Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍; ആരോഗ്യ രംഗത്തെ മാതൃസ്ഥാപനം പ്ലാറ്റിനം ജൂബിലിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 04:18 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നവംബര്‍ 27ന് എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. 1951-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ വളര്‍ച്ചയിലും കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിനും നിര്‍ണായക സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്നും പഠിച്ച ഡോക്ടര്‍മാര്‍ ലോകത്തെമ്പാടും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തെ മുന്‍നിര മെഡിക്കല്‍ വിദ്യാഭ്യാസ, ചികിത്സാ സ്ഥാപനങ്ങളിലൊന്നായി മെഡിക്കല്‍ കോളേജ് വളര്‍ന്നു. ഈ കാലഘട്ടത്തില്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗം സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. എസ്.എ.ടി. ആശുപത്രി രാജ്യത്തെ 10 ആശുപത്രികളിലൊന്നായി അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയിലും ഉള്‍പ്പെട്ടു. മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ആദ്യമായി ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെട്ടു.

125 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന വിശാലമായ ക്യാമ്പസാണ് മെഡിക്കല്‍ കോളേജ്. സംസ്ഥാനത്തെ വിവിധ ജില്ലകള്‍ക്ക് പുറമേ അതിര്‍ത്തിക്കടുത്തുള്ള തമിഴ്‌നാട്ടിലെ ജില്ലകള്‍ക്കും പ്രധാന ആശ്രയമാണ് മെഡിക്കല്‍ കോളേജ്. പ്രതിദിനം 8,000ത്തോളം പേര്‍ ഒപിയിലും 500 ഓളം പേര്‍ ഐപിയിലുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്എടിയിലുമായി പുതുതായി ചികിത്സ തേടുന്നു. 250 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന എം.ബി.ബി.എസ് കോഴ്‌സിന് പുറമെ 24 സ്‌പെഷ്യാലിറ്റികളും, 16 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

നഴ്‌സിംഗ് കോളേജ്, ദന്തല്‍ കോളേജ്, ഫാര്‍മസി കോളേജ്, പ്രിയദര്‍ശിനി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍, ചെസ്റ്റ് ഹോസ്പിറ്റല്‍, റീജിയണല്‍ ലിംബ് ഫിറ്റിങ്ങ് സെന്റര്‍, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി, പാങ്ങപ്പാറ അര്‍ബന്‍ ഹെല്‍ത്ത് യൂണിറ്റ്, വക്കം റൂറല്‍ ഹെല്‍ത്ത് യൂണിറ്റ് എന്നിവ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, അച്യുതമേനോന്‍ റിസര്‍ച്ച് സെന്റര്‍, ആര്‍സിസി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളും ഈ ക്യാമ്പസിലാണ്.

മെഡിക്കല്‍ കോളേജില്‍ വലിയ വികസനമാണ് ഈ കാലഘട്ടത്തില്‍ സാധ്യമാക്കിയത്. 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ഫീറ്റല്‍ മെഡിസിന്‍, പീഡിയാട്രിക് ഗ്യാസ്ട്രോ, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിച്ചു.

കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി. സ്‌ട്രോക്ക് സെന്ററും ഇന്റെര്‍വെന്‍ഷനല്‍ ന്യൂറോളജിയും യാഥാര്‍ത്ഥ്യമാക്കി. ആദ്യമായി കാന്‍സര്‍ രോഗികള്‍ക്ക് നൂതന റേഡിയേഷന്‍ നല്‍കുന്ന ഉപകരണമായ ലിനാക് സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക് സ്ഥാപിച്ചു. 7.3 കോടി രൂപ ചെലവില്‍ സ്‌പെക്റ്റ് സ്‌കാന്‍ സ്ഥാപിച്ചു.

എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. എമര്‍ജന്‍സി മെഡിസിന്‍ മൂന്ന് പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. പീഡിയാട്രിക് നെഫ്രോളജി ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് രണ്ട് സീറ്റുകള്‍ അനുമതി ലഭ്യമാക്കി. പള്‍മനറി മെഡിസിനില്‍ ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് രണ്ട് സീറ്റുകള്‍ അനുമതി ലഭ്യമാക്കി.

ആദ്യമായി ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു ഇ ബസ് സംവിധാനം, സ്‌കില്‍ ലാബ്, മുലപ്പാല്‍ ബാങ്ക് എന്നിവ സ്ഥാപിച്ചു. എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. നട്ടെല്ല് നിവര്‍ത്തുന്ന സ്‌കോളിയോസിസ് സര്‍ജറി ആരംഭിച്ചു. 2024-25 സാമ്പത്തിക വര്‍ഷം 125 കോടിയോളം രൂപയുടെ സൗജന്യ ചികിത്സയാണ് വിവിധ ആരോഗ്യ ക്ഷേമ പദ്ധതികള്‍ വഴി രോഗികള്‍ക്ക് ലഭ്യമാക്കിയത്.

Tags: Medical CollegeThiruvananthapurammedical education75th yearEstablished in 1951Historic institution
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.