Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 3500 ഏക്കര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈക്കലാക്കി

അജി ബുധനൂര്‍byഅജി ബുധനൂര്‍
Oct 22, 2025, 09:54 am IST
inKerala

തിരുവനന്തപുരം: കിലോക്കണക്കിന് സ്വര്‍ണം മാത്രമല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏക്കര്‍ കണക്കിന് ഭൂമിയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പലരും കൈക്കലാക്കി. എത്ര ഭൂമി നഷ്ടമായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡിനോട് ചോദിച്ചാല്‍ വ്യക്തമായ രേഖകളില്ലെന്നാണ് മറുപടി. നഷ്ടമായ ദേവസ്വം ഭൂമി തിരികെപ്പിടിക്കാന്‍ ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിച്ചെങ്കിലും മുന്നോട്ട് പോകാനാകുന്നില്ല. തിരികെ പിടിച്ച തുച്ഛമായ ഭൂമി വിവിധ കോടതികളില്‍ വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നു. ഓരോ നിമയമസഭാ സമ്മേളനത്തിലും ദേവസ്വം ഭൂമി കൈയേറിയത് സംബന്ധിച്ചുള്ള ചോദ്യത്തിന് തിരികെ പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചെന്നും ലാന്‍ഡ് ട്രൈബ്യൂണല്‍ നടപടി സ്വികിരിച്ചിട്ടുണ്ടെന്നുമാണ് മറുപടി. ചില ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ നേരിട്ട് ഭൂമി തിരികെ പിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ദേവസ്വം ബോര്‍ഡിന് താല്‍പ്പര്യമില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ 494 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ നാല് ഏക്കര്‍ ഒന്‍പത് സെന്റ് തിരികെ പിടിച്ചെന്നുമാണ് നിയമസഭയില്‍ നല്‍കിയ മറുപടി. എന്നാല്‍ 3500 ഏക്കര്‍ ഭൂമി കൈയേറിയുണ്ടെന്നാണ് ദേവസ്വംബോര്‍ഡിലുള്ള ഏകദേശ കണക്ക്. ബോര്‍ഡിന്റെ പക്കലുള്ള കണക്കുകളേക്കാള്‍ പതിന്‍മടങ്ങ് വസ്തു കൈയേറിട്ടുണ്ടെന്ന് വിവിധ ക്ഷേത്രങ്ങളിലെ കണക്കുകളില്‍നിന്നും വ്യക്തമാകുന്നു. നിലവിലുള്ള ക്ഷേത്രങ്ങള്‍ക്ക് എത്ര ഭൂമി ഉണ്ടെന്ന കണക്ക് പോലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇല്ല. ഡിജില്‍ സര്‍വേ നടന്നപ്പോള്‍ വസ്തുവിന്റെ രേഖകള്‍ സമര്‍പ്പിക്കാനും തയാറായില്ല.

തിരുവനന്തപുരം ജില്ലയില്‍ പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന് രേഖകളിലുള്ളത് 92 സെന്റ്. ഇപ്പോഴുള്ളത് ഒന്‍പത് സെന്റ് ഭൂമി. നിലവിലെ മാര്‍ക്കറ്റ് വില കണക്കാക്കിയാല്‍ സെന്റിന് 40 ലക്ഷത്തിലധികം രൂപ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെള്ളായണി ദേവീ ക്ഷേത്രത്തില്‍ രേഖകള്‍ പ്രകാരം 187 ഏക്കര്‍ സ്ഥലം. നിലവിലുള്ളത് ഒരേക്കര്‍ 33 സെന്റ് മാത്രം.

പാറശ്ശാലയില്‍ 3.62 ഏക്കര്‍ വസ്തുവാണ് വേങ്കവിള തിരിച്ചിറ്റൂര്‍ ശിവവിഷ്ണു ക്ഷേത്രത്തിന് നഷ്ടമായത്. തിരികെപിടിക്കാന്‍ ഭക്തര്‍ നടത്തിയ ശ്രമം ഏറെക്കുറെ വിജയിച്ചെങ്കിലും വസ്തു ഏറ്റെടുത്ത് മുതല്‍ക്കൂട്ടാന്‍ ദേവസ്വം ബോര്‍ഡിന് താല്‍പ്പര്യമില്ല. വെള്ളറട ഒറ്റശേഖരമംഗലം കോളൂര്‍ ദേവസ്വം ബോര്‍ഡ് ശിവക്ഷേത്രത്തില്‍ അഞ്ചര ഏക്കര്‍ ഭൂമിയില്‍ ഇപ്പോഴുള്ളത് ഒരേക്കര്‍. പാറശ്ശാലയില്‍ കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ രണ്ടേക്കര്‍ ഭൂമിയില്‍ ഇപ്പോഴുള്ളത് വെറും അഞ്ച് സെന്റ് മാത്രം. അതും ഭഗവാന്‍ റവന്യൂ പുറമ്പോക്കിലെന്ന് റവന്യൂ രേഖകളില്‍ പറയുന്നു. ശ്രീവരാഹം ക്ഷേത്രത്തിലെ 36 സെന്റ് കൈയേറി വേലി കെട്ടി തിരിച്ചു. ബോര്‍ഡിന് കീഴിലുള്ള എരുമേലി ദേവസ്വത്തിലാണ് ഏറ്റവും കൂടുതല്‍ ഭൂമി അന്യാധീന പെട്ടത് 1842.08 ഏക്കര്‍. ഇപ്പോള്‍ പതിനാല് ഏക്കര്‍ മാത്രമാണ് അവശേഷിക്കുന്നത്.

Tags: Devaswom Land Tribunaltravancore devaswom board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.