്ന ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ 14 തവണ വിയോജിപ്പ് പ്രകടമാക്കി എന്ന് പറഞ്ഞ് ഇന്ത്യന്‍ എക്സ്പ്രസ് പര്‍വ്വതീകരിക്കാന്‍ ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണർമാർ വിവിധ തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്നതിലാണ് ഇന്ത്യന്‍ എക്സ്പ്രസ് ഊന്നല്‍ നല്കുന്നത്. പക്ഷെ അവർ എന്തിലാണ് വിയോജിച്ചത്, എന്തുകൊണ്ട് വിയോജിച്ചു, തുടർന്ന് എന്താണ് സംഭവിച്ചത് എന്നീ കാര്യങ്ങള്‍ വിശദമായി ഇന്ത്യന്‍ എക്സ്പ്രസ് പരിശോധിക്കുന്നില്ല. പകരം “രണ്ട് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തി” എന്ന് ചാണ്ടിക്കാട്ടി “തെരഞ്ഞെടുപ്പ് കമ്മീഷൻ അഭൂതപൂർവ്വമായ പ്രതിസന്ധിയിലോ പിളർപ്പിലോ ആണ്” എന്ന നിഗമനത്തില്‍ എത്താനാണ് ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിക്കുന്നത്. ആദ്യത്തേതിൽ നിന്ന് രണ്ടാമത്തേത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്ന മട്ടിലാണ് അവരുടെ അവതരണം.

പൊള്ളയായ ഇന്ത്യന്‍ എക്സ്പ്രസിന്റെ അവകാശവാദം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങല്‍ ആ വിയോജിപ്പുകൾ ആഭ്യന്തര കുറിപ്പുകളിലൂടെയും ആശയവിനിമയങ്ങളിലൂടെയുമാണ് രേഖപ്പെടുത്തിയതെന്ന് പത്രം തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു സ്ഥാപനത്തിനുള്ളിൽ ആശങ്കകൾ ഉന്നയിക്കാൻ കമ്മീഷണർമാർക്ക് ലഭ്യമായ മാർഗ്ഗങ്ങൾ അവര്‍ ഉപയോഗിച്ചു എന്നേയുള്ളൂ. .ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) അവരുടെ വാര്‍ത്താക്കുറിപ്പില്‍ ഇപ്പോൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്: ആഭ്യന്തര കുറിപ്പുകളും നിരീക്ഷണങ്ങളും കമ്മീഷനിലെ വീഴ്ചകള്‍ വരാതിരിക്കാനുള്ള നടപടിക്രമങ്ങളുടെ (checks and balances) ഭാഗമാണ്. എല്ലാ ഔദ്യോഗിക ഉത്തരവുകൾക്കും തീരുമാനങ്ങൾക്കും ഭരണപരമായ നിർദ്ദേശങ്ങൾക്കും നിയമപരമായ സാധുതയുണ്ടെന്നും, 2023-ലെ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് അവ നടപ്പിലാക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ, നിയമപരമായ ചട്ടക്കൂട് തന്നെ വിയോജിപ്പുകൾ ഉണ്ടാകാനുള്ള സാധ്യതയെ കണക്കിലെടുക്കുന്നുണ്ട്.

2023-ലെ നിയമത്തിലെ 18-ാം വകുപ്പ് അനുസരിച്ച്, കമ്മീഷന്റെ പ്രവർത്തനങ്ങൾ കഴിയുന്നത്ര ഏകകണ്ഠമായാണ് നടത്തേണ്ടത്; അതേസമയം, കമ്മീഷണർമാർക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളിൽ ഭൂരിപക്ഷ തീരുമാനപ്രകാരം നടപടിയെടുക്കാനും വ്യവസ്ഥയുണ്ട്.

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് നിയമപരമായിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു സ്ഥാപനത്തിൽ, അത്തരം അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നു എന്നതില്‍ യാതൊരു തെറ്റുമില്ല. അത് ഒരിയ്‌ക്കലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ തകർച്ചയുടെ തെളിവല്ല.

