തിരുവനന്തപുരം: എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആണ് ഇക്കാര്യം അറിയിച്ചത്.
ശബരിമലയിലെ പൊലീസ് നടപടികളുടെ ഏകോപനത്തിനായാണ് വിജയനെ നിയമിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി വൈകാതെ ഉത്തരവിറക്കും.ക്രമസമാധാന ചുതലയുളള എ ഡി ജി പി ആണ് വിജയന്‍.
ശബരിമലയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.















