Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യ-നേറ്റോ യുദ്ധം മൂക്കുന്നു…റഷ്യയെ തീര്‍ക്കാന്‍ നേറ്റോ…ആണവായുധം എടുക്കുമോ പുടിന്‍? മൂന്നാം ലോകമഹായുദ്ധത്തിലേക്ക്

നേറ്റോയില്‍ അംഗമായ എസ്തോണിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് റഷ്യയുടെ മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്‌ത്തിയെന്ന് അവകാശപ്പെട്ട് നേറ്റോ. ഇതേക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 11:54 pm IST
inWorld
റഷ്യയുടെ മിഗ് 31 വിമാനം

റഷ്യയുടെ മിഗ് 31 വിമാനം

മോസ്കോ: നേറ്റോയില്‍ അംഗമായ എസ്തോണിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് റഷ്യയുടെ മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്‌ത്തിയെന്ന് അവകാശപ്പെട്ട് നേറ്റോ. ഇതേക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എസ്തോണിയയോട് മുന്‍കൂട്ടി അനുവാദം ചോദിക്കാതെ റഷ്യയുടെ മൂന്ന് മിഗ് -31 വിമാനങ്ങള്‍ എസ്തോണിയ അതിര്‍ത്തി ലംഘിച്ചുവെന്നാണ് നേറ്റോയുടെ ആരോപണം.

കഴിഞ്ഞ ആഴ്ച റഷ്യയുടെ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഉള്ളില്‍ കടന്നുവന്ന ആരോപണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു നേറ്റോ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി റഷ്യയുടെ യുദ്ധവിമാനം ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഉക്രൈന്‍-റഷ്യ യുദ്ധം ഇപ്പോള്‍ നേറ്റോ-റഷ്യാ യുദ്ധമായി മാറിയിരിക്കുകയാണ്.

റഷ്യ-നേറ്റോ യുദ്ധത്തില്‍ ചൈന എത്തുമോ?

പക്ഷെ ചൈനയെ സംബന്ധിച്ചിടത്തോളം നേറ്റോയ്‌ക്കെതിരെ റഷ്യ പരാജയപ്പെടരുതെന്ന് നിര്‍ബന്ധമുണ്ട്. കാരണം റഷ്യയെ തീര്‍ത്തുകഴിഞ്ഞാല്‍ യുഎസ് ഉടനെ ചൈനയ്‌ക്കെതിരെ നീങ്ങുമെന്ന് ചൈന കരുതുന്നു. ചൈന ഈ നേറ്റോ-റഷ്യ യുദ്ധത്തിനിടയില്‍ തായ് വാനെ ആക്രമിച്ച് റഷ്യയ്‌ക്കൊപ്പം ചേരാനുള്ള സാധ്യതയുണ്ടെന്ന് നേറ്റോയുടെ മാര്‍ക് റൂട്ടോ പറയുന്നു.

യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തിയുള്ള നേറ്റോ രാജ്യങ്ങള്‍ക്ക് റഷ്യയുടെ ആക്രമണത്തില്‍ നിന്നും സുരക്ഷ നല്‍കാന്‍ ഇവിടങ്ങളില്‍ സ്ഥിരം വ്യോമ, ഭൂതല പ്രതിരോധ സംവിധാനം ശക്തമാക്കുമെന്ന് നേറ്റോ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് ബാള്‍ടിക് രാജ്യങ്ങളായ നേറ്റോയില്‍ അംഗങ്ങളായ എസ്റ്റോണിയ, ലാത് വിയ, ലിത്വാനിയ മുതല്‍ തെക്ക് റൊമാനിയ വരെ വിസ്തൃതിയില്‍ കിടക്കുന്ന ഭൂവിഭാഗമാണ് യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തി. റഷ്യയുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷയൊരുക്കാന്‍ ഈ രാജ്യങ്ങളിലെ വ്യോമ, ഭൂതല സുരക്ഷ വര്‍ധിപ്പിക്കുമെന്ന് യുഎസ് ജനറല്‍ അലക്സെസ് ഗ്രിന്‍കെവിച് പറയുന്നു.

റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ സമാധാനശ്രമങ്ങള്‍ എവിടെയുമെത്തില്ലെന്ന് വന്നതോടെ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അല്ലെങ്കിലും റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാനുള്ള ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണച്ചിരുന്നില്ല. ഉക്രൈന്‍ എന്ന കാരണം ചൂണ്ടിക്കാട്ടി റഷ്യ എന്ന നിതാന്ത ഭീഷണിയെ ഇല്ലാതാക്കാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നത്.

