Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ആയുധം വെച്ച് കീഴടങ്ങാന്‍ സമയം വേണം”- മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് മാവോയിസ്റ്റ് നേതാവിനെക്കൊണ്ട് കത്തയപ്പിച്ചത് ആരുടെ ബുദ്ധി?

ആയുധം വെച്ച് കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മാവോയിസ്റ്റ് നേതാവ്. മഹാരാഷ്‌ട്ര, ഛത്തീസ് ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് മാവോയിസ്റ്റ് നേതാവ് തുറന്ന കത്തയച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 12:24 am IST
inIndia

മുംബൈ: ആയുധം വെച്ച് കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മാവോയിസ്റ്റ് നേതാവ്. മഹാരാഷ്‌ട്ര, ഛത്തീസ് ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് മാവോയിസ്റ്റ് നേതാവ് തുറന്ന കത്തയച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരായ സൈനിക-പൊലീസ് നടപടി ശക്തമാക്കുന്നതിനിടയിലാണ് മാവോയിസ്റ്റുകളുടെ പുതിയ തന്ത്രം. ഇത് രക്ഷപ്പെടാനുള്ലള സമയം ലഭിക്കാന്‍ മാവോയിസ്റ്റുകള്‍ മുന്നോട്ട് വെയ്‌ക്കുന്ന പുതിയ തന്ത്രമാണോ എന്നാണ് കരുതുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകളുടെ പ്രത്യേക മേഖലാകമ്മിറ്റിയുടെ നേതാവ് ആനന്ദാണ് ഈ കത്ത് അയച്ചിരിക്കുന്നത്.

കത്തിന് പിന്നില്‍ ആരുടെയോ കുബുദ്ധി?

2026 ഫെബ്രുവരി 15 വരെ കീഴടങ്ങാന്‍ സമയം വേണമെന്നും അതിനകം ചര്‍ച്ചകളിലൂടെ ജനാധിപത്യപ്രക്രിയയിലേക്ക് വരുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാമെന്നുമാണ് കത്തില്‍ പറയുന്നത്. അതുവരെ മാവോയിസ്റ്റ് വിരുദ്ധ സൈനിക നടപടി നിര്‍ത്തിവെയ്‌ക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഈ കത്ത് അസാമാന്യ ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇനി ഇത് സുപ്രീംകോടതിയില്‍ വരെ ഒരു നിയമയുദ്ധത്തിന് വഴിയൊരുക്കാനാണ് ശ്രമമെന്നും കരുതുന്നു. ഈ സമയത്തില്‍ കൂടുതല്‍ ആയുധസന്നാഹങ്ങളോടെ ആഞ്ഞടിക്കാനാണ് മാവോയിസ്റ്റുകളുടെ ഈ കത്തിന് പിന്നിലെ ഗൂഢതന്ത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹിദ്മ എന്ന അതിഭീകരമാവോയിസ്റ്റ് നേതാവിനെ കഴിഞ്ഞ ദിവസം വധിച്ചതോടെ ഇനി മാവോയിസ്റ്റുകള്‍ക്ക് രക്ഷയില്ല എന്ന സ്ഥിതിവിശേഷം വന്നിരിക്കുകയാണ്. വികസിത ഇന്ത്യയില്‍ ചുവന്ന ഭീകരതയ്‌ക്ക് സ്ഥാനമില്ലെന്നാണ് മോദി സര്‍ക്കാരിന്റെ നയം.