ആരുടെ അഭിപ്രായപ്രകാരമാണ് ‘നിയമവിരുദ്ധം’ ആകുന്നത്?

‘ഫോം 6’ (Form 6) സംബന്ധിച്ച വിവാദം ‘ഇന്ത്യൻ എക്സ്പ്രസ്’ വിഷയത്തെ അവതരിപ്പിച്ച രീതിയിലെ പ്രശ്നത്തിന് കൂടുതൽ വ്യക്തമായ ഉദാഹരണം നൽകുന്നു. പുതിയ വോട്ടർമാരോട്, അവരോ അവരുടെ മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ മുൻകാല വോട്ടർ പട്ടികയിൽ (SIR) ഉൾപ്പെട്ടിരുന്നോ എന്ന് ചോദിക്കുന്ന തരത്തിൽ ഓൺലൈൻ ‘ഫോം 6’-ൽ മാറ്റം വരുത്തിയെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഈ മാറ്റത്തെ കമ്മീഷണർ വിവേക് ​​ജോഷി എതിർത്തുവെന്നും, തുടർന്ന് സുഖ്ബീർ സിംഗ് സന്ധു ഇതിനെ “അംഗീകാരമില്ലാത്തത്” എന്നും “നിയമവിരുദ്ധം” എന്നും വിശേഷിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഒരു കമ്മീഷണർ ഈ മാറ്റത്തെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചു” എന്ന് പറയുന്നതും, “തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമവിരുദ്ധമായി ഫോം 6-ൽ മാറ്റം വരുത്തി” എന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. .

കമ്മീഷണര്‍ ഫോം6ലെ മാറ്റത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു എന്നത് ശരിയാണ്. പക്ഷെ അതുകൊണ്ട് ഫോം6ല്‍ വരുത്തിയ മാറ്റത്തെ എങ്ങിനെ നിയമവിരുദ്ധമായി മാറ്റം വരുത്തി എന്ന് പറയാനാകും? കാരണം ഫോം 6ല്‍ വരുത്തിയ മാറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് ഏതെങ്കിലും കോടതി പറഞ്ഞിട്ടില്ല. അത്തരം ഒരു വിധിയും കോടതി പുറപ്പടുവിച്ചിട്ടില്ലെന്നിരിക്കെ ഫോം 6ല്‍ വരുത്തിയ മാറ്റം നിയമവിരുദ്ധമായ മാറ്റം വരുത്തലാണെന്ന് എങ്ങിനെയാണ് ഇന്ത്യന്‍ എക്സ്പ്രസ് ലേഖികയ്‌ക്ക് പറയാന്‍ കഴിയുക ?
ഫോം 6-ൽ മാറ്റം വരുത്തുന്നതിനുള്ള കൃത്യമായ നിയമപരമായ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ബാധകമായ ചട്ടങ്ങളും മാറ്റം വരുത്താൻ ഉപയോഗിച്ച നിയമപരമായ അധികാരവും ചൂണ്ടിക്കാട്ടി അത് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്. അതില്‍ തെറ്റുണ്ടെങ്കില്‍ തെളിയിക്കാനും സാധിക്കും. പക്ഷെ അത് ഇവിടെ നടന്നിട്ടില്ല.

എന്നാൽ, ഒരു കമ്മീഷണർ തന്റെ ആഭ്യന്തര കുറിപ്പിൽ “നിയമവിരുദ്ധം” (illegal) എന്ന വാക്ക് ഉപയോഗിച്ചു എന്നതുകൊണ്ട് മാത്രം വാർത്താ തലക്കെട്ടിൽ ആ വാക്ക് ഉൾപ്പെടുത്തുക വഴി തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് വലിയ തെറ്റിദ്ധാരണ സാധാരണക്കാര്‍ക്കിടയില്‍ വരുത്താനാണ് ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിച്ചത്.

