Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൃദ്ധമായ ഇന്തോ-പസഫിക് മേഖലയ്‌ക്ക് ഭാരതവും ജപ്പാനും പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 06:25 am IST
in India, World

ടോക്കിയോ: സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖലയ്‌ക്ക് ഭാരതവും ജപ്പാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഭീകരതയെയും സൈബര്‍ സുരക്ഷയെയും കുറിച്ചുള്ള ഭാരതത്തിന്റെയും ജപ്പാന്റെയും ആശങ്കകള്‍ ഒന്നുതന്നെയാണ്. പ്രതിരോധവും സമുദ്ര സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇരുപക്ഷത്തിനും പൊതുവായ താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത – ജപ്പാന്‍ പങ്കാളിത്തം പരസ്പര വിശ്വാസത്തില്‍ വേരൂന്നിയതാണെന്ന് മോദി ചൂണ്ടിക്കാട്ടി. അത് നമ്മുടെ ദേശീയ മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നു, നമ്മുടെ പൊതുവായ മൂല്യങ്ങളും വിശ്വാസങ്ങളും അതിനെ രൂപപ്പെടുത്തുന്നു. ഒരു മികച്ച ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ശക്തമായ ജനാധിപത്യ രാജ്യങ്ങള്‍ സ്വാഭാവിക പങ്കാളികളാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. അടുത്ത തലമുറയിലെ വെല്ലുവിളികളെ നേരിടാന്‍ ഇരുപക്ഷവും പരസ്പരം ശക്തി പ്രയോജനപ്പെടുത്തണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിരോധ, സുരക്ഷാ സഹകരണം വികസിപ്പിക്കുന്നതിന് ഒരു സമഗ്ര ചട്ടക്കൂട് തയ്യാറാക്കും. ജോയിന്റ് ക്രെഡിറ്റിംഗ് മെക്കാനിസം, ഡിജിറ്റല്‍ പങ്കാളിത്തം, സാംസ്‌കാരിക വിനിമയം, വികേന്ദ്രീകൃത ഗാര്‍ഹിക മാലിന്യജല മാനേജ്‌മെന്റ്, ധാതുവിഭവ മേഖലയിലെ സഹകരണം, സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസും ജപ്പാനിലെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള സഹകരണം എന്നിവക്കായുള്ള ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഐഎസ്ആര്‍ഒയും ജപ്പാന്‍ എയ്‌റോസ്‌പേസ് പര്യവേഷണ ഏജന്‍സിയും തമ്മില്‍ ചന്ദ്രയാന്‍ അഞ്ച് ദൗത്യത്തില്‍ സഹകരണം എന്നിവയ്‌ക്കും ധാരണയായി. ഭാരത – ജപ്പാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഭാരത – ജപ്പാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഫോറത്തിനും തുടക്കമായി. ഇന്നലെ രാവിലെ ടോക്കിയോവിലെത്തിയ പ്രധാനമന്ത്രിക്ക് സ്നേഹോഷ്മള സ്വീകരണമാണ് ലഭിച്ചത്. ഭാരത – ജപ്പാന്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധങ്ങള്‍ നമ്മുടെ സൗഹൃദത്തിന്റെ ഒരു പ്രധാന ഘടകമാണെന്ന് വ്യക്തമാക്കി.

Tags: PM Modi In JapanindiaNarendra ModiJapanIndo-Pacific regionIndia Japan Defence Cooperation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.