ഉക്രൈനുമായുള്ള സംഘര്‍ഷത്തെ മുന്‍നിര്‍ത്തി റഷ്യയെ തീര്‍ക്കുക എന്ന നിലപാടിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സും യുകെയും ജര്മ്മനിയും ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഫ്രാന്‍സും യുകെയും 10000 ഭടന്മാരെ ഉക്രൈനിലേക്ക് അയയ്‌ക്കുകയാണ്. യൂറോപ്പിന്റെ ഈ നീക്കങ്ങള്‍ക്ക് യുഎസിന്റെ നിശ്ശബദ പിന്തുണയുമുണ്ട്. ഫ്രാന്‍സ്, യുകെ, യുഎസ് പട്ടാള ജനറല്‍മാര്‍ തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണ്. റഷ്യന്‍ പട്ടാളത്തെ ആക്രമിക്കാന്‍ തന്നെയാണ് പട്ടാളക്കാരെ ഇറക്കുന്നത്. അങ്ങിനെയെങ്കില്‍ യുഎസിനെയും യുകെയെയും ഫ്രാന്‍സിനെയും ആക്രമിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കുകയാണ്.

നേറ്റോയുടെ ലക്ഷ്യം റഷ്യയെ പതിയെ പതിയെ തീര്‍ക്കല്‍

കുറേശ്ശെയായി റഷ്യയെ തീര്‍ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമം എന്ന് പറയുന്നു. തുടക്കത്തില്‍ ഉക്രൈനെ യുദ്ധമുഖമാക്കി അവിടെ ആധുനിക ആയുധങ്ങള്‍ നിറച്ച് റഷ്യയെ ആക്രമിക്കുകയായിരുന്നു. 2022 മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടരുകയാണ്. ഒപ്പം റഷ്യയെ ഉപരോധത്തിലൂടെ ഞെരുക്കുകയും ചെയ്യുന്നു. ഇനി റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന കിഴക്കന്‍ നേറ്റോ രാജ്യങ്ങളെ ഒന്നടങ്കം ഇറക്കികളിക്കാനാണ് നേറ്റോ ഒരുങ്ങുന്നത്. പക്ഷെ ഇതോടെ റഷ്യ ആക്രമണം കടുപ്പിക്കാനാണ് സാധ്യത.
റഷ്യയുടെ ഡ്രോണുകളെ ജാം ചെയ്ത് പോളണ്ടിലേക്ക് അയച്ചതോ?
ഇതിനിടെയാണ് റഷ്യയുടെ 19 ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ഭേദിച്ച് കയറിയത്. ഇവയെ മുഴുവന്‍ നേറ്റോ സേന വെടിവെച്ചിടുകയും ചെയ്തു. അതേ സമയം, പോളണ്ടിനെതിരെ ആക്രമണം നടത്താന്‍ റഷ്യയ്‌ക്ക് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്നും ഡ്രോണുകള്‍ ഉക്രൈനെ ലാക്കാക്കി അയച്ചതാണെന്നും റഷ്യയുടെ പ്രതിരോധമന്ത്രാലയം പറയുന്നു. റേഡിയോ ഫ്രീക്വന്‍സി ജാമാക്കി, ഉക്രൈന്‍ തന്നെ ഈ ഡ്രോണുകളെ പോളണ്ടിലേക്ക് വഴിതിരിച്ചുവിട്ടുവെന്നാണ് റഷ്യയുടെ ആരോപണം. പോളണ്ടിനെ ആക്രമിക്കുക തങ്ങളുടെ പദ്ധതിയല്ലെന്ന വാദത്തില്‍ റഷ്യ ഉറച്ചുനില്‍ക്കുകയാണ്.
പോളണ്ട് നേറ്റോ ഉടമ്പടിയിലെ നാലാം ആള്‍ട്ടിക്കിള്‍ പ്രകാരം നേറ്റോയിലെ 32 അംഗങ്ങളും തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കേവലം ഉക്രൈന്‍- റഷ്യ എന്നതില്‍ നിന്നും റഷ്യ-നേറ്റോ എന്ന നിലയിലേക്ക് യുദ്ധത്തിന്റെ ഗതിതിരിച്ചുവിടുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഉക്രൈന്‍-റഷ്യ സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങളാണ് തുരങ്കം വെച്ചതെന്ന് പറയപ്പെടുന്നു. അതോ ഇത് ട്രംപിന്റെ മറ്റൊരു കളിയോ എന്നും സംശയമുണ്ട്. നിഷ്പക്ഷമതി പോലെ റഷ്യയ്‌ക്കും ഉക്രൈനും ഇടയില്‍ നിന്ന് നേറ്റോയെ പിന്നില്‍ നിന്നും സഹായിക്കുകയാണോ എന്നും സംശയിക്കപ്പെടുന്നു.

കാര്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തല്‍. കാരണം ഈ നേറ്റോ ആക്രമണം കടുപ്പിക്കുന്നതിന് മുന്‍പ് ആണവ ആക്രമണങ്ങളിലേക്ക് കടക്കുക മാത്രമേ റഷ്യയ്‌ക്ക് വഴിയുള്ളൂ. റഷ്യ അവരുടെ അടുത്ത സൗഹൃദമുള്ള രാജ്യമായ ബെലാറൂസുമായി ചേര്‍ന്ന് യുദ്ധ ഒരുക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

Tags: UkrainechinaRussiaPUtinNATOEstoniaMig 31
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.