2026 മാര്‍ച്ചിന് മുന്‍പ് മുഴുവന്‍ മാവോയിസ്റ്റുകളെയും കൊന്നൊടുക്കി മാവോയിസ്റ്റ് മുക്ത ഭാരതം സൃഷ്ടിക്കുമെന്നതാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ തിട്ടൂരം. ലോകമാകെ തള്ളിക്കളഞ്ഞ ചുവപ്പ് ഭീകരത ഇന്ത്യയില്‍ ഇനി ആവശ്യമില്ലെന്നതാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന നിലപാട്. വനപ്രദേശങ്ങളില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ ലക്ഷ്യം ഗോത്രവര്‍ഗ്ഗക്കാരുടെ ക്ഷേമമല്ല, പകരം ലോകമാകെ തള്ളിക്കളഞ്ഞ ഇടത് തീവ്ര നിലപാട് നിലനിര്‍ത്തുക എന്നത് മാത്രമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മാവോയിസ്റ്റുകളുടെ സാന്നിധ്യം കാരണം ഈ ഗോത്രമേഖലകളിലേക്ക് വികസനം എത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യം ഭാവിയില്‍ ഉണ്ടാകരുതെന്നും മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. നക്സല്‍ മേഖലകളില്‍ വികസനം എത്താത്തതിന്റെ കാരണം നക്സലുകള്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. നക്സലിസമെന്ന ആശയത്തെ പരിപോഷിപ്പിക്കുന്നവര്‍, അവര്‍ക്ക് നിയസഹായം എത്തിക്കുന്നവര്‍, അവര്‍ക്ക് ധനസഹായം എത്തിക്കുന്നവര്‍ എന്നിവരെയെല്ലാം സര്‍ക്കാര്‍ തുറന്നുകാണിച്ചുകൊണ്ടിരിക്കുകയാണ്. മതപരിവര്‍ത്തന ലോബികള്‍, ചില പരമ്പരാഗത രാഷ്‌ട്രീയപാര്‍ട്ടികള്‍, എന്‍ജിഒകള്‍ എന്നിവര്‍ മാവോയിസ്റ്റുകളെ അവരുടെ ആവശ്യങ്ങള്‍ക്ക് ദുരപയോഗം ചെയ്യുകയും ചെയ്യുന്നു. ഇതെല്ലാം അവസാനിപ്പിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ ശക്തമായ പൊലീസ് ഓപ്പറേഷന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത മാവോയിസ്റ്റുകള്‍ പുതിയൊരു തന്ത്രം ആവിഷ്കരിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഛത്തീസ് ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരിക്കുകയാണ്. മാവോയിസ്റ്റ് ഭീകരത ഏറ്റവുമധികം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍പ്പെട്ടവയാണ് മഹാരാഷ്‌ട്രയും മധ്യപ്രദേശും ഛത്തീസ് ഗഡും.

മാവോയിസ്റ്റുകളെ തീര്‍ക്കാനായി ഓപ്പറേഷന്‍ ബ്ലാക് ഫോറസ്റ്റ് എന്ന ദൗത്യം നടപ്പാക്കിത്തുടങ്ങിയപ്പോള്‍ നിരവധി ഇടത് പാര്‍ട്ടികള്‍ മാവോയിസ്റ്റുകളെ രക്ഷിക്കാന്‍ മുന്നോട്ട് വന്നിരുന്നു. പക്ഷെ മോദി സര്‍ക്കാര്‍ അവര്‍ക്ക് മുന്‍പില്‍ മുട്ടുമടക്കിയില്ല. തെലുങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവും മാവോയിസ്റ്റുകള്‍ക്കായി ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെയ്‌ക്കാന്‍ തയ്യാറായില്ല. മതപരിവര്‍ത്തനലോബികളും പല രീതികളില്‍ നക്സലിസത്തെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നിരുന്നു. മതപരിവര്‍ത്തനലോബികള്‍ നക്സലൈറ്റുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ വനപ്രദേശങ്ങളിലെ ഗോത്രമേഖലയില്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തിയത്. ഇനിയും ഇത് തുടരാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ വരെ തെരുവില്‍ ഇറക്കിച്ച് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിന് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു. മാവോയിസ്റ്റുകളും അവരെ പിന്തുണയ്‌ക്കുന്നവരും അവസാന ശ്വാസം വരെ മാവോയിസ്റ്റുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളായാണ് ഇതിനെ കാണുന്നത്.

Tags: Anand Naxal leaderOperation black forestmaharashtraMadhyapradeshchattisgarhmaoistsMaoist mukt BharatNaxal mukt bharatHidma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

News

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.