കൊല്ലം: പൊലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ പിടികൂടി. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറിനെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം.ബിനുകുമാറിന്റെ ഭാര്യ വാദിയായ കേസില്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. ഇതാണ് പൊലീസ് ഉദ്യോഗസ്ഥയെ ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറയാന്‍ കാരണം.
സഹികെട്ടതോടെ പൊലീസുകാരി പരാതി നല്‍കി. തുടര്‍ന്നാണ് ബിനുകുമാറിനെ കസ്റ്റഡിയിലെടുത്തത്.
















