Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിഎം സേതു ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് തുടക്കം: സ്വാശ്രയഭാരതം കെട്ടിപ്പടുക്കുന്നതില്‍ നൈപുണ്യ വികസനത്തിന് മുഖ്യപങ്ക്: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 09:17 am IST
inIndia
പിഎം സേതു ഉള്‍പ്പെടെ യുവജന കേന്ദ്രീകൃത പദ്ധതികള്‍ക്ക് തുടക്കമിട്ട ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി ജയന്ത് ചൗധരിയും

പിഎം സേതു ഉള്‍പ്പെടെ യുവജന കേന്ദ്രീകൃത പദ്ധതികള്‍ക്ക് തുടക്കമിട്ട ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി ജയന്ത് ചൗധരിയും

ന്യൂദല്‍ഹി: സ്വാശ്രയഭാരതം കെട്ടിപ്പടുക്കുന്നതില്‍ നൈപുണ്യ വികസനത്തിന് മുഖ്യപങ്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നവോദയ വിദ്യാലയങ്ങളിലും ഏകലവ്യ മോഡല്‍ സ്‌കൂളുകളിലുമായി 1,200 നൈപുണ്യ ലാബുകളും ഐടിഐകളെ വ്യവസായങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പിഎം സേതു പദ്ധതിയും പ്രധാനമന്ത്രി ചടങ്ങില്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു.

ഐടിഐകള്‍ വ്യാവസായിക വിദ്യാഭ്യാസത്തിനുള്ള മികച്ച സ്ഥാപനങ്ങള്‍ മാത്രമല്ല, സ്വയംപര്യാപ്ത ഭാരതത്തിന്റെ ശില്പശാല കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് അവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം നവീകരിക്കുന്നതിലും കേന്ദ്രം തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിഎം സേതു (പ്രധാനമന്ത്രി സ്‌കില്ലിംഗ് ആന്‍ഡ് എംപ്ലോയബിലിറ്റി ട്രാന്‍സ്ഫോര്‍മേഷന്‍ ത്രൂ അപ്ഗ്രേഡഡ് ഐടിഐ) പദ്ധതിയിലൂടെ ഐടിഐകളില്‍ ആധുനിക യന്ത്രസാമഗ്രികള്‍, വ്യവസായ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം, പരിഷ്‌കരിച്ച പാഠ്യപദ്ധതികള്‍ എന്നിവ സജ്ജമാക്കും. 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും ഉള്‍പ്പെടുന്ന ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയില്‍ രാജ്യത്തുടനീളമുള്ള 1,000 ഗവ. ഐടിഐകളെ നവീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വിവിധ സംസ്ഥാനങ്ങളിലായി 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും സ്ഥാപിച്ച 1,200 നൈപുണ്യ ലാബുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബിഹാറിലെ, പുതുക്കിയ മുഖ്യമന്ത്രി നിശ്ചയ് സ്വയംസഹായ ഭട്ട യോജനയ്‌ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പദ്ധതിയിലൂടെ ഏകദേശം അഞ്ച് ലക്ഷം ബിരുദധാരികളായ യുവാക്കള്‍ക്ക് വര്‍ഷംതോറും രണ്ട് വര്‍ഷത്തേക്ക് ആയിരം രൂപ പ്രതിമാസ അലവന്‍സും സൗജന്യ നൈപുണ്യ പരിശീലനവും ലഭിക്കും. ഐടിഐകളില്‍ നിന്നും അഖിലേന്ത്യാ തലത്തില്‍ ഉന്നതവിജയം കൈവരിച്ച 46 പേരെ പ്രധാനമന്ത്രി അനുമോദിച്ചു. കേന്ദ്രമന്ത്രി ജയന്ത് ചൗധരിയും ചടങ്ങില്‍ സന്നിഹിതനായി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിമാരായ ജുവല്‍ ഓറം, രാജീവ് രഞ്ജന്‍ സിങ്, സുകാന്ത മജുംദാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചടങ്ങിന്റെ ഭാഗമായി.

Tags: Prime MinisterPM SetuYouth-focused initiative
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Main Article

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.