‘ദൽഹി വോട്ടർ ഡാറ്റാബേസിന്റെ നിയന്ത്രണം ഏറ്റെടുത്തു’ എന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ ആരോപണം പരമാബദ്ധം

വോട്ടർ പട്ടികയുടെ ഡാറ്റാബേസുകൾ “കേന്ദ്രീകൃതമാക്കുന്നു” (centralisation) എന്നതാണ് ഇന്ത്യന്‍ എക്സപ്രസ് അന്വേഷണത്തിലെ ഏറ്റവും നിർണായകമായ അവകാശവാദം. ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് അനുസരിച്ച്, വോട്ടർ പട്ടികാ സംവിധാനത്തിലേക്ക് സംസ്ഥാനതല ഉദ്യോഗസ്ഥർക്ക് “ശരിയായതും പൂർണ്ണവുമായ പ്രവേശനം” (access) ഇല്ലെന്ന ആശങ്ക കമ്മീഷണർമാർ ഉന്നയിക്കുകയും, ഡാറ്റാബേസ് ക്രമേണ കേന്ദ്രീകൃതമാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്ന് പത്രം അവകാശപ്പെടുന്നു.. തുടർന്ന്, ERO-മാരുടെ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ) തീരുമാനങ്ങളെ ഫലപ്രദമായി മറികടക്കാൻ ECINet-ന് കഴിയുമെന്നും, ഇതിനെ ECI ആസ്ഥാനത്ത് അധികാരം കേന്ദ്രീകരിക്കുന്ന നടപടിയായി വിശേഷിപ്പിക്കാമെന്നും പത്രം പറയുന്നു.

പത്രത്തിന്റെ ഈ അവകാശവാദം എത്രത്തോളം ശരിയാണ് ? വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരിയല്ല എന്ന് തെളിയും.

അധികാരം കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചുള്ള ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടിലെ അവകാശവാദത്തെക്കുറിച്ച് ഓപ് ഇന്ത്യ എന്ന ഓണ്‍ലൈന്‍ മീഡിയയിലെ റിതിക ചന്ദോള രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോട് സംസാരിച്ചു. തങ്ങളുടെ നിയമപരമായ അധികാരങ്ങൾ ECI-യുടെ കേന്ദ്ര ഭരണവിഭാഗം കവർന്നെടുത്തു എന്ന വാദം ഇരുവരും പൂർണ്ണമായും നിഷേധിച്ചു.വോട്ടര്‍പട്ടികയിലെ ഓരോ കൂട്ടിച്ചേർക്കലിനും ഒഴിവാക്കലിനും മാറ്റത്തിനും ഡൽഹിയുടെ അനുമതിക്കായി കാത്തിരിക്കുന്ന, അധികാരമില്ലാത്ത ഉദ്യോഗസ്ഥരായാണ് ഇന്ത്യന്‍ എക്സ്പ്രസ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് തീര്‍ത്തം തെറ്റാണെന്ന് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്റെ അവകാശവാദം തെറ്റിദ്ധാരയുളവാക്കുന്ന ഒന്നാണെന്ന് തെളിയുന്നു.

ECI-യുടെ വെബ്‌സൈറ്റ് തങ്ങളുടെ നിയമപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുവെന്ന വാദത്തെയും ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തള്ളിക്കളഞ്ഞു. തങ്ങളുടെ അധികാരം നഷ്ടപ്പെട്ടിട്ടില്ലെന്ന് ആ ഉദ്യോഗസ്ഥർ തന്നെ പറയുമ്പോൾ, ഇന്ത്യന്‍ എക്സ്പ്രസ് ഉയര്‍ത്തുന്ന ആരോപണം പരമാബദ്ധമാണെന്ന് വരുന്നു.

