Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

മോദി-തകായ്ചി കൂടിക്കാഴ്ച കഴിഞ്ഞ ഉടന്‍ തന്നെ ഇന്ത്യാ ജപ്പാന്‍ കരാര്‍ ഒരു മൂന്നാമത്തെ രാജ്യത്തെ ലക്ഷ്യമിട്ടാകരുതെന്ന് ചൈനയ്‌ക്ക് പറയേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 05:38 pm IST
inIndia, World
ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: മോദിയും ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഞെട്ടിവിറച്ചിരിക്കുകയാണ് ചൈന. കാരണം ഏഷ്യയില്‍ ചൈന കയ്യടക്കിവെച്ചിരിക്കുന്ന വിതരണശൃംഖലയിലേക്ക് കൈകള്‍ കോര്‍ത്ത് ഇടിച്ചുകയറാന്‍ പോകുകയാണ് ഇന്ത്യയും ജപ്പാനും. വിതരണക്കാരനിൽ നിന്ന് അന്തിമ ഉപഭോക്താവിലേക്ക് ഉൽപ്പന്നങ്ങളോ സേവനങ്ങളോ എത്തിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഏഷ്യയില്‍ കുത്തകയാണ് ചൈന. മറ്റൊരു രാജ്യമില്ല. ഇത് തന്നെയാണ് ചൈനയെ വന്‍സാമ്പത്തിക ശക്തിയായി നിലനിര്‍ത്തുന്നത്. ഈ മേഖലയിലേക്ക് ബദല്‍ശക്തികളായി മാറാന്‍ ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാല്‍ സാധിക്കും. അതാണ് ഇക്കഴിഞ്ഞ ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നടന്നത്.

ഇന്ത്യയും ജപ്പാനും ചൈനയെ ലക്ഷ്യമിടരുതെന്ന് ചൈനയ്‌ക്ക് പറയേണ്ടി വന്നത് എന്തുകൊണ്ട്?.

മോദി-തകായ്ചി കൂടിക്കാഴ്ച കഴിഞ്ഞ ഉടന്‍ തന്നെ ഇന്ത്യാ ജപ്പാന്‍ കരാര്‍ ഒരു മൂന്നാമത്തെ രാജ്യത്തെ ലക്ഷ്യമിട്ടാകരുതെന്ന് ചൈനയ്‌ക്ക് പറയേണ്ടിവന്നു. വാസ്തവത്തില്‍ മോദിയും തകായ്ചിയും തമ്മിലുള്ള കരാറുകളില്‍ എവിടെയും ചൈനയുടെ പേര് പരാമര്‍ശിക്കുക കൂടി ചെയ്തിട്ടില്ല. എങ്കിലും അതെല്ലാം ചൈനയെ ലക്ഷ്യം വെച്ചുള്ളവയാണെന്ന് ചൈനയ്‌ക്ക് മനസ്സിലായിക്കഴിഞ്ഞു.

ഈ കൂടിക്കാഴ്ചയില്‍ ഇന്ത്യയും ജപ്പാനും സെമി കണ്ടക്ടര്‍, ക്രിട്ടിക്കല്‍ മിനറല്‍സ്, സപ്ലൈ ചെയിന്‍, പ്രതിരോധസാങ്കേതികവിദ്യ, നാവിക സുരക്ഷ, സൗത്ത് ചൈനാകടല്‍, ഈസ്റ്റ് ചൈനാകടല്‍, എന്നീ മേഖലകളിലാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ചൈനയ്‌ക്ക് ഏറ്റവും ആധിപത്യമുള്ള മേഖലകളിലേക്ക് ഇന്ത്യയും ജപ്പാനും കൈകോര്‍ത്തുപിടിച്ച് കടന്നുകയറാന്‍ പോവുകയാണ് എന്നര്‍ത്ഥം.

ഇതോടെ ഏഷ്യയിലെ‍ പവര്‍ ബാലന്‍സ് തന്നെ മാരിമറിയാന്‍ പോവുകയാണ്. ഇന്ത്യയും ജപ്പാനും തമ്മില്‍ ഒന്നിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? രണ്ട് മേഖലകളില്‍ ചൈനയില്‍ നിന്നും ഏറ്റവുമധികം ഭീഷണിനേരിടുന്ന രണ്ട് രാജ്യങ്ങളാണ് ഇവ എന്നത് തന്നെയാണ്.

ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം അവസാനിച്ചു

വിതരണശൃംഖലകളുടെ കാര്യത്തില്‍ ഇനി ഒരു രാജ്യത്തെ മാത്രം ആശ്രയിക്കരുതെന്ന വലിയ പ്രഖ്യാപനം ഈ സമ്മേളനത്തില്‍ ഇന്ത്യയും ജപ്പാനും നടത്തി. അതിനര്‍ത്ഥം ഇന്ത്യയു ജപ്പാനും ചേര്‍ന്ന് പുതിയ ഒരു വിതരണശൃംഖല കെട്ടിപ്പൊക്കും എന്ന് തന്നെയാണ്. അമേരിക്കയ്‌ക്കും യുറോപ്യന്‍ രാജ്യങ്ങള്‍ക്കും സേവനങ്ങളും ഉല്‍പന്നങ്ങളും എത്തിക്കുന്ന ഒരു ബദല്‍ വിതരണശൃംഖല. ഇത് വന്നാല്‍ ചൈനയ്‌ക്ക് പുറമെ ഏഷ്യയില്‍ മറ്റൊരു ശക്തിയെ തേടുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് അത് ജപ്പാനും ഇന്ത്യയും ആയി മാറും.

