Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വേദപാഠത്തില്‍ ചരിത്രം കുറിച്ച് ദേവവ്രത്: പത്തൊമ്പതുകാരന് അഭിനന്ദനവുമായി രാജ്യം, മുന്നൂറ് വര്‍ഷത്തിനിടയില്‍ ഇത് അപൂർവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 04:46 pm IST
inIndia

വാരണാസി: ശുക്ലയജുര്‍വേദത്തിലെ മാധ്യന്ദിനി ശാഖ ദണ്ഡക്രമപാരായണത്തിലൂടെ പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച പത്തൊമ്പതുകാരന് അഭിനന്ദനവുമായി രാജ്യം. പൂനെ അഹല്യാനഗര്‍ സ്വദേശി ദേവവ്രത് മഹേഷ് രേഖെ ആണ് വേദമൂര്‍ത്തിയായി പ്രഖ്യാപിക്കപ്പെട്ടത്. മുന്നൂറ് വര്‍ഷത്തിനിടയില്‍ അപൂര്‍വമായാണ് ഒരാള്‍ ഇത്തരത്തിലൊരു സാധന പൂര്‍ത്തിയാക്കിയിട്ടുള്ളൂ എന്ന് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

ദേവവ്രതിന് ഉപഹാരമായി ശൃംഗേരി ശ്രീ ശാരദപീഠം അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ വളയും 1,11,116 രൂപയും സമ്മാനിച്ചു. കാശിയില്‍ നടന്ന വര്‍ണാഭമായി അഭിനന്ദന സമ്മേളനത്തില്‍ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീശ്രീ ഭാരതി തീര്‍ത്ഥ മഹാസ്വാമിജിയുടെയും ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ വിധുശേഖര ഭാരതി മഹാസ്വാമിജിയുടെയും അനുഗ്രഹത്തോടെ ഡോ. തന്‍ഗിരാല്‍ ശിവകുമാര്‍ ശര്‍മ്മ ഉപഹാരം സമ്മാനിച്ചു.

അമ്പത് ദിവസം കൊണ്ടാണ് ദേവവ്രത് മഹേഷ് രേഖെ വേദപഠനത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദണ്ഡക്രമ പാരായണരീതിയില്‍ ശുക്ലയജുര്‍വേദത്തിലെ മാധ്യന്ദിനി ശാഖ പൂര്‍ത്തിയാക്കിയത്. വേദമുകുടം എന്നാണ് പരമ്പരാഗതമായി ഈ രീതി അറിയപ്പെടുന്നത്.

വാരണാസിയില്‍ ചേര്‍ന്ന കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേളയില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദേവവ്രത രേഖെയെ അംഗവസ്ത്രമണിയിച്ച് ആദരിച്ചു. മാധ്യന്ദിനി ശാഖയില്‍ 40 അധ്യായങ്ങളും 2000 മന്ത്രങ്ങളുമാണുള്ളത്. എന്നാല്‍, ദണ്ഡക്രമ പാരായണരീതിയില്‍ 2.5 ദശലക്ഷം മന്ത്രങ്ങളായി വര്‍ധിക്കും. രാംഘട്ട് സാങ്വേദ വിദ്യാലയത്തിലെ പദ്മശ്രീ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് ദേവവ്രത് ഇത് പൂര്‍ത്തിയാക്കിയത്.

ശുക്ല യജുര്‍വേദത്തിന്റെ മാധ്യന്ദിനി ശാഖയുടെ സമാനമായ ഒരു മനഃപാഠ ദണ്ഡക്രമ പാരായണം 200 വര്‍ഷം മുമ്പ് മഹാരാഷ്‌ട്രയിലാണ് നടന്നത്. ദേവവ്രതിന്റേത് ഐതിഹാസിക നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് പോസ്റ്റിലൂടെ അഭിനന്ദിച്ചു. ഈ നേട്ടം ഭാരതീയ ഗുരു പാരമ്പര്യത്തിന്റെ അനുഗ്രഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Punehistoric achievementDevavrat Mahesh Rekhe19 year oldAhalyanagarShuklayajurveda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

India

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.