ECI തങ്ങളുടെ ഔദ്യോഗിക മറുപടിയിലും ഇതേ കാര്യം തന്നെയാണ് വ്യക്തമാക്കിയത്. സൈബർ സുരക്ഷാ-ഓഡിറ്റ് നിയന്ത്രണങ്ങൾക്ക് കീഴിലാണ് ECINet പ്രവർത്തിക്കുന്നതെന്നും, അതേസമയം ERO-മാരും DEO-മാരും ഉൾപ്പെടെയുള്ള നിയമപരമായ അധികാരികൾ വോട്ടര്‍മാരുടെ രജിസ്ട്രേഷനും ഒഴിവാക്കലിനുമുള്ള തങ്ങളുടെ അധികാരം നിയമപ്രകാരം തുടർന്നും വിനിയോഗിക്കുന്നുണ്ടെന്നും അതിൽ പറയുന്നു.

ഒരു കേന്ദ്രീകൃത സാങ്കേതിക പ്ലാറ്റ്‌ഫോം ഉള്ളതിൽ സ്വാഭാവികമായും സംശയാസ്പദമായി ഒന്നുമില്ല.

കോടിക്കണക്കിന് വോട്ടർമാരുള്ള ഒരു ദേശീയ തിരഞ്ഞെടുപ്പ് സംവിധാനത്തിന്, പരസ്പരബന്ധമില്ലാത്ത സ്പ്രെഡ്‌ഷീറ്റുകളിലും അതത് ജില്ലകളിലെ ഒറ്റപ്പെട്ട കമ്പ്യൂട്ടറുകളിലും മാത്രം ആശ്രയിച്ച് പ്രായോഗികമായി പ്രവർത്തിക്കാനാവില്ല. കേന്ദ്രീകൃത സാങ്കേതികവിദ്യ ഇതിന് ആവശ്യമാണ്. അതിനര്‍ത്ഥം ആ കേന്ദ്രീകൃത സാങ്കേതികവ വിദ്യ കേന്ദ്രീകൃതഅധികാരകേന്ദ്രമാണ് എന്ന് വാദിക്കുന്നത് ശരിയല്ല. ഇതാണ് ഇന്ത്യന്‍ എക്സ്പ്രസ് ചെയ്യാന്‍ ശ്രമിച്ചത്.

ഗോവയിലെ സംഭവം

ഗോവയിലെ ഒരു സംഭവം ഇന്ത്യന്‍ എക്സ്പ്രസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് ഒരുപക്ഷേ സോഫ്റ്റ്‌വെയർ തകരാറാണെന്ന് തെളിയിച്ചേക്കാം. എന്നാൽ അത് അധികാരം പിടിച്ചെടുക്കലാണെന്ന് തെളിയിക്കുന്നതിന് തുല്യമല്ല. ആ പത്രം നൽകിയ ഗോവയിലെ ഉദാഹരണം പരിശോധിക്കേണ്ടതുണ്ട്.

രേഖകൾ പരിശോധിച്ച ശേഷം 97 വോട്ടർമാർ അർഹരാണെന്ന് ERO-മാർ കണ്ടെത്തിയെങ്കിലും, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവരുടെ തീരുമാനങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യം സോഫ്റ്റ്‌വെയറിൽ ഉണ്ടായിരുന്നില്ലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ട് ചെയ്തതുപോലെയാണ് സംഭവിച്ചതെങ്കിൽ, അതൊരു ഗുരുതരമായ ഭരണപരവും സാങ്കേതികവുമായ പ്രശ്നമാണ്. എങ്കിലും, തെളിവുകൾ എന്താണ് സൂചിപ്പിക്കുന്നത് എന്ന കാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്. ഒരു പ്രത്യേക ഭരണപരമായ തീരുമാനം ഉൾക്കൊള്ളുന്നതിൽ സോഫ്റ്റ്‌വെയർ സംവിധാനം പരാജയപ്പെടുന്നത് സോഫ്റ്റ്‌വെയറിന്റെയോ പ്രവർത്തനരീതിയുടെയോ (workflow) പരാജയമാണ് കാണിക്കുന്നത്. അത് ERO-യുടെ നിയമപരമായ അധികാരം ECI ആസ്ഥാനത്തേക്ക് കൈമാറ്റം ചെയ്യപ്പെട്ടു എന്നതിന്റെ തെളിവല്ല.