റെയര്‍ എര്‍ത്തിലേക്കുള്‍പ്പെടെ ഇടിച്ചുകയറി ഇന്ത്യയും ജപ്പാനും

ആധുനിക ലോകം എണ്ണയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, സാറ്റലൈറ്റുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സാറ്റലൈറ്റ്, ബാറ്ററി, സെമികണ്ടക്ടര്‍ എന്നിവയെല്ലാം സുപ്രധാനാണ്. ഇവയെല്ലാം റെയര്‍ എര്‍ത്തിനെ (അപൂര്‍വ്വ മൂലകങ്ങളെ) അങ്ങേയറ്റം ആശ്രയിക്കുന്നു. ഈ രംഗത്ത് ചൈനയാണ് കുത്തക. അപൂര്‍വ്വധാതുക്കളുടെ നിക്ഷേപവും ഖനനവും മാത്രമല്ല, അതില്‍ നിന്നും റെയര്‍ എര്‍ത്ത് മൂലകങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള ആധുനികസാങ്കേതികവിദ്യ ചൈനയ്‌ക്കുണ്ട്. ചൈനയ്‌ക്ക് വലിയ പിടിയുള്ള മേഖലയാണ് റെയര്‍ എര്‍ത്ത് രംഗം. ഈയിടെ ക്രിട്ടിക്കല്‍ മിനറല്‍സിനെ വ്യാപാരആയുധമാക്കിയും മറ്റു രാജ്യങ്ങളുടെ മേല്‍ ജിയോപൊളിറ്റിക്കല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ടൂള്‍ ആയും ചൈന ഉപയോഗിച്ചിരുന്നു. എന്തായാലും ഈ റെയര്‍ എര്‍ത്ത് മേഖലയിലേക്ക് ഇന്ത്യയും ജപ്പാനും കൈകോര്‍ത്ത് പ്രവേശിക്കാനൊരുങ്ങുകയാണ്. ഇത് വൈകാതെ ചൈനയുടെ ആധിപത്യം അവസാനിപ്പിക്കും.

ജപ്പാനും ഇന്ത്യയും കൈകോര്‍ക്കുമ്പോള്‍ സംഭവിക്കുന്നതെന്ത്?

ജപ്പാന് ഒട്ടേറെ മേഖലകളില്‍ കരുത്തുണ്ട്. അഡ്വാന്‍സ്ഡ് മാനുഫാക്ടറിംഗ്സ്, പ്രെസിഷന്‍ എഞ്ചിനീയറിംഗ്, സെമി കണ്ടക്ടര്‍, റോബോട്ടിക്സ്, നേവല്‍ ഇലക്ട്രോണിക്സ്, തുടങ്ങിയവയെല്ലാം ജപ്പാന് കരുത്തുള്ള രംഗങ്ങളാണ്.
ഇന്ത്യയുടെ പ്രത്യേകത വലിയ വിപണി, സ്കില്‍ഡ് മാന്‍പവര്‍, സോഫ്റ്റ് വെയര്‍ ടാലന്‍റ് , മാനുഫാക്ച്റിംഗ് വൈദഗ്ധ്യം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്നിധ്യം തുടങ്ങിയവാണ്. ജപ്പാന്റെയും ഇന്ത്യയുടെയും ഈ രണ്ട് മേന്മകള്‍ കൈകോര്‍ക്കുമ്പോള്‍ അത് ചൈനയ്‌ക്ക് വലിയ വെല്ലിവിളിയാകും. കാരണം ജപ്പാന്‍ ടെക്നോളജിയും നിക്ഷേപവും നല‍്കും. ഇന്ത്യയാകട്ടെ വിപുലമായ ഉല‍്പാദനസംവിധാനവും വിപണിയും തന്ത്രപ്രാധാന്യ ലൊക്കേഷനും നല‍്കും. ഇതു രണ്ടും ചേരുമ്പോള്‍ ചൈനയ്‌ക്ക് പുറത്ത് സേവനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും ശക്തമായ വിതരണശൃംഖല രൂപപ്പെടും. അതായത് ചൈനയ്‌ക്ക് പുറത്ത് മറ്റൊരു രാജ്യത്ത് ഉല്‍പാദനം എന്ന ചൈനാ പ്ലസ് സ്ട്രാറ്റജി വെറുമൊരു മുദ്രാവാക്യമായി മാറാതെ, ഉല്‍പാദന വിതരണ രംഗത്ത് വലിയ യാഥാര്‍ത്ഥ്യമായി മാറും. ഇത് ചൈനയുടെ സാമ്പത്തിക കരുത്തിന്റെ അടിത്തറ ദുര്‍ബലമാക്കും. നാവിക രംഗത്തെ ഇന്ത്യ ജപ്പാന്‍ സഹകരണം ഇന്ത്യന്‍ മഹാസമുദ്രം മുതല്‍ പസഫിക് സമുദ്രം വരെ ശക്തമായ ഒരു സാമുദ്രിക സാന്നിധ്യം ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ഉയര്‍ത്തുമെന്നതും ചൈന ഭയക്കുന്നു

Tags: India Japan agreementTakaichi ModiSupply chain networkraer earthchinaIndian OceanSouth China SeaLatest newscritical minerals
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.