Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഹാദിനായി സർവ്വകലാശാല ഉണ്ടാക്കിയ ഭീകരർക്ക് എത്ര സ്ഥാപനങ്ങൾ ഉണ്ടെന്ന് കണ്ടെത്തണം, കേരളത്തിലുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല; ഡോ. കെ എസ് രാധാകൃഷ്ണൻ

ഇസ്ലാമിക് മെഡിക്കൽ ടെററിസം കണ്ടെത്തിയത് കശ്മീരിലായിരുന്നു എങ്കിലും അത് മുളച്ചതും വളർന്നതും ഫരീദാബാദിലെ അൽ ഫലഹ് സർവ്വകലാശാലയിലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ വിമർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 09:13 am IST
in Kerala

കൊച്ചി : ദൽഹി ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഫരീദബാദിലെ അൽ ഫലഹ് സർവകലാശാലയെ അന്വേഷണ ഏജൻസികൾ സംശയ നിഴലിൽ നിർത്തുന്നതിനെ അനുകൂലിച്ച് മുതിർന്ന ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ. ഇസ്ലാമിക് മെഡിക്കൽ ടെററിസം കണ്ടെത്തിയത് കശ്മീരിലായിരുന്നു എങ്കിലും അത് മുളച്ചതും വളർന്നതും
ഫരീദാബാദിലെ അൽ ഫലഹ് സർവ്വകലാശാലയിലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ വിമർശിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :

” ജിഹാദിന് വേണ്ടി ഒരു സർവ്വകലാശാല
തന്നെ ഉണ്ടാക്കിയ ഇസ്ലാമിക ഭീകരർ, ഇന്ത്യയിൽ ഇത്തരം എത്ര സ്ഥാപനങ്ങൾ നിർമ്മിച്ചിട്ടുണ്ട് എന്നതും അന്വേഷിക്കണം. എന്തായാലും ഇതിന്റെ ഒരു ശാഖ കേരളത്തിലുണ്ടാകും
എന്ന കാര്യത്തിൽ സംശയമില്ല.

ഇസ്ലാമിക് മെഡിക്കൽ ടെററിസം കണ്ടെത്തിയത് കശ്മീരിലായിരുന്നു എങ്കിലും അത് മുളച്ചതും വളർന്നതും
ഫരീദാബാദിലെ അൽ ഫലഹ് സർവ്വകലാശാലയിലാണ്.
2014ലാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്. ഉടമകൾ:
അൽ ഫലഹ് ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് ചെയർമാൻ: ജവഹർ
അഹമ്മദ് സിദ്ധിഖീ. ഹരിയാനയിലെ സ്വകാര്യ സർവ്വകലാശാല നിയമം 2014 മെയ് രണ്ടിനാണ് വിജ്ഞാപനമായത്. 2014 ജൂലൈയിൽ ഈ സർവ്വകലാശാല തുടങ്ങാൻ സർക്കാർ അംഗീകാരം നൽകി. വിസ്മയകരമായ കാര്യം സർവ്വകലാശാലക്ക് അംഗീകാരം ലഭിക്കുമ്പോൾ അൽ ഫലഹ് ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്തിരുന്നില്ല എന്നതാണ്. ട്രസ്റ്റ് രജിസ്റ്റർ ചെയ്യപ്പെടുന്നത് 2020ലാണ്. രജിസ്റ്റർ ചെയ്യപ്പെടാത്ത ട്രസ്റ്റിന്റെ കീഴിലുള്ള സർവ്വകലാശാലയ്‌ക്ക് അംഗീകാരം നൽകുമ്പോൾ കോൺഗ്രസുകാരനായ ഭൂപീന്ദ്ര സിംഗ് ഹുഡ ആയിരുന്നു മുഖ്യമന്ത്രി. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആകെ ന്യൂനപക്ഷ ക്ഷേമം നടപ്പിലാക്കുന്ന കാലമായിരുന്നു അന്ന്. ന്യൂനപക്ഷ ക്ഷേമം എന്നാൽ മതമാലികവാദ/ തീവ്രവാദ പ്രീണനം എന്നാണ് സോണിയ ഭരണം നല്കിയിരുന്ന അർത്ഥം.