അവസാനത്തേത് (അധികാരം കൈമാറ്റം ചെയ്യപ്പെട്ടു എന്നത്) സ്ഥാപിക്കുന്നതിന്, ആരാണ് യഥാർത്ഥത്തിൽ അധികാരം വിനിയോഗിച്ചത്, ഏത് അധികാരപരിധിയിലാണ് അത് ചെയ്തത്, ERO-യെ നിയമപരമായി അതിൽ നിന്ന് തടഞ്ഞിരുന്നോ എന്നിവ വ്യക്തമാക്കേണ്ടതുണ്ട്. ‘ഇന്ത്യൻ എക്സ്പ്രസ്’ ആ തെളിവ് പരിശോധനാ ഘട്ടങ്ങളെ വളരെ വേഗത്തിൽ മറികടന്നുപോകുന്നതായി തോന്നുന്നു.

’13 കോടി വോട്ടർമാരെ ഒഴിവാക്കി’ എന്ന തലക്കെട്ടിലൂടെ പ്രകോപനം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിക്കുമ്പോള്‍

30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കരട് വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയിലധികം പേരുകൾ SIR നീക്കം ചെയ്തതായി റിപ്പോർട്ട് എടുത്തുപറയുന്നു. ആ സംഖ്യ വളരെ വലുതായി തോന്നുന്നു. അത് വലുതുമാണ്. എന്നാൽ ഇതൊരു ‘ഡ്രാഫ്റ്റ് റോൾ’ (കരട് വോട്ടർ പട്ടിക) സംബന്ധിച്ച കണക്ക് മാത്രമാണ്.

കരട് വോട്ടർ പട്ടികയിൽ ഒരു പേര് ഇല്ലെന്നതുകൊണ്ട് മാത്രം, യഥാർത്ഥ വോട്ടറുടെ വോട്ടവകാശം ശാശ്വതമായും അന്തിമമായും നഷ്ടപ്പെട്ടു എന്ന് അർത്ഥമാക്കുന്നില്ല. വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയിൽ മരിച്ച വോട്ടർമാർ, ആവർത്തിച്ചു വന്ന പേരുകൾ (ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ), താമസം മാറിയവർ, മറ്റ് പരിശോധന ആവശ്യമുള്ള വിഭാഗങ്ങൾ എന്നിവരെ കണ്ടെത്തും.

നിശ്ചിത നടപടിക്രമങ്ങൾക്ക് ശേഷമുള്ള അന്തിമ ഒഴിവാക്കലും കരട് പട്ടികയിൽ നിന്നുള്ള നീക്കം ചെയ്യലും തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അങ്ങിനെ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇന്ത്യന്‍ എക്സ്പ്രസ് ഈ 13 കോടിയില്‍ ഇത്രയ്‌ക്ക് കസര്‍ത്ത് കാണിക്കില്ലായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കാൻ ഈ 13 കോടി എന്ന സംഖ്യയെ പെരുപ്പിച്ച് കാട്ടുകായണ് ഇന്ത്യന്‍ എക്സ്പ്രസ് ചെയ്യുന്നത്.

പശ്ചിമ ബംഗാളിൽ ഫയൽ ചെയ്ത അപ്പീലുകളെക്കുറിച്ചും റിപ്പോർട്ട് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്; ജുഡീഷ്യൽ ഉദ്യോഗസ്ഥർ വോട്ടർ പട്ടികയിൽ തിരിച്ചെത്തിച്ച വോട്ടർമാർക്കെതിരെ അപ്പീൽ നൽകാൻ ആര് അനുമതി നൽകി എന്ന് അത് ചോദിക്കുന്നു.

