Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചൂരല്‍മല, മുണ്ടക്കൈ ദുരന്തം: കേന്ദ്ര സര്‍ക്കാര്‍ 260.65 കോടി അനുവദിച്ചു: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 11:58 am IST
inKerala

തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ദുരന്തമേഖലയില്‍ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ 260.65 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തങ്ങള്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദേശീയ ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ 2262 കോടി രൂപയുടെ മെമ്മോറാണ്ടം സമര്‍പ്പിച്ചു. 260.65 കോടി രൂപയുടെ ധനസഹായം കേന്ദ്രം അനുവദിച്ചെങ്കിലും തുക കിട്ടിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സൈന്യം അടക്കമുള്ള കേന്ദ്ര സേനകള്‍ ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുകയും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

ടൗണ്‍ഷിപ്പ് ജനു. 26ന് പൂര്‍ത്തിയാകും

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും 2026 ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിന്ന് ഏറ്റെടുത്ത 64.4705 ഹെക്ടര്‍ ഭൂമിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതിന് സമ്മതപത്രം സമര്‍പ്പിച്ച 104 ഗുണഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യ ഉപയോഗം കുറയുന്നതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറയുന്നതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. 2024-25ല്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു. 228.60 കെയ്‌സ് മദ്യമാണ് 2024-25ല്‍ വിറ്റത്. ഇത് മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് കുറവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ഉപയോഗം കുറഞ്ഞതായാണ് കാണിക്കുന്നത്. കേരളത്തില്‍ ഉള്ളതിനെക്കാള്‍ 10 ഇരട്ടി ഔട്ട്‌ലെറ്റുകള്‍ തമിഴ്‌നാട്ടിലും 15 ഇരട്ടി ഔട്ട്‌ലെറ്റുകള്‍ കര്‍ണാടകയിലും ഉണ്ട്.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനായി 2016 ല്‍ വിമുക്തി മിഷന്‍ രൂപീകരിച്ചു. വിമുക്തി മിഷന്റെ കീഴില്‍ തിരുവനന്തപുരം, എറണാകുളം കോഴിക്കോട് എന്നിവിടങ്ങളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ചെറിയ പ്രായം മുതല്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനായി പ്രൈമറി തലത്തിലെ കുട്ടികളുടെ രക്ഷിതാക്കളെയും അദ്ധ്യാപകരെയും ഉള്‍പ്പെടുത്തി ബാല്യം അമൂല്യം എന്ന് പദ്ധതി 140 സ്‌കൂളുകളില്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയില്‍ 9414.43 കോടിയുടെ ഭരണാനുമതി: മന്ത്രി
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ വിവിധ വകുപ്പുകള്‍ മുഖാന്തരമുള്ള ധനസഹായത്തോടെ 98 പദ്ധതികള്‍ക്കായി 9414.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഈ പദ്ധതിക്കായി കിഫ്ബിയില്‍ നിന്ന് നാളിതുവരെ 2267.1 കോടി രൂപ ചെലവഴിച്ചു. ആര്‍സിസിസിയില്‍ പശ്ചാത്തല വികസനത്തിനായി 17518.15 ലക്ഷം രൂപയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴി റോബോട്ടിക് സര്‍ജറി യൂണിറ്റ് സ്ഥാപിക്കുന്നതിനായി ആകെ 3214.99 ലക്ഷം രൂപയും ചിലവഴിച്ചതായും മന്ത്രി പറഞ്ഞു.

Tags: ChooralmalaCentral GovernmentChief Minister Pinarayi VijayanMundakai disaster
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.