ന്യൂനപക്ഷ/ അവഗണിക്കപ്പെട്ട/ അടിച്ചമർത്തപ്പെട്ട/ ജനങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ അഭ്യുന്നതിയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. 1997ൽ ഇവർ ഒരു ആശുപത്രിയും ഒരു എൻജിനീയറിംഗ് കോളേജും തുടങ്ങി. 2014ൽ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തപ്പെട്ടു. ഒരു ആശുപത്രി മെഡിക്കൽ കോളേജാക്കി മാറ്റാനുള്ള യോഗ്യത അന്ന് ആ ആശുപത്രിക്ക് ഉണ്ടായിരുന്നില്ല. ഉടൻ തന്നെ സർവ്വകലാശാലാ പദവിയും അവർക്ക് ലഭിച്ചു. മുഹമ്മദ് മുസ്താഖീം റസ്സീദ്, അബ്ദുൾ വാഹിദ് എന്നിവർ ട്രസ്റ്റ് എക്ലിക്യൂട്ടിവ് അംഗങ്ങളായിരുന്നു. ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്ന അൽഫലഹ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ധനസഹായം ഇവർക്ക് ലഭിക്കുന്നുണ്ട്. ഇസ്ലാമിക മതമൗലികവാദ സംഘങ്ങൾക്ക് പ്രവർത്തന ഫണ്ട് നൽകുന്ന സ്ഥാപനമാണത്. കൂടാതെ അറബ് മുസ്ലിം രാജ്യങ്ങളും ആവോളം ഇവരെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. ഇതോടൊപ്പം അൽ ഫലഹ് ഇൻവെസ്റ്റ്മെൻ്റ് എന്ന കമ്പനിയും ഇവർ നടത്തുന്നുണ്ട്.
ഈ കമ്പനിയുടെ എം ഡിയും സിദ്ധിഖീ തന്നെയാണ്. ആഗോള വ്യാപകമായി ഇസ്ലാമിക വഹാബിസവും തീവ്രവാദവും പടർന്ന് കയറുന്ന കാലമായിരുന്നു അന്ന്. മുസ്ലിം
അവകാശങ്ങൾ സംരക്ഷിക്കുക എന്ന് പറഞ്ഞാൽ ഇസ്ലാമിക തീവ്രവാദ സംരക്ഷണം എന്നാണ് അന്നത്തെ അർത്ഥ കല്പന. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന അഹമ്മദ് പട്ടേൽ ഇക്കൂട്ടർക്ക് ഒളിഞ്ഞും തെളിഞ്ഞും സംരക്ഷണം നൽകിയിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു എന്നതും ഓർക്കുക.