അതൊരു ന്യായമായ ചോദ്യമാണ്. എന്നാൽ ആ അപ്പീലുകൾ കൃത്യമായി ആരാണ് ഫയൽ ചെയ്തത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് തന്നെ സമ്മതിക്കുന്നുണ്ട്. അപ്പീലുകള്‍ ഫയല്‍ ചെയ്തതില്‍ നിയമവിരുദ്ധമായ നടപടി നടന്നു എന്നതിന് ഇന്ത്യന്‍ എക്സ്പ്രസ് ഒരു തെളിവും കാണിക്കുന്നില്ല.

‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് സൗകര്യപൂർവ്വം അവഗണിക്കുന്ന കാര്യങ്ങൾ

ECI-യുടെ (തിരഞ്ഞെടുപ്പ് കമ്മീഷൻ) മറുപടിയിൽ മറ്റൊരു പ്രധാന വസ്തുത കൂടിയുണ്ട്.

കഴിഞ്ഞ 10 മാസത്തിനിടയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍ രേഖപ്പെടുത്തിയ ചില ആഭ്യന്തര വിയോജനകുറിപ്പുകൾക്ക് ‘ഇന്ത്യൻ എക്സ്പ്രസ്’ പ്രാധാന്യം നൽകുന്നു. അതേ സമയം ഇക്കാലയളവില്‍ ഈ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളും ഒരേ സ്വരത്തില്‍ എടുത്ത നൂറായിരം തീരുമാനങ്ങളെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ഒന്നും മിണ്ടുന്നില്ല. ഇവര്‍ മൂന്നും പേരും ഇക്കാലയളവില്‍ ഒന്നിച്ചെടുത്ത തീരുമാനങ്ങൾ, നിർദ്ദേശങ്ങൾ, നടപടികൾ എന്നിവയെ ഇന്ത്യന്‍ എക്സ്പ്രസ് അവഗണിച്ചുവെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ അവരുടെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കാലയളവില്‍ ഏകദേശം 40 പുതിയ നടപടികൾ കൊണ്ടുവരികയും വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പൂർണ്ണ കമ്മീഷൻ ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളുടെ ഫലമായിരുന്നു ഇവയെല്ലാം. എന്നാല്‍ ചില കാര്യങ്ങളിലെ വിയോജിപ്പുകള്‍ മാത്രം ഇന്ത്യന്‍ എക്സ്പ്രസ് പെരുപ്പിച്ച് കാട്ടുകയായിരുന്നു.

പൂർണ്ണ കമ്മീഷൻ തീരുമാനങ്ങൾ എടുക്കുകയും നടപടികൾക്ക് അംഗീകാരം നൽകുകയും വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുകയും ചെയ്യുമ്പോൾ, വിയോജിപ്പുള്ള കുറിപ്പുകൾ മാത്രം തിരഞ്ഞെടുത്ത് അവയെ മുഴുവൻ കഥയാക്കി അവതരിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്,. ബീഹാർ, കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വിപുലമായ ഭരണസംവിധാനങ്ങളെയും കമ്മീഷന്റെ അംഗീകാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് അടുത്തിടെ വലിയ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയ കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പ്രത്യേകം എടുത്തുപറയുന്നു. ഇതെല്ലാം ഇന്ത്യന്‍ എക്സ്പ്രസ് അവഗണിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരു പ്രതിസന്ധിയുണ്ട് എന്ന് പെരുപ്പിച്ച് കാണിക്കാനാണ് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ ആഗ്രഹിച്ചത്; പക്ഷെ അങ്ങിനെ പ്രതിസന്ധിയുള്ള ഒരു സ്ഥാപനത്തിന് ഇത്രയും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കുറ്റമറ്റ രീതിയില്‍ നടത്തിയെങ്കില്‍ അതിനര്‍ത്ഥം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു എന്ന് തന്നെയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിൽ തെറ്റില്ല. വാസ്തവത്തിൽ, തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായ പദവി വഹിക്കുന്നവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ അത് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിയോജിച്ച് രേഖപ്പെടുത്തിയ ആഭ്യന്തര രേഖകളിൽ നിന്ന് ഏറ്റവും ആശങ്കാജനകമായ വ്യാഖ്യാനം കണ്ടെത്താനുള്ള ദുഷ്ടലാക്കാണ് ഇന്ത്യന്‍ എക്സ്പ്രസ് കാണിച്ചത്.

