ബെംഗളൂരു : ആർഎസ്‌എസ് അനുകൂലികൾക്ക് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് കോൺഗ്രസ് എംഎൽസി ബി.കെ. ഹരിപ്രസാദ് . ആർഎസ്‌എസിനെ അംഗീകരിക്കുന്നവർ കോൺഗ്രസിൽ ഉണ്ടാകാൻ പറ്റില്ല . കോൺഗ്രസിലെ സ്ലീപ്പർ സെല്ലുകളെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. . സർദാർ വല്ലഭായ് പട്ടേൽ പോലും സർക്കാർ ജീവനക്കാർ ആർഎസ്‌എസിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിരോധിച്ചിരുന്നുവെന്നും മല്ലികാർജുൻ ഖാർഗെ പത്രസമ്മേളനത്തിൽ പറഞ്ഞു . 2024 ൽ ബിജെപി സർക്കാർ നിരോധനം നീക്കി. അത് പുനഃസ്ഥാപിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
