ഈ സർവ്വകലാശാലയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ജിഹാദി ഇസ്ലാമിസ്റ്റ് സംഘടനകളുടെ ആവശ്യപ്രകാരമാണ് മെഡിക്കൽ കോളേജുകളും ആശുപത്രികളും തുടങ്ങിയത് എന്ന കാര്യം എല്ലാവരും അറിഞ്ഞിരുന്നില്ല എങ്കിലും അതായിരുന്നു സത്യം. ജിഹാദിൽ പരിക്ക് പറ്റുന്നവർക്ക് വേണ്ട പരിചരണം സ്വകാര്യമായി നൽകുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഒപ്പം മനുഷ്യ സേവനം നടത്തുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്യാം. അതോടെ പോലീസിന്റെ നിരീക്ഷണത്തിൽ നിന്നും അന്വേഷണത്തിൽ നിന്നും ജിഹാദികൾക്ക് രക്ഷപ്പെടാനും കഴിയും. ഡോക്ടർമാർ, വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ, നഴ്‌സുമാർ, പാരമെഡിക്കൽ സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തി മിലിട്ടൻ്റ് ജിഹാദി സംഘം ഉണ്ടാക്കണമെന്നത് ജമ്മു കശ്മീരിലെ ഇഫ്രാൻ അഹമ്മദ് വഗ്ഗീ എന്ന ഇസ്ലാമിക പുരോഹിതന്റെ ആഗ്രഹമായിരുന്നു. ഇങ്ങനെ ഒരു സംഘത്തെ രൂപപ്പെടുത്തണമെന്ന് ജയ്ഷെ ഇ തോയ്ബ തുർക്കിയിൽ നിന്നും നിർദ്ദേശം നൽകിയിരുന്നു. ഡോ. മുസാമിൽ അഹമ്മദ് ഗാനി, ഡോ. അബ്ദുൾ അഹമ്മദ്, ഡോ. ഷഹീൻ ഷാഹിദ്, ഡോ. ഉമർ ഉൻ നബി എന്നിങ്ങനെ നീളുന്നു ഇതിൽ അംഗമായ ജിഹാദികളുടെ പട്ടിക. ഇവരെ കൂടാതെ, സർവ്വകലാശാല പള്ളിയിലെ മൊല്ലാക്കയായ മെഹദ് ഇസ്താക്കും ഈ സംഘത്തിലുണ്ട്. മുസമ്മിലിനെ അറസ്റ്റ് ചെയ്തപ്പോഴാണ് 2900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. മെഹദ് ഇസ്താക്കിന്റെ വീട്ടിലാണ് സ്ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചിരുന്നത്. സർവ്വകലാശാല കാമ്പസിന് തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് മുസ്താക്ക്
കെട്ടിടം പണിതത്. ആ കെട്ടിടത്തിലെ ഒരു മുറി മുസമ്മൽ വാടകയ്‌ക്ക് എടുത്തിരുന്നു. അവിടെയാണ് സ്ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചിരുന്നതും. ഇതെല്ലാം ലോക സമാധാനം സ്ഥാപിക്കുന്നതിനു വേണ്ടിയാണെന്നാണ് ജമാ അത്തെ ഇസ്ലാമി, പി എഫ് ഐ എന്നിങ്ങനെയുള്ള സമാധാന പ്രേമികളുടെ അഭിപ്രായം. ഖുർ ആൻ അവതീർണ്ണമായതു തന്നെ ലോക സമാധാനം സ്ഥാപിക്കുന്നതിനു വേണ്ടിയാണെന്നും അവർ പറയുന്നു. ലോകത്താകെയുള്ള ജനങ്ങൾ ഇസ്ലാം മതം സ്വീകരിച്ചാൽ മാത്രമെ ലോക സമാധാനം വരികയുള്ളൂ എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ലോക സമാധാനം വരുത്തുന്നതിന് വേണ്ടിയാണ് മുസ്ലീങ്ങൾ ജിഹാദ് നടത്തുന്നത്. അതിന്റെ ഭാഗമായി ഇസ്ലാം മതം സ്വീകരിക്കാൻ ഇതര മതസ്ഥരെ പ്രേരിപ്പിക്കാൻ എല്ലാ മുസ്ലീങ്ങളും ബാദ്ധ്യസ്ഥരാണ്. അത് ജിഹാദാണ് , അല്ലാഹുവിന്റെ ആജ്ഞയാണ്. മതം മാറാൻ വിസമ്മതിക്കുന്നവരെ കൊല്ലാനും അല്ലാഹു കല്പന നൽകിയിട്ടുണ്ട്. അല്ലാഹുവിന്റെ കല്പന നിഷേധിക്കുന്നവർ ദൈവനിഷേധികളായതുകൊണ്ട് അവരെ കൊല്ലുന്നത് ഉത്തമമായ പ്രാർത്ഥനയാണെന്നും അല്ലാഹുവിന്റെ അടിമയായ മുസ്ലീങ്ങൾ വിശ്വസിക്കുന്നു. ഇത് ജിഹാദാണ് അതിൽ വ്യാപൃതനായിരിക്കെ ചത്താലും കൊന്നാലും അല്ലാഹു സ്വർഗ്ഗം നൽകും; ഹൂറികളെയും നൽകും.

ഈ ജിഹാദിന്റെ ഭാഗമായിട്ടാണ് പൊട്ടിത്തെറിക്കാനുള്ള കാർ ഉമർ ഉൻ നബി ഓടിച്ചിരുന്നത്. ഈ ജിഹാദിൽ ഉമർ നബി പന്ത്രണ്ടു പേരെ കൊന്നു; ഉമർ സ്വയം മരിക്കുകയും
ചെയ്തു. കൊല്ലപ്പെട്ടവരിൽ മുസ്ലീങ്ങളുടെ കാര്യത്തിൽ അല്ലാഹു ഉദാരമായ സമീപനം സ്വീകരിക്കും. കാരണം അവർ കൊല്ലപ്പെട്ടതും ജിഹാദിന്റെ ഭാഗമായിട്ടാണ്. അതുകൊണ്ട് ജിഹാദിൽ കൊല്ലപ്പെട്ട മുസ്ലീങ്ങൾക്കും സ്വയം മരിച്ച ഉമർ നബിക്കും അല്ലാഹു സ്വർഗ്ഗം നൽകും. ഈ സംഘത്തിൽ ഒരു വനിതാ ഡോക്ടറുണ്ട്; ഷഹീൻ ഷാഹിദ . വനിതാ തീവ്രവാദി സംഘത്തെ രൂപീകരിക്കാനുള്ള ചുമതലയാണ് ഈ മഹതിക്ക് നൽകിയിരുന്നത്. ഡോ. മുഹമ്മദ് മൊഹിയുദീൻ സയ്യദ് ചൈനയിൽ നിന്നും എം ബി ബി എസ് ജയിച്ചു തിരിച്ച് വന്നതിനു ശേഷം ഹൈദരബാദിൽ ഷവർമ്മക്കട നടത്തുകയായിരുന്നു. നമ്മുടെ കേരളത്തിലും ഹൈവേ ഓരങ്ങളിൽ പടർന്നു കയറിയ ഷവർമ്മ കടകളെ കുറിച്ചും ഓർക്കാവുന്നതാണ്. യഥാർത്ഥത്തിൽ ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ സയ്യദ് വീട്ടിൽ പരീക്ഷണശാല ഉണ്ടാക്കി റിസിൻ എന്ന മാരകവിഷം ഉണ്ടാക്കുക ആയിരുന്നു. അനിസ്ലാമികളെ കൊല്ലുന്നതിനു വേണ്ടി വിഷം നിർമ്മിച്ച ഡോ. മുഹമ്മദ് സയ്യിദും ജിഹാദാണ് ചെയ്യുന്നത്. ജിഹാദിൽ എന്ത് ഹീനകൃത്യം ചെയ്യാനും
അല്ലാഹു അനുമതി നൽകിയിട്ടുണ്ട്.

അതുകൊണ്ടാണ് ജിഹാദിന് വേണ്ടി ഒരു സർവ്വകലാശാല
തന്നെ ഉണ്ടാക്കിയത്. ഇന്ത്യയിൽ ഇത്തരം എത്ര സ്ഥാപനങ്ങൾ ഉണ്ട് എന്ന കാര്യവും അന്വേഷിക്കണം. എന്തായാലും ഇതിന്റെ ഒരു ശാഖ കേരളത്തിലുണ്ടാകും
എന്ന കാര്യത്തിൽ സംശയമില്ല. കാരണം ഇവിടെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും മത്സരിച്ച് ജിഹാദികളെ
പ്രോത്സാഹിപ്പിക്കുകയാണ്. നൈജീരിയയിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടപ്പോൾ ക്രിസ്ത്യാനികളെ
രക്ഷിക്കാനായി അമേരിക്ക യുദ്ധം ചെയ്യും എന്ന് ട്രംപ് പ്രഖ്യാപിച്ചു. മുസ്ലിം സംരക്ഷണത്തിനായി 51 ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുന്നു. ഹിന്ദുക്കൾക്ക് വേണ്ടി
ഇന്ത്യയിൽ പോലും ആരും സംസാരിക്കരുത് എന്ന് ഇവരെല്ലാം ആക്രോശിക്കുകയും ചെയ്യുന്നു. ഇതെന്തു നീതി?” – അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Tags: Dr KS RadhakrishnanFaridabad Doctor Terrorist Links#TerroristDoctors#Al Falah university FortBlast#DelhiBlastbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

India

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.