Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ സുദര്‍ശനചക്രം ശത്രുക്കളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 06:43 am IST
in India
പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ നിന്നും

പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ നിന്നും

ബെംഗളൂരു: ഭാരതത്തിന്റെ സുദര്‍ശനചക്രം ശത്രുക്കളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഡുപ്പിയിലെ ശ്രീ കൃഷ്ണ മഠത്തിലെ ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പരിപാടിയില്‍ ദേശീയസുരക്ഷയെ കുറിച്ച് സംസാരിക്കവേ ഇന്ത്യന്‍ വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് ഭീകരാക്രമണങ്ങള്‍ സംഭവിച്ചാല്‍, സര്‍ക്കാര്‍ കാര്യമായി യാതൊന്നും ചെയ്യുമായിരുന്നില്ല. എന്നാല്‍ ഇത് പുതിയ ഭാരതമാണ്. അത് ആര്‍ക്ക് മുന്നിലും തലകുനിച്ചിട്ടുമില്ല, പൗരന്മാരെ സംരക്ഷിക്കേണ്ടുന്ന അവസരത്തില്‍ അതില്‍നിന്ന് പിന്നോട്ടു പോയിട്ടുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശത്രുക്കളെ ദൂരത്തുനിന്ന് തകര്‍ത്തുകളയാന്‍ സാധിക്കുമെന്നതിനാലാണ് വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന് പുരാണത്തില്‍ പരാമര്‍ശിക്കുന്ന സുദര്‍ശനചക്രം എന്ന വിളിപ്പേര് നല്‍കിയിട്ടുള്ളത്. മേയ്‌മാസത്തില്‍ പാകിസ്ഥാനുമായി നടന്ന സംഘര്‍ഷത്തിനിടെയാണ് ഇത് ആദ്യമായി പ്രയോഗിച്ചത് ഉഡുപ്പിയെ സംബന്ധിച്ചിടത്തോളം രാമമന്ദിറിന്റെ നിര്‍മാണം സവിശേഷമാണ്.

അറിവിന്റെയും ഭക്തിയുടെയും സേവനത്തിന്റെയും പവിത്രമായ സംഗമസ്ഥാനമാണ് ഉഡുപ്പി. ഭക്തര്‍ ചൊല്ലുന്ന ഭഗവദ്ഗീതയിലെ ഓരോ അദ്ധ്യായവും ഓരോ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് 2047 കാലഘട്ടം അമൃതകാലം മാത്രമല്ല, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കാലം കൂടിയാണ്. രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ പത്ത് മണിക്ക് തുടങ്ങിയ ഗീതാപാരായണം ഉച്ചവരെ നീണ്ടു. ഒരു ലക്ഷം ഭക്തര്‍ ഗീതയിലെ ശ്ലോകങ്ങള്‍ പാരായണം ചെയ്തു.

ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ കനകന കിണ്ടി സ്വര്‍ണ്ണം പൂശല്‍ ആരംഭിച്ചു. മഠത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പ ൂജകളിലും ആചാരങ്ങളിലും പങ്കെടുക്കുകയും ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം നേടുകയും ചെയ്തു. കനകന കിണ്ടി സ്വര്‍ണ്ണം പൂശല്‍ പരിപാടിക്ക് അദ്ദേഹം തുടക്കം കുറിച്ചു.

തീര്‍ത്ഥ മണ്ഡപത്തിന്റെ അനാച്ഛാദനത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തു. പിന്നീട്, ലക്ഷകണ്ഠ ഗീത് ഗാനാലാപന പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. മഠത്തില്‍ എത്തിയ ഉടന്‍ തന്നെ പ്രധാനമന്ത്രി മോദി മഠാധിപതികളുമായി ചര്‍ച്ച നടത്തി. മോദിക്ക് മാധവ പാരമ്പര്യ തിലകം നല്‍കി. മഠത്തിനുള്ളിലെ വിവിധ ആരാധനാലയങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

പ ിന്നീട്, മഠത്തില്‍ നിന്ന് ഗീതാ മന്ദിറിലേക്ക് പോയി. ഗീതാ മന്ദിറില്‍ അനന്തപദ്മനാഭന്റെ പുതിയ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. പിന്നീട് ധ്യാന മന്ദിര്‍ സന്ദര്‍ശിച്ചു. പുത്തിഗെ സുഗുണേന്ദ്ര തീര്‍ഥ സ്വാമിജി, പേജാവര്‍ വിശ്വപ്രസന്ന തീര്‍ഥ സ്വാമിജി, പുത്തിഗെ സുശ്രീന്ദ്ര തീര്‍ഥ സ്വാമിജി, ശിരൂര്‍ വേദവര്‍ധന തീര്‍ഥ സ്വാമിജി, കുക്കെ സുബ്രഹ്‌മണ്യ വിദ്യാപ്രസന്ന തീര്‍ഥ സ്വാമിജി എന്നിവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി കനകദാസന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

ദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങി. വിമാനത്താവളത്തിലെത്തിയ മോദിയെ മംഗളൂരു ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു സ്വീകരിച്ചു. പിന്നീട്, സൈനിക ഹെലികോപ്റ്ററില്‍ മോദി ഉഡുപ്പിയിലേക്ക് യാത്രയായി. സൈനിക ഹെലികോപ്റ്ററില്‍ ഉഡുപ്പിയിലെത്തിയ മോദി ഒരു കിലോമീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു.

 

Tags: Narendra Modiuduppi Sri Krishna Math
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.