രണ്ട് കമ്മീഷണർമാർ വിയോജിപ്പുകൾ രേഖപ്പെടുത്തിയെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ സ്ഥാപിച്ചിട്ടുണ്ട്. ‘ഫോം 6’-നെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗോവയിലെ സോഫ്റ്റ്‌വെയർ വിഷയത്തെക്കുറിച്ചും ചില അപ്പീലുകൾക്ക് അനുമതി നൽകിയതിനെക്കുറിച്ചും ന്യായമായ ചോദ്യങ്ങൾ അവർ ഉന്നയിച്ചിട്ടുമുണ്ട്.

എന്നാൽ, ആ വസ്തുതകൾ അവതരിപ്പിച്ചതുകൊണ്ട് മാത്രം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരമായ അധികാരങ്ങൾ ദൽഹിയിലേക്ക് നിയമവിരുദ്ധമായി കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് എങ്ങിനെ പറയാനാവും? തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരിൽ (EROs) നിന്ന് അവരുടെ നിയമപരമായ അധികാരം എടുത്തുമാറ്റി എന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ വാദവും തെറ്റാണ്. കൂടാതെ, ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ “അഭൂതപൂർവ്വമായ തകർച്ച” ഉണ്ടാക്കിയെന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ നിഗമനവും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.

തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു പ്രതിസന്ധിയുണ്ടെന്ന് സ്ഥാപിക്കുകയായിരുന്നു ഇന്ത്യന്‍ എക്സ്പ്രസിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മീ,ണര്‍മാര്‍ എഴുതിയ വിയോജനക്കുറിപ്പുകള്‍ അന്തിമ നിഗമനങ്ങളായി അവതരിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ് ചെയ്തത്. ആഭ്യന്തര വിയോജിപ്പുകൾ കണ്ടെത്തി അവയെ സ്ഥാപനപരമായ തകർച്ചയായി ചിത്രീകരിച്ചു. കേന്ദ്രീകൃതമായ സോഫ്റ്റ്‌വെയർ സംവിധാനം കണ്ടെത്തി അതിനെ രാഷ്‌ട്രീയ നിയന്ത്രണത്തിന്റെ കേന്ദ്രീകരണമെന്ന് തെറ്റായി വ്യാഖ്യാനിച്ചു. .

ഒരു തെരഞ്ഞെുപ്പ് കമ്മീഷന്‍ അംഗത്തിന്റെ ആഭ്യന്തര വിയോജന കുറിപ്പ് ഒരു കോടതി വിധിയല്ല. സോഫ്റ്റ്‌വെയർ പ്രശ്നം അധികാരം പിടിച്ചെടുക്കലിന്റെ തെളിവുമല്ല. അഭിപ്രായവ്യത്യാസമുള്ളതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സ്ഥാപനപരമായ തകർച്ചുണ്ടെന്ന് പറയാനാവില്ല. . അതുപോലെ, വസ്തുതകള്‍ക്ക് വിരുദ്ധമായി സൻസേഷണൽ തലക്കെട്ടുകള്‍ ഉപയോഗിച്ച് പ്രകോപനം ഉണ്ടാക്കാനും ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിച്ചിരിക്കുന്നു. എന്തായാലും ഇന്ത്യന്‍ എക്സ്പ്രസിലെ ലേഖനം ഇന്ത്യയുടെ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വേണം കരുതാന്‍.

Tags: break Election CommissionElection Commissiongyanesh kumarBengal ElectionLatest newsDeep State agendaIndian express articleGyaneshkumar resigns
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

പുതിയ വാര്‍ത്തകള്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.