നാളികേരം കൊണ്ട് സര്‍വ്വ ദോഷങ്ങളും തീരുന്ന ക്ഷേത്രമാണ് ബ്രഹ്‌മപുരം ശ്രീ മഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം. പതിമൂന്ന് മുതല്‍ ആയിരം നാളികേരം വരെ ഇവിടെ അടിയ്‌ക്കാവുന്നതാണ്.
കേരളത്തില്‍ ആദ്യമായി പ്രത്യംഗിരാ ദേവിക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയത് ശാസ്തമംഗലം ബ്രഹ്‌മപുരം ഇല്ലത്ത് തന്ത്രിമുഖ്യന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ്.
ബ്രഹ്‌മപുരം ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ഒരു ഗര്‍ഭഗ്യഹത്തില്‍ ഏഴ് ദേവീ ദേവന്മാരാണ് കുടികൊള്ളുന്നത്. 1. ശ്രീ മഹാലക്ഷ്മി ദേവി, 2. ബുദ്ധി സിദ്ധി ഗണപതിഭഗവാന്‍,
3. ലക്ഷ്മിനാരായണ ഭഗവാന്‍, 4. ശ്രീകൃഷ്ണഭഗവാന്‍,
5. കുബേര ഭഗവാനും കുബേര ഭഗവതിയും,
6. മൂകാംബികാദേവി, 7. ബ്രഹ്‌മാവ്.
സാളഗ്രാമത്തോടു കൂടിയാണ് ഈ ദേവീദേവന്മാര്‍ ഒരുമിച്ച് ശ്രീകോവിലില്‍ കുടികൊള്ളുന്നത്.
ഇവിടെ അഞ്ചു നേരത്തെ പൂജയാണ് നടക്കുന്നത്.
പൗര്‍ണ്ണമി നാളില്‍ ഗുരുപൂജ, ഗണപതി പൂജ, മഹാലക്ഷ്മി പൂജ, ദുര്‍ഗ്ഗാ പൂജ, മഹാശാസ്താ പൂജ, രാഹുപൂജ, ബ്രഹ്‌മരക്ഷസ്സ് പൂജ എന്നീ പൂജകളും കുങ്കുമാഭിഷേകവും എല്ലാ ഭക്തരുടെയും വകയായി ക്ഷേത്രത്തില്‍ നടന്നു വരുന്നു.
എല്ലാ മാസവും അമാവാസി നാളില്‍ ഉഗ്ര മഹാപ്രത്യംഗിരാ ഹോമം ദേവി നടയില്‍ നടത്തുന്നു ണ്ട്. ലോകത്തിലെ സര്‍വ്വ ആഭിചാര ദോഷങ്ങളും രോഗപീഡകളും ദഹിപ്പിക്കുന്നതിനുള്ള ശക്തി പ്രത്യംഗിരാദേവിക്ക് ഉണ്ട് എന്നാണ് ഭക്തജനവിശ്വാസം.
മഹാലക്ഷ്മിദേവിയും പ്രത്യംഗിരാദേവിയും ഒരുമിച്ച് കുടികൊള്ളുന്ന ഏകക്ഷേത്രം സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് ഉള്ള ബ്രഹ്‌മപുരത്താണ്.
















