Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 09:34 am IST
inKerala, News

വെബ് എക്‌സ്‌ക്ലുസീവ്:

തിരുവനന്തപുരം: ചരക്കുവണ്ടികൾ അധികഭാരമേറ്റി സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞിട്ടും തടയേണ്ട വകുപ്പുകൾ നിഷ്‌ക്രിയം. ഗതാഗത വകുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കേണ്ട കർശനമായ നിരീക്ഷണവും വിലയിരുത്തലും ഉണ്ടാകാത്തതാണ് കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നിരുന്ന അതേ ഉപേക്ഷയും ‘അഡ്ജസ്റ്റുമെന്റുകളും’ സർക്കാർ മാറിയിട്ടും തുടരുന്നുവെന്നാണ് കാണുന്നത്. ഗതാഗതവകുപ്പിന് പുതിയ മന്ത്രിവന്നപ്പോൾ ഉണ്ടായ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് മോട്ടോർ വാഹന വകുപ്പിലെ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

പുതിയ മന്ത്രി

സി.പി. ജോണാണ് ഇപ്പോൾ ഗതാഗതവകുപ്പുമന്ത്രി. ചരക്കുലോറികൾ, ടിപ്പറുകൾ തുടങ്ങിയവ അമിത ഭാരത്തിൽ വസ്തുക്കളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായി സർവീസ് നടത്തുന്നുണ്ട്. 1988 ലെ കേരള മോട്ടോർ വാഹന ചട്ടം വകുപ്പ് 194 പ്രകാരം അനുവദനീയമായ ഭാരത്തിൽ കൂടുതൽ ചരക്കുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞ് പിഴ ഈടാക്കാവുന്നതാണ്. 10000 രൂപയാണ് അടിസ്ഥാന പിഴ. അതിനൊപ്പം അധികം വരുന്ന ഓരോ ടണ്ണിനും 1500 രൂപ വീതവും. അങ്ങനെ 20000 രൂപ പിഴയൊടുക്കണം. അധികൃതരുമായി സഹകരിച്ചില്ലെങ്കിൽ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അപ്പോൾത്തന്നെ റദ്ദാക്കാം.

25 കോടി വീതം ലഭിക്കും

കേരളത്തിൽ ഒറ്റ ദിവസം ഈ നിയമം കർശനമായി നടപ്പാക്കിയാൽ പിഴയിനത്തിൽ സർക്കാരിന് കുറഞ്ഞത് 25 കോടി വീതം ലഭിക്കും, റോഡുയാത്ര സുരക്ഷിതവുമാകും. എന്നാൽ, മോട്ടോർ വാഹന വകുപ്പിന് മതിയായ സൗകര്യവും സംവിധാനവും ജീവനക്കാരും ലഭ്യമാക്കാൻ ഗതാഗത വകുപ്പ് തയാറാകുന്നില്ല.
മറ്റൊരു പ്രതിസന്ധി, മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും തമ്മിലുള്ള പ്രശ്‌നമാണ്. വാഹനങ്ങളുടെ ഓവർലോഡ് കണ്ടെത്തി പിടിക്കാൻ പോലീസിൽ പ്രത്യേക ‘പിരിവ് കൂട്ടം’ ഉണ്ടെന്ന് പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ഇവർ അമിതഭാര വണ്ടികൾ വാഹനങ്ങൾ തടഞ്ഞുനിർത്തി പ്രത്യേക പരിഗണനയിൽ അനുമതി കൊടുത്തുവിടുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.

തർക്കവും സംഘർഷവും

ഈ തരത്തിലുള്ള തർക്കവും സംഘർഷവും എംവിഡിയു ആഭ്യന്തരവകുപ്പും തമ്മിലുണ്ട്. തൃശൂരിലെ വടക്കാഞ്ചേരി പോലീസും ജില്ലാ എംവിഡി ഉദ്യോഗസ്ഥരും തമ്മിലുള്ള കേസാണ് ഈ ഇനത്തിൽ പുതിയത്.
അമിതഭാര വാഹനങ്ങൾ ഓടുന്ന റോഡുകൾ അതിവേണം നശിക്കുകയാണ്. മഴക്കാലംകൂടി ആയതോടെ റോഡുനാശം അതിവേഗമായി. ഗ്രാമങ്ങളിലെ റോഡുകൾക്കാണ് വലിയ പരിക്കുകൾ. വശങ്ങൾ ഇരുന്നും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടും റോഡുകൾ തകരാറിലാണ്. അതത് പ്രദേശത്തെ ജനങ്ങൾ പരാതിപ്പെടുമ്പോൾ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനുകൾ ഇടപെട്ട് തൽക്കാലത്തേക്ക് നിർത്തുമെങ്കിലും വണ്ടിയോട്ടം പിന്നെയും തുടരും.

നഷ്ടം വലുതാണ്
സർക്കാരിന് കിട്ടാവുന്ന നികുതി വരുമാനത്തിലെ നഷ്ടം വലുതാണ്. അപകട സാധ്യതകളും കൂടുതലാണ്. ചരക്കു ലോറികൾക്ക് സർവീസ് നടത്തുന്നതിന് ഹൈക്കോടതി സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. അതും പലപ്പോഴും ലംഘിക്കുന്നുണ്ട്. സമയ പരിധി കാക്കാൻ അതിവേഗ ഓട്ടവും അപകടമുണ്ടാക്കുന്നു. ഇത്തരം വണ്ടി ഓടിക്കുന്ന ഡ്രൈവർമാരിൽ ചിലർക്കെങ്കിലും ഹെവി ലൈസൻസും വണ്ടി ഓടിച്ച പരിചയവും കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags: MVIFinepolicetippertransportministerOverLoad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Kerala

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

പുതിയ വാര്‍ത്തകള്‍

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.