Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു സംഘടനാ നേതാക്കളുടെ സെക്രട്ടറിയേറ്റ് ധര്‍ണ 15ന്; സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 12:59 pm IST
in Kerala

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ 15ന് ധര്‍ണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് നാരായണവര്‍മ എന്നിവര്‍ പറഞ്ഞു.

സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്‌ക്കുക, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി, ശബരിമല കര്‍മ്മ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കന്യാകുമാരി വെള്ളിമലൈ സ്വാമി ചൈതന്യാനന്ദ മഹാരാജ് ധര്‍ണ ഉദ്ഘാടനം ചെയ്യും. നൂറിലധികം സമുദായങ്ങളുടെ സംസ്ഥാനതല നേതാക്കള്‍, ആദ്ധ്യാത്മികാചാര്യന്മാര്‍, ശബരിമല ആചാര സംരക്ഷകരായ ഭക്തജന സംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്ന കേന്ദ്രങ്ങളായി ദേവസ്വം ബോര്‍ഡ് മാറിയതായി ആര്‍.വി. ബാബു പറഞ്ഞു. ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആഗോള അയ്യപ്പസംഗമത്തെ വിലകുറച്ച് കാണാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നതെന്ന രാഷ്‌ട്രീയ ന്യായീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കൊള്ളയില്‍ പ്രതികരിച്ചത്. ഇത് വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്ന മറുപടിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയാണ് ഈ സമയം വിവരങ്ങള്‍ പുറത്തുവിട്ടതെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്- അദ്ദേഹം തുടര്‍ന്നു.

ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മിഷണറെയും ഉണ്ണികൃഷ്ണന്‍ പോറ്റിയേയും കൊണ്ട് ഇക്കാര്യം ഇപ്പോള്‍ പറയിച്ചത് അയ്യപ്പന്റെ നിശ്ചയമാണ്. സര്‍ക്കാരിന്റെ ഭാഗമായി സ്‌പെഷ്യല്‍ കമ്മിഷണര്‍ ഇതേ സമയം തന്നെ റിപ്പോര്‍ട്ട് നല്‍കിയതും ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി പറയണം. ആകെയുള്ള 1250ല്‍ 1200 ക്ഷേത്രങ്ങളില്‍ നിന്നും വരുമാനമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. വരുമാനമില്ലാത്തതിന്റെ കാരണം കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ്. സ്വകാര്യ ക്ഷേത്രങ്ങള്‍ നന്നായി നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ നവീകരണ പ്രവര്‍ത്തനം പോലും സ്തംഭിച്ചിരിക്കുകയാണ്. ബോര്‍ഡ് പിരിച്ചുവിട്ട് വിശ്വാസികളെ ഭരണം ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ നടക്കുന്നത് ഏറെ ഗൗരവകരമായ കാര്യങ്ങളാണെന്ന് പന്തളം രാജകുടുംബാഗം കൂടിയായ നാരായണ വര്‍മ പറഞ്ഞു. മോഷണം പുറത്തുവന്നിട്ടും ദേവസ്വം ബോര്‍ഡ് ആദ്യഘട്ടത്തില്‍ നടപടിയെടുക്കാന്‍ പോലും തയാറായില്ല. ഭഗവാന്റെ സ്വത്ത് സൂക്ഷിക്കേണ്ടവര്‍ തന്നെ എല്ലാം മോഷ്ടിച്ച് കടത്തുന്ന അവസ്ഥ വിശ്വാസികള്‍ക്ക് ഏറെ വേദനയുണ്ടാക്കുന്നതാണ്. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരെ പ്രമോഷന്‍ നല്‍കി പ്രധാന സ്ഥാനത്തിരുത്തുന്നു. ഇതുമൂലം അഴിമതിയും കെടുകാര്യസ്ഥതയും മോഷണവും തുടരുകയാണ്. വേലിതന്നെ വിളവ് തിന്നുന്ന ഈ പ്രവണത അവസാനിപ്പിക്കണമെന്നും ഈ ആവശ്യം മുന്‍ നിര്‍ത്തിയാണ് തിരുവനന്തപുരത്ത് ധര്‍ണ നടത്തുന്നതെന്നും നാരായണ വര്‍മ പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ക്യാപ്റ്റന്‍ കെ. സുന്ദരവും പങ്കെടുത്തു.

Tags: ഹിന്ദു ഐക്യവേദിSecretariat dharnaHindu organization leadersശബരിമല അയ്യപ്പ സേവാസമാജംസ്വാമി ചൈതന്യാനന്ദ മഹാരാജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൊഫ. സരിത അയ്യര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

Kerala

ക്ഷേത്രത്തിൽ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആർക്കും കുരുപൊട്ടിയില്ല? പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ… പുകിലൊന്നും മറന്നിട്ടില്ലല്ലോ?’

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.