Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രസ്വത്ത്: ഹിമാചൽ ഹൈക്കോടതിവിധി നിർണ്ണായകമാകുന്നു

സ്വത്ത് ഉപയോഗിക്കേണ്ടത് സനാതനധർമ്മം വളർത്താൻ മാത്രം, ക്ഷേത്രങ്ങൾ ഹിന്ദുസംസ്‌കാര കേന്ദ്രങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 06:15 pm IST
inKerala, News, India

ഷിംല: ക്ഷേത്രത്തിന്റെ സ്വത്ത് അവിടുത്തെ മൂർത്തിയുടേതാണെന്നും സർക്കാരിന്റെയല്ലെന്നും ക്ഷേത്രസ്വത്തിന്റെ ദുരുപയോഗം കുറ്റകരമായ വിശ്വാസ വഞ്ചനയാണെന്നും ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. ക്ഷേത്രസ്വത്തുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമായ വിവേക് സിങ്ങ് താക്കൂറും രാകേഷ് കൈന്തലയും. ക്ഷേത്ര ഭരണസമിതിയിലെ ഏതെങ്കിലും അംഗം (ട്രസ്റ്റി) ക്ഷേത്രസ്വത്ത് ദുരുപയോഗം ചെയ്താൽ, അത് അയാളിൽ നിന്ന് ഈടാക്കണം, ദുരുപയോഗത്തിന് വ്യക്തിപരമായി അയാളാണ് ഉത്തരവാദി. മൂർത്തി നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള ഒന്നാണെന്ന് ഓർമ്മ വേണം. ക്ഷേത്രസ്വത്ത് മൂർത്തിയുടെതാണ്, സർക്കാരിന്റെയല്ല, ഭരണസമിതിയംഗങ്ങൾ കസ്‌റ്റോഡിയൻ മാത്രമാണ്, കോടതി പറഞ്ഞു.

ഹിന്ദുസംസ്‌കാര കേന്ദ്രങ്ങൾ

ഹിന്ദു സംസ്‌കാരത്തിന്റെ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ. ഹിന്ദുസമൂഹത്തിന്റെ പരിവർത്തനത്തിനുള്ള രാസത്വരകമാണ് അവ. ക്ഷേത്രങ്ങളുടെ പരിവർത്തനശേഷി മനസിലാകാൻ നമ്മുടെ മനസ്ഥിതി തന്നെ മാറണം. ക്ഷേത്ര ഭരണകർത്താക്കളും ആത്മീയാചാര്യന്മാരും വിശാലമായ സമൂഹവും (ഹിന്ദു) ഒത്തൊരുമിച്ച് പ്രവർത്തിച്ച്, എല്ലാവരെയും ഉൾക്കൊള്ളുന്ന, പുരോഗമനപരമായ , സാമൂഹ്യമായ പ്രതികരണ ശേഷിയുള്ള ഒരു അന്തരീക്ഷം കെട്ടിപ്പടുക്കണം. സേവനസമ്പന്നമായ പാരമ്പര്യമുള്ള ക്ഷേത്രങ്ങൾ തുടിക്കുന്ന ഹിന്ദുസമൂഹത്തിന്റെ ഹൃദയതാളമായി ഒരിക്കൽ കൂടി മാറണം.അങ്ങനെ ധർമ്മത്തിൽ അടിയുറച്ച,ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു ഭാവി തലമുറയെ വാർത്തെടുക്കണം. കോടതി പറഞ്ഞു.

സർക്കാരിന്റെ ഖജനാവല്ല

ക്ഷേത്രസ്വത്ത് സർക്കാരിന്റെ ഖജനാവല്ല; കണക്ക് വേണം.
ക്ഷേത്രസ്വത്തും ഭരണവും ഭരണഘടനയുടെ 25( 2്യൂ)ാം വകുപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട സാമ്പത്തിക, രാഷ്‌ട്രീയ മതേതര പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നിയമങ്ങൾ നിർമ്മിക്കാനും സർക്കാരിന് ആ വകുപ്പ് അനുമതി നൽകുന്നുണ്ട്. അതിനാൽ ക്ഷേത്രവരുമാനം, ഭക്തരുടെ സംഭാവനകൾ, എന്നിവ ഹിന്ദു ധർമ്മ പ്രചാരണത്തിനു മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട്. ഭക്തരുടെ കാണിക്കയും സംഭാവനയും മൂർത്തിയുടെ പരിപാലനത്തിനും ക്ഷേത്രം വൃത്തിയായി നിലനിർത്താനും സനാതനധർമ്മം പ്രോൽസാഹിപ്പിക്കാനും ഉള്ളതാണ്. ഈ പണം സർക്കാർ വകമാറ്റുന്നത് വിശ്വാസ വഞ്ചനയാണ്. ഇത് പൊതുസംഭാവനയുടെ ദുരുപയോഗം മാത്രമല്ല, മതസ്വാതന്ത്ര്യത്തിന്റെ ഹൃദയത്തിൽ തന്നെ കത്തിവയ്‌ക്കുകയും പരിശുദ്ധി തകർക്കുകയും ചെയ്യുന്നതു കൂടിയാണ്.

ദുരുപയോഗം തടയണം

അതിനാൽ, ക്ഷേത്രത്തിന് നൽകുന്ന സംഭാവനകളുടെ ദുരുപയോഗം തടയാനും അത് നിർദ്ദിഷ്ട ആവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും നിയന്ത്രണങ്ങൾ വേണ്ടതുണ്ട്. ഈ പണം കൊണ്ട് ക്ഷേത്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാം, വേദങ്ങളും യോഗയും പഠിപ്പിക്കാൻ സ്ഥാപനങ്ങൾ തുടങ്ങാം, സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഡിസ്‌പെൻസറികളും തുടങ്ങാം. പശുത്തൊഴുത്തുകൾ നിർമ്മിക്കാം, അഗതികളെയും അനാഥരെയും വൃദ്ധരെയും പരിപാലിക്കാൻ ഉപയോഗിക്കാം.ധാർമ്മിക പ്രവർത്തനങ്ങൾക്കും മതാവശ്യങ്ങൾക്കും മാത്രമേ ഒരു രൂപ പോലും ചെലവാക്കുന്നുള്ളു എന്ന് ഉറപ്പാക്കണം. ക്ഷേത്രസ്വത്ത് സർക്കാരിന്റെ പൊതുഖജനാവല്ല, സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കോ ക്ഷേത്രവുമായോ ആധ്യത്മികമായോ അല്ലാത്ത ഒരു പ്രവർത്തനത്തിനും ആ പണം ചെലവിടാനും പാടില്ല. കോടതി പറഞ്ഞു. ക്ഷേത്രങ്ങളിൽ മാസവരുമാനം ചെലവ്, സംഭാവനകളിലൂടെ നടപ്പാക്കുന്ന പദ്ധതികൾ എന്നിവ നോട്ടീസ് ബോർഡുകളിലും വെബ്‌സൈറ്റുകളിലും പ്രദർശിപ്പിക്കണം. ആവാം. തങ്ങളുടെ സംഭാവനകൾ ക്ഷേത്രവശ്യങ്ങൾക്ക മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാകുമ്പോൾ അത് ഭക്തരിൽ ആത്മവിശ്വാസം വളർത്തും. ക്ഷേത്രങ്ങളിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കണം, വർഷം തോറും അത് ഓഡിറ്റ് ചെയ്യണം. കോടതി വ്യക്തമാക്കി.

Tags: Temples#HinduCentreWealthof God
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.