Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്റിബയോട്ടിക് സാക്ഷര കേരളം: എഎംആര്‍ അവബോധ വാരം 2025; നവംബര്‍ 18 മുതല്‍ 24 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 06:04 pm IST
in Kerala, Health

തിരുവനന്തപുരം: ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) അവബോധ വാരാചരണമായ നവംബര്‍ 18 മുതല്‍ 24 വരെ കേരളത്തിലും ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ‘ഇപ്പോള്‍ പ്രവര്‍ത്തിക്കുക: വര്‍ത്തമാനം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും’ (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം.

ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകള്‍ ശക്തിപ്രാപിക്കുകയും അവയ്‌ക്കെതിരെ ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ആന്റിബയോട്ടിക് ദുരുപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

എഎംആര്‍ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്ന് {പമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. രാജ്യത്ത് ആദ്യമായി തുടര്‍ച്ചയായ 4 വര്‍ഷങ്ങളിലും ആന്റിബയോഗ്രാം പുറത്തിറക്കി. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് തടഞ്ഞു. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. ആശുപത്രികളെ ആന്റീബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

പൊതുജനങ്ങളുടെ ശരിയായ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള അവബോധം പരിശോധിക്കാനായി സംസ്ഥാനതലത്തിലും എല്ലാ ജില്ലകളിലും 10 ചോദ്യങ്ങള്‍ അടങ്ങുന്ന ക്യുആര്‍ കോഡ് ലഭ്യമാക്കുന്നു. ഇതിലൂടെ ആന്റിബയോട്ടിക് സാക്ഷരത എത്രയെന്ന് അറിയാനാകും.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1. ആന്റിബയോട്ടിക് മരുന്നുകള്‍ ഫലിക്കാതായാല്‍ കാന്‍സര്‍, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ മാത്രമല്ല ചെറിയ മുറിവില്‍ നിന്നുള്ള അണുബാധപോലും ഗുരുതരമായി മാറിയേക്കാം. ശസ്ത്രക്രിയകള്‍ അസാധ്യമാകും, പ്രസവ ചികിത്സ ദുഷ്‌കരമാകും.

2. ബാക്റ്റീരിയ മൂലമുള്ള ചില രോഗങ്ങള്‍ക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമുള്ളൂ. പനി, ചുമ, ജലദോഷം തുടങ്ങി നമുക്കുണ്ടാകുന്ന രോഗങ്ങള്‍ ഭൂരിഭാഗവും വൈറസുകള്‍ മൂലമാണ്. അവയെ ഭേദമാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്ക് കഴിയില്ല.

3. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.

4. ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അവ വാങ്ങിക്കഴിക്കുകയോ ചെയ്യരുത്

5. ചികിത്സയ്‌ക്ക് ശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ മറ്റൊരു അവസരത്തില്‍ വീണ്ടും ഉപയോഗിക്കരുത്.

6. അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

7. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ പൂര്‍ണമായും കൃത്യമായും കഴിക്കുക. രോഗലക്ഷണങ്ങള്‍ കുറഞ്ഞുവെന്ന കാരണത്താല്‍ അവ ഇടയ്‌ക്കുവെച്ച് നിര്‍ത്തരുത്

8. ഡോക്ടര്‍ ഒരാള്‍ക്ക് നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കരുത്. മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിച്ച മരുന്നുകള്‍ വാങ്ങി കഴിക്കുകയുമരുത്.

9. കോഴി വളര്‍ത്തലിലും കന്നുകാലി വളര്‍ത്തലിലും മത്സ്യകൃഷിയിലും ആന്റിബയോട്ടിക് മരുന്നുകള്‍ വെറ്ററിനറി ഡോക്ടറുടെ നിദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കോഴികളുടെ വളര്‍ച്ചകൂട്ടാനായി ഒരുകാരണവശാലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്.

10. ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും നല്ലത് അണുബാധകള്‍ തടയുകയാണ്. അതിനായി അടിയ്‌ക്കടി കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. പ്രതിരോധ കുത്തിവെയ്‌പ്പുകള്‍ കൃത്യമായി എടുക്കുക.

Tags: Antibiotic Literate KeralaAMR Awareness WeekAct Now: Protect Our PresentSecure Our FutureKerala Health Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

Kerala

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

Kerala

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം
Kerala

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

പുതിയ വാര്‍ത്തകള്‍

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.