Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാര്‍ ജനതയ്‌ക്ക് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരില്‍ വിശ്വാസം ; നിതീഷ് കുമാറിനെ ചൂണ്ടയില്‍ കോര്‍ത്ത് മോദിയെ വീഴ്‌ത്താനുള്ള ഇന്ത്യാസഖ്യ നീക്കം ഭസ്മമായി

243ല്‍ 206 സീറ്റുകള്‍ നേടിക്കൊണ്ടുള്ള ബീഹാറിലെ തെരഞ്ഞെടുപ്പ് വിജയം ദല്‍ഹിയില്‍ മോദിയെ കൂടുതല്‍ കരുത്തനാക്കുകയാണ്. ബീഹാര്‍ വഴി മോദീസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുളള ഇന്ത്യാ സഖ്യത്തിന്റെ നീക്കം ഇതോടെ ഭസ്മമായി എന്ന് പറയാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 10:45 pm IST
inIndia

ന്യൂദല്‍ഹി: നിതീഷ് കുമാറിന്റെ ജെഡിയുവുമായി കൈകോര്‍ത്ത് എന്‍ഡിഎ ബീഹാറില്‍ ഭരിയ്‌ക്കുന്നതോടൊപ്പം കേന്ദ്രത്തില്‍ മോദിയും ചേരുമ്പോഴുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരില്‍ ബീഹാര്‍ ജനത വിശ്വാസമര്‍പ്പിച്ചതിന്റെ ഫലമാണ് 243ല്‍ 206 സീറ്റുകള്‍ വരെ നേടിയ  വിജയം. ഈ അഭൂതപൂര്‍വ്വമായ വിജയം മോദിയെ കൂടുതല്‍ കരുത്തനാക്കുകയാണ്. ബീഹാര്‍ വഴി മോദീസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുളള ഇന്ത്യാ സഖ്യത്തിന്റെ നീക്കം ഇതോടെ ഭസ്മമായി എന്ന് പറയാം.

ബീഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി ഉള്‍പ്പെട്ട മഹാസഖ്യം വിജയിച്ചാല്‍ ജെ ഡി യുവും നിതീഷ് കുമാറും എന്‍ ഡി എ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നും ആയിരുന്നു ഇന്ത്യാസഖ്യം കണക്കുകൂട്ടിയത്. പക്ഷെ എന്‍ഡിഎയുടെ മൃഗീയഭൂരിപക്ഷത്തോടെയുള്ള തുടര്‍ഭരണം ഇന്ത്യാ സഖ്യത്തിന്റെ ഈ ഗൂഢപദ്ധതികള്‍ക്കേറ്റ കനത്ത പ്രഹരം കൂടിയായി.

നിതീഷ് കുമാറിനെ പിണക്കാതെ കൂടെ നിർത്തുകയെന്ന മോദിയുടെ തന്ത്രമാണ് എന്‍ഡിഎയ്‌ക്ക് കൂടുതല്‍ അനുഗ്രഹമായത്. രാഷ്‌ട്രീയത്തില്‍ അഴിമതിക്കറ പുരളാത്ത നിതീഷ് കുമാര്‍ ഇന്ത്യാമുന്നണിയില്‍ എത്തിയാല്‍ അത് വലിയ അപകടമാകും എന്ന് മോദിയിലെ രാഷ്‌ട്രീയനേതാവ് തിരിച്ചറിഞ്ഞു. ബിഹാറില്‍ തേജസ്വിയാദവും രാഹുല്‍ ഗാന്ധിയും കെട്ടിയ മനക്കോട്ടയെല്ലാം തകര്‍ന്നടിയുമ്പോൾ ദല്‍ഹിയില്‍ തന്റെ സിംഹാസനത്തിന് കൂടുതല്‍ ഉറപ്പുള്ള അടിത്തറയൊരുക്കുകയാണ് മോദി. നിമോ എന്ന പേരിട്ട് വിളിക്കുന്ന നിതീഷ് -മോദി റാലികളെ തടയാന്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടുചോരിക്കോ തേജസ്വി യാദവിന്റെ മുസ്ലിം-യാദവ് പ്രീണനങ്ങള്‍ക്കോ സാധിച്ചില്ല.

നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ഇതിനിടെ ഇന്ത്യാസഖ്യം ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. എന്‍ഡിഎ ബീഹാറില്‍ തോറ്റാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ ഉയർത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ ഒരു ശക്തി കെട്ടിപ്പൊക്കാനുള്ള രാഹുല്‍ ഗാന്ധി-തേജസ്വി യാദവ് നീക്കം പൊളിക്കാന്‍ മോദി കഠിനാധ്വാനം ചെയ്തു. രാഹുല്‍ ഗാന്ധി പുറത്തെടുത്ത വോട്ട് ചോരിയോ, ഇന്ത്യാസഖ്യത്തിന്റെ ജാതി വിഭജനം കൊണ്ട് വന്ന് ഹിന്ദു സമുദായത്തെ പിളര്‍ത്താനുള്ള നീക്കമോ, വാരിക്കോരി സ്ത്രീകള്‍ക്ക് യാഥാര്‍ത്ഥ്യബോധമില്ലാതെ ധനസഹായങ്ങള്‍ വീശിയെറിഞ്ഞ തേജസ്വിയാദവിന്റെ പ്രീണനനീക്കങ്ങളോ ഫലം കണ്ടില്ല. പ്രധാനമന്ത്രിയെന്ന നിലയില്‍ തിരക്കുകള്‍ ഉണ്ടായിട്ടും 14 റാലികളിലാണ് മോദി പങ്കെടുത്തത്. അമിത് ഷാ 46 റാലികളില്‍ പങ്കെടുത്തു. നിതീഷ് കുമാറും നൂറുകണക്കിന് റാലികളില്‍ പങ്കെടുത്തു.

കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബീഹാറിലെ എന്‍ഡിഎ വിജയം അനിവാര്യമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 240 സീറ്റിലേക്ക് വീണ ബി ജെ പിക്ക് തെലുങ്കുദേശം പാര്‍ട്ടിയുടെ 16 ഉം ജെ ഡി യുവിന്റെ 12 ഉം ഉള്‍പ്പെടെ 293 എം പിമാരുടെ പിന്തുണയാണുളളത്. ബീഹാറിൽ നാല്‍പതില്‍ 30 സീറ്റിലും വിജയിക്കാന്‍ എന്‍ ഡി എയ്‌ക്ക് കഴിഞ്ഞിരുന്നു. ബീഹാറിലെ ഈ എം പിമാരെ കേന്ദ്രത്തിൽ ഉറപ്പിച്ചു നിർത്താൻ ബീഹാറിലെ വിജയം സഹായിക്കും.

Tags: Bihar Assembly election 2025#BiharElction2025Double engine governmentModi Nitish KumarRJD failure
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ഓർമ്മയുണ്ടായിരിക്കണം; ഓർമ്മിപ്പിക്കുന്നത് ലല്ലുവിന്റെ മകൾ രോഹിണി

India

ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.