Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയണം വെറ്റിലയുടെ മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 07:04 am IST
in Samskriti

വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. സംസ്‌കൃതത്തില്‍ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജന്‍മദേശം ഭാരതമാണ്. എല്ലാ മംഗളകാര്യങ്ങള്‍ക്കും ഭാരതീയര്‍ക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.

വെറ്റിലയില്‍ ജീവകം സി, തയാമിന്‍, നിയാസിന്‍, റൈബോഫ്‌ലേവിന്‍, കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങള്‍ ഇതാ…

നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്‌ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്‌ക്ക് ആശ്വാസമേകും. മുറിവില്‍ വെറ്റില വച്ച ശേഷം ബാന്‍ഡേജിട്ടാല്‍ മുറിവ് വേഗം ഉണങ്ങും.

വെറ്റിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവല്‍ സാധാരണ നിലയിലാക്കി ഉദരപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റില്‍ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേര്‍ത്ത് വെറ്റില ചതയ്‌ക്കുക. ഈ വെള്ളം ഒരു രാത്രി വയ്‌ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റില്‍ ഇതു കുടിക്കുക. വെറ്റിലയുടെ തണ്ട് ആവണക്കണ്ണയില്‍ മുക്കി സപ്പോസിറ്ററി ആക്കി മലദ്വാരത്തില്‍ വച്ചാല്‍ കുഞ്ഞുങ്ങളുടെ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.

വെറ്റില ദഹനത്തിനു സഹായകമാണ്. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്‌ക്കുന്നതു മുന്‍പു സാധാരണയായിരുന്നു. കുട്ടികളിലെ ദഹനക്കേടു മാറാന്‍ വെള്ളത്തില്‍ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂണ്‍ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങള്‍ക്കു കൊടുത്താല്‍ മതി.

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും വെറ്റില ഉത്തമമാണ്. രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുന്നു. ശരീരത്തില്‍ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുന്നു. വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്‌ക്കുന്നു.

വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നല്‍കുന്നു.

ശ്വാസത്തെ റിഫ്രഷ് ആക്കാന്‍ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കള്‍, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്‌ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.
ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു തുള്ളി വെറ്റിലയെണ്ണ ചേര്‍ത്ത് രാവിലെയും വൈകിട്ടും കവിള്‍കൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.

ശ്വസന പ്രശ്‌നങ്ങള്‍ക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്‌ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയില്‍ കടുകെണ്ണ തേയ്‌ക്കുക, ഇതു ചൂടാക്കി നെഞ്ചില്‍ വച്ചാല്‍ ശ്വാസംമുട്ടല്‍ കുറയും. കൂടാതെ ഏലയ്‌ക്ക, ഗ്രാമ്പു, പട്ട, വെറ്റില ഇവ രണ്ടു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ഒന്നര കപ്പ് ആക്കുക. ഇത് അരിച്ച് ദിവസം മൂന്നു നേരം കുടിച്ചാല്‍ ആശ്വാസം ലഭിക്കും.

ചുമയ്‌ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയില്‍ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. ഇതു ചുമ മൂലമുണ്ടാകുന്ന ഇന്‍ഫ്‌ലമേഷന്‍ കുറയ്‌ക്കുന്നു. വെറ്റില ഒരു കഫ്‌സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക. ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക. കുറച്ചു ദിവസം ഉപയോഗിച്ചാല്‍ ചുമ പമ്പ കടക്കും. വെറ്റില ബ്രോങ്കൈറ്റിസിനും ഉത്തമപ്രതിവിധിയാണ്.

വെറ്റില നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാകുന്നു. പോളിഫിനോളുകള്‍, പ്രത്യേകിച്ചും ചവികോള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇത് അണുക്കളില്‍ നിന്നും സംരക്ഷിക്കുന്നു.

പുറംവേദന കൊണ്ട് വിഷമിക്കുന്നവര്‍ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലനീര് വെളിച്ചെണ്ണയില്‍ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടിയാല്‍ ആശ്വാസം ലഭിക്കും. പേശീവേദനയ്‌ക്കും നീര്‍ക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്.

വെറ്റിലയില്‍ അടങ്ങിയ ചില ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്‌ക്കുന്നു. അതിനാല്‍ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കുന്നുണ്ട്. ഇത് നല്ലൊരു ഡൈയൂറെറ്റിക് ആണ്. ഒരു വെറ്റില ചതച്ച് നീരെടുക്കുക. ഇതു കുറച്ചു നേര്‍പ്പിച്ച പാലില്‍ ചേര്‍ത്തു കഴിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇതു സഹായിക്കുന്നു. മൂത്രതടസം മാറാനും ഉത്തമമാണ്.

ഒരുടീസ്പൂണ്‍ വെറ്റില നീരില്‍ തേന്‍ ചേര്‍ത്താല്‍ ഒരു ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാല്‍ ഉന്‍മേഷം ലഭിക്കും. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാന്‍ വെറ്റിലനീര് നെറ്റിയില്‍ പുരട്ടിയാല്‍ മതി.

ചര്‍മരോഗങ്ങള്‍ക്കും വെറ്റില ഗുണം ചെയ്യും. അലര്‍ജികള്‍, ചൊറിച്ചില്‍, വ്രണങ്ങള്‍, ശരീര ദുര്‍ഗന്ധം ഇവയ്‌ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ആശ്വാസം തരും. കുറച്ച് വെറ്റില ചതച്ചതില്‍ മഞ്ഞള്‍ ചേര്‍ത്ത് വേദനയോ അലര്‍ജിയോ ഉള്ളിടത്ത് പുരട്ടിയാല്‍ നല്ലത്. വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

ചെവിവേദനയ്‌ക്കും വെറ്റില ആശ്വാസം നല്‍കും. വെറ്റിലനീര് വെളിച്ചെണ്ണ ചേര്‍ത്ത് രണ്ടു തുള്ളി ചെവിയില്‍ ഇറ്റിച്ചാല്‍ പെട്ടെന്ന് ചെവിവേദന കുറയുമത്രേ. യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങള്‍ക്കും പരിഹാരമാകുന്ന വീട്ടുമരുന്നാണ് വെറ്റില. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കുന്നു.

കുളിക്കുന്ന വെള്ളത്തില്‍ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേര്‍ത്ത് കുളിച്ചാല്‍ ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

എന്തിനും ഒരു മറുവശം ഉണ്ടെന്നു പറയുന്നതു പോലെ വെറ്റിലയ്‌ക്കുമുണ്ട് ദോഷവശവും. വെറ്റില അമിതമായ ചവയ്‌ക്കുന്നത് രസമുകുളങ്ങള്‍ നശിക്കാന്‍ കാരണമാക്കുന്നുണ്ട്. അതുപോലെ മൈഗ്രേന്‍, മാനസിക പ്രശ്‌നങ്ങള്‍, ടിബി, കുടല്‍വ്രണം, ചുഴലി രോഗം ഇവയുള്ളവര്‍ വെറ്റില ഉപയോഗിക്കാന്‍ പാടില്ല എന്നതും ശ്രദ്ധിക്കണം.

സുഗന്ധമുള്ള ഈ വള്ളിച്ചെടിയെ നിങ്ങളുടെ പൂന്തോട്ടത്തിന് അലങ്കാരമാക്കാന്‍ ഇനി വൈകേണ്ട, വെറ്റിലയില്‍ നിന്നു ഗുണഫലങ്ങള്‍ അനുഭവിക്കാനും.

 

Tags: healthgreatness of betel leaf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങള്‍ ഒറ്റപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒറ്റപ്പെടില്ല

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Food

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.