വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും കഴിഞ്ഞ ദിവസം 10പേര്‍ മരിച്ച ദുരന്തത്തില്‍ ക്ഷേത്ര ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെ നരഹത്യക്കാണ് കേസ്.
മുന്‍കൂര്‍ അനുമതി വാങ്ങാതെ ക്ഷേത്രം നിര്‍മിച്ചു. പൊലീസിനെ അറിയിക്കാതെ ഉത്സവം സംഘടിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.
ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണം ആരംഭിച്ചു. ദുരന്തത്തിനു ശേഷം ക്ഷേത്രം അടയ്‌ക്കുകയും സുരക്ഷ പരിഗണ്ച്ച് പരിസരത്ത് പൊലീസിനെയും വിന്യസിച്ചു.
















