Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമ്പലപ്പുഴയിലും ദേവസ്വം ബോര്‍ഡ് ഭക്തരെ കബളിപ്പിക്കുന്നു; ഇല്ലാത്ത അന്നദാനത്തിനായി സംഭാവന വാങ്ങുന്നു, പിരിച്ചെടുക്കുന്നത് ലക്ഷങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 12:47 pm IST
inKerala, Alappuzha

അമ്പലപ്പുഴ : നിത്യ അന്നദാനമില്ലാത്ത അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ഭക്തരെ കബളിപ്പിക്കുന്നതായി പരാതി. നിത്യ അന്നദാനം ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കിയിട്ടും അന്നദാനത്തിനായുള്ള കാണിക്കവഞ്ചി മാറ്റിയിട്ടില്ല. ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ ഇപ്പോഴും ഈ കാണിക്കവഞ്ചിയില്‍ പണം നിക്ഷേപിക്കുകയാണ്. ജൂണ്‍ 21 ന് ആണ് നഷ്ടത്തിന്റെ കണക്കു പറഞ്ഞ് അന്നദാനം നിര്‍ത്തലാക്കിയത്.

അന്നദാനം തുടരണമെങ്കില്‍ ക്ഷേത്രം മാനേജര്‍ സ്വന്തമായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തണം എന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവ്. ഇക്കാരണത്താല്‍ കഴിഞ്ഞ നാലു മാസമായി ഉച്ചസമയത്തെ അന്നദാനമില്ല. ശബരിമല, നിലയ്‌ക്കല്‍, എരുമേലി, പമ്പ എന്നിവിടങ്ങളില്‍ മാത്രം അന്നദാനം മതിയെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്.

അമ്പലപ്പുഴ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അന്നദാനപ്പുരയിലാണ് കഴിഞ്ഞ ഇരുപതു വര്‍ഷമായി ഭക്തര്‍ക്ക് ഉച്ചയ്‌ക്ക് 12 മുതല്‍ ഒരു മണി വരെ സൗജന്യമായി ഭക്ഷണം നല്‍കി വന്നിരുന്നത്. കൊവിഡിനെ തുടര്‍ന്ന് നാല് വര്‍ഷക്കാലം നിര്‍ത്തിവെച്ചിരുന്ന അന്നദാനം ഭക്തരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് പുനരാരംഭിക്കുകയായിരുന്നു. ഇതാണ് വീണ്ടും നിര്‍ത്തലാക്കിയത്.

ഞായര്‍, വ്യാഴം ദിവസങ്ങളില്‍ നൂറു പേര്‍ക്കും മറ്റ് ദിവസങ്ങളില്‍ 50 പേര്‍ക്കുമാണ് ദിനംപ്രതി അന്നദാനം നല്‍കി വന്നിരുന്നത്. ഇതിനായി അന്നദാനസംഭാവന എന്ന പേരില്‍ ഭക്തരില്‍ നിന്ന് ഒരാള്‍ക്ക് 30 രൂപ എന്ന കണക്കില്‍ വാങ്ങുകയും ഇതില്‍ 12 രൂപ ദേവസ്വം എടുത്ത ശേഷം ബാക്കി 18 രൂപ അന്നദാനം വിതരണം കരാര്‍ എടുത്തവര്‍ക്കും നല്‍കി വന്നിരുന്നു. ഒരു ദിവസം 5000 പേര്‍ക്ക് അന്നദാനത്തിനായി ഏതെങ്കിലും ഭക്തര്‍ പണം അടച്ചാലും ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച 50 പേര്‍ക്ക് മാത്രമാണ് അന്നദാനം നല്‍കി വന്നിരുന്നത്.

കേരളത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം പോലെ പ്രാധാന്യമുള്ള ക്ഷേത്രമായ അമ്പലപ്പുഴയില്‍ അന്നദാന സംഭാവന എന്ന പേരില്‍ ലക്ഷങ്ങളാണ് ദേവസ്വം ബോര്‍ഡ് പിരിച്ചെടുക്കുന്നത്. കൂടാതെ അന്ന ദാന കാണിക്ക ഇനത്തിലും നല്ലൊരു തുക ഭക്തരില്‍ നിന്നും ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നുണ്ട്. എന്നിട്ടും ലാഭമില്ലെന്ന കാരണം പറഞ്ഞ് അന്നദാനം നിര്‍ത്തലാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഭക്തരില്‍നിന്ന് ഉയരുന്നത്.

 

Tags: Devotees depositing moneycomplaintDevaswom BoardCheating devoteesAmbalapuzha Sree Krishna Swamy TempleDaily annadanam stoppedAnnadanam